രാജ്യാന്തര ഹോളി ഖുർആൻ മത്സരത്തിന് ഇന്നു തുടക്കം
ദുബായ്∙ 26ാമത് ദുബായ് രാജ്യാന്തര ഹോളി ഖുർആൻ മത്സരത്തിന് ഇന്നു രാത്രി 9ന് തുടക്കമാകും. ദുബായ് അൽ മംസാറിലെ കൾചർ ആൻഡ് സയന്റിഫിക് സിംപോസിയത്തിലാണ് പരിപാടി.....

ദുബായ്∙ 26ാമത് ദുബായ് രാജ്യാന്തര ഹോളി ഖുർആൻ മത്സരത്തിന് ഇന്നു രാത്രി 9ന് തുടക്കമാകും. ദുബായ് അൽ മംസാറിലെ കൾചർ ആൻഡ് സയന്റിഫിക് സിംപോസിയത്തിലാണ് പരിപാടി. റമസാൻ 11 വരെ നീളുന്ന മത്സരത്തിൽ ഇന്ത്യ ഉൾപ്പെടെ 65 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
സമാപന സമ്മേളനം ദുബായ് എക്സ്പോയിലെ അൽവാസൽ സ്ക്വയറിൽ. വ്യാകരണത്തെറ്റില്ലാതെ സ്വരമാധുരിയോടെ മനഃപാഠം പാരായണം ചെയ്യുന്നത് പരിശോധിച്ചാണ് വിജയികളെ കണ്ടെത്തുക. ജേതാവിന് 2.5 ലക്ഷം ദിർഹമാണ് സമ്മാനം. രണ്ടാം സ്ഥാനത്തെത്തുന്നയാൾക്ക് 2 ലക്ഷം ദിർഹവും മൂന്നാം സ്ഥാനക്കാരന് ഒന്നര ലക്ഷം ദിർഹവും ലഭിക്കും.
65,000, 60,000, 55,000, 50,000, 45,000, 40,000, 35,000 ദിർഹം വീതമാണ് യഥാക്രമം 4 മുതൽ 10 സ്ഥാനങ്ങളിൽ എത്തുന്നവർക്കുള്ള സമ്മാനത്തുക. പങ്കെടുത്തവർക്കെല്ലാം പ്രോത്സാഹന സമ്മാനങ്ങളും നൽകും. കഴിഞ്ഞ 25 വർഷമായി 2000ത്തിലേറെ പേർ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്.