ദുബായ്∙ ഇന്ത്യയും യുഎഇയും തമ്മിലുള്ള ചരിത്രാതീത കാലത്തെ ബന്ധം വരച്ചു കാട്ടുന്ന ഒരു പുസ്തകമുണ്ട്, ‘ഇന്ത്യ ആൻഡ് ദ് യുഎഇ, ഇൻ സെലിബ്രേഷൻ ഓഫ് എ ലജൻഡറി ഫ്രണ്ട്ഷിപ്’ – ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ആയിരുന്ന കാലത്ത് വേണു രാജാമണി എഴുതിയതാണ് പുസ്തകം. ഇംഗ്ലീഷിലും മലയാളത്തിലും അറബിയിലും പ്രസിദ്ധീകരിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ഇന്ത്യയും യുഎഇയും തമ്മിലുള്ള ചരിത്രാതീത കാലത്തെ ബന്ധം വരച്ചു കാട്ടുന്ന ഒരു പുസ്തകമുണ്ട്, ‘ഇന്ത്യ ആൻഡ് ദ് യുഎഇ, ഇൻ സെലിബ്രേഷൻ ഓഫ് എ ലജൻഡറി ഫ്രണ്ട്ഷിപ്’ – ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ആയിരുന്ന കാലത്ത് വേണു രാജാമണി എഴുതിയതാണ് പുസ്തകം.

Also read: സമൂഹ മാധ്യമങ്ങളിലെ കുപ്രചാരണങ്ങളെ പാടെ അവഗണിക്കുന്നു: യൂസഫലി

ADVERTISEMENT

ഇംഗ്ലീഷിലും മലയാളത്തിലും അറബിയിലും പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ഇന്ത്യയോടുള്ള ഇമറാത്തികളുടെയും ഷെയ്ഖ് കുടുംബത്തിന്റെയും സ്നേഹത്തെക്കുറിച്ചു വിവരിക്കുന്നുണ്ട്. ഇന്ത്യയിൽ പോകാനും രുചികൾ ആസ്വദിക്കാനും പഠിക്കാനും ചികിൽസ തേടാനും ഇഷ്ടപ്പെടുന്ന ഷെയ്ഖ് കുടുംബാംഗങ്ങളെ കുറിച്ചും പുസ്തകത്തിൽ പറയുന്നു. ദീർഘനാളത്തെ ഇടവേളയ്ക്കു േശഷം വേണു രാജാമണി വീണ്ടും ദുബായിലെത്തി, പഴയ ബന്ധങ്ങളിലൂടെ ഓട്ടപ്രദക്ഷിണമായിരുന്നു സന്ദർശന ലക്ഷ്യം.

ചീഫ് സെക്രട്ടറി റാങ്കിൽ സംസ്ഥാന സർക്കാരിന്റെ സ്പെഷൽ ഓഫിസറായി ചുമതല നിർവഹിക്കുന്ന വേണു രാജാമണി യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാരക് അൽ നഹ്യാൻ, ദുബായ് സിവിൽ ഏവിയേഷൻ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തും ഉൾപ്പടെയുള്ളവരെ സന്ദർശിച്ചു. വീസ തട്ടിപ്പിൽ കുടുങ്ങി വരുന്നവരെ സഹായിക്കാനും മനുഷ്യക്കടത്തിൽ ഇരയാകുന്നവരെ സഹായിക്കാനും കോൺസൽ ജനറൽ ആയിരിക്കുമ്പോൾ തുടങ്ങിവച്ച ഉദ്യമങ്ങൾക്ക് ഇന്നു പ്രത്യേക നിയമങ്ങൾ ഉണ്ടായി എന്നതു സന്തോഷകരമായ കാര്യമാണെന്നു വേണു രാജാമണി പറഞ്ഞു.

ADVERTISEMENT

ഇന്ത്യൻ കോൺസൽ ജനറലിന്റെ ഔദ്യോഗിക വസതിക്ക് എമിറേറ്റ്സ് ഹിൽസിൽ സ്ഥലം വാങ്ങിയതു വേണുവിന്റെ കാലത്താണ്. അതുവരെയും ജുമൈറയിൽ വാടക കെട്ടിടത്തിലായിരുന്നു കോൺസൽ ജനറൽ താമസിച്ചിരുന്നത്. അന്നു വാങ്ങിയ സ്ഥലത്ത് ഇന്നുള്ള മനോഹര വസതി കാണാൻ വേണു പോയിരുന്നു. കോൺസൽ ജനറൽ ഡോ. അമൻ പുരിയെയും സന്ദർശിച്ചു. ദുബായി ഓരോ ദിവസവും വികസിക്കുകയാണെന്ന് വേണു പറഞ്ഞു.

ഒരിടവേളയ്ക്കു ശേഷം ദുബായ് കാണുമ്പോൾ പലതും മാറിയിരിക്കുന്നു. സ്വദേശിവൽക്കരണത്തിലൂടെ ഇന്ത്യക്കാർ തൊഴിൽ രഹിതരാകുമെന്നു കരുതിയെങ്കിലും ഇപ്പോഴും കൂടുതൽ ഇന്ത്യക്കാർ ഇവിടേക്കു ജോലിക്കായി എത്തുന്നതാണ് സന്തോഷം നൽകുന്ന കാര്യം. മുൻപുള്ളതിനേക്കാൾ മെച്ചപ്പെട്ട ജീവിത സാഹചര്യമാണ് ഇന്ത്യയിൽ നിന്നുള്ളവർക്ക്, പ്രത്യേകിച്ചു മലയാളികൾക്ക്.

ADVERTISEMENT

നേരത്തെ ലേബർ ക്ലാസ് ജോലികളിൽ കഷ്ടപ്പെടുന്ന സാഹചര്യം മാറി, മലയാളികൾ ഒരു മധ്യവർഗമായി മാറി. മികച്ച ബിസിനസ് സംരംഭകരും തൊഴിൽദാതാക്കളും മലയാളികളിൽ നിന്നുണ്ടായി. ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയിൽ യുഎഇയിൽ മലയാളികളുടെ ആവശ്യങ്ങൾക്കു സഹായമായി താനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

English Summary : Venu Rajamony, Officer on Special Duty, External Cooperation visits UAE

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT