രാജ്യാന്തര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങൾക്ക് സമാപനം
റിയാദ് ∙ രാജ്യാന്തര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങൾക്ക് സമാപനം. ഇത്തവണത്തെ ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങൾ ആറു ഗിന്നസ് റെക്കോർഡുകൾ നേടി. ഖുർആൻ പാരായണ വിഭാഗത്തിൽ ഇറാനിൽ നിന്നുള്ള മത്സരാർഥി യൂനുസ് ഷാഹംറാദിയും ബാങ്ക് വിളി മത്സര വിഭാഗത്തിൽ സൗദിയിൽ നിന്നുള്ള മുഹമ്മദ് അൽ ഷരീഫും ഒന്നാം സ്ഥാനം

റിയാദ് ∙ രാജ്യാന്തര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങൾക്ക് സമാപനം. ഇത്തവണത്തെ ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങൾ ആറു ഗിന്നസ് റെക്കോർഡുകൾ നേടി. ഖുർആൻ പാരായണ വിഭാഗത്തിൽ ഇറാനിൽ നിന്നുള്ള മത്സരാർഥി യൂനുസ് ഷാഹംറാദിയും ബാങ്ക് വിളി മത്സര വിഭാഗത്തിൽ സൗദിയിൽ നിന്നുള്ള മുഹമ്മദ് അൽ ഷരീഫും ഒന്നാം സ്ഥാനം നേടി. ഇരുവർക്കും യഥാക്രമം 30 ലക്ഷം റിയാലും 20 ലക്ഷം റിയാലും സമ്മാനം ലഭിച്ചു. ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി പ്രസിഡന്റ് തുർക്കി അൽ ഷെയ്ഖ് സമ്മാനം വിതരണം ചെയ്തു.
ഇത്തവണ 165 രാജ്യങ്ങളിൽ നിന്നുള്ള 50,000 ലേറെ പേർ മത്സരങ്ങളിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ വർഷം 80 രാജ്യങ്ങളിൽ നിന്നുള്ള 40,000 പേരാണ് റജിസ്റ്റർ ചെയ്തിരുന്നത്. സൗദി ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി സംഘടിപ്പിച്ച രണ്ടാമത് രാജ്യാന്തര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങൾ ഇന്നലെ സമാപിച്ചു.
ഖുർആൻ പാരായണ മത്സരത്തിൽ രണ്ടാം സ്ഥാനം (20 ലക്ഷം റിയാൽ) സൗദിയിൽ നിന്നുള്ള മത്സരാർഥി അബ്ദുൽ അസീസ് അൽഫഖീഹ് നേടി. മൊറോക്കോയിൽ നിന്നുള്ള മത്സരാർഥി സകരിയ്യ അൽസൈർക് മൂന്നാം സ്ഥാന (10 ലക്ഷം റിയാൽ)ത്തെത്തിയപ്പോൾ മൊറോെേക്കായിൽ നിന്നു തന്നെയുള്ള അബ്ദുല്ല അൽദഗ്‌രി നാലാം സ്ഥാനം (ഏഴു ലക്ഷം റിയാൽ) സ്വന്തമാക്കി.
ബാങ്ക് വിളി മത്സരത്തിൽ രണ്ടാം സ്ഥാന (10 ലക്ഷം റിയാൽ) ത്തെത്തിയത് ഇന്തോനീഷ്യയിൽ നിന്നുള്ള ദിയാഉദ്ദീൻ ബിൻ നിസാറുദ്ദീൻ ആണ്. മൂന്നാം സ്ഥാനത്തെത്തിയ റഹീഫ് അൽഹാജിന് അഞ്ചു ലക്ഷം റിയാലും നാലാം സ്ഥാനത്തെത്തിയ ബ്രിട്ടിഷ് മത്സരാർഥി ഇബ്രാഹിം അസദിന് മൂന്നു ലക്ഷം റിയാലും ലഭിച്ചു. ഏറ്റവുമധികം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരം, ഏറ്റവുധികം മത്സരാർഥികൾ പങ്കെടുത്ത ബാങ്ക് വിളി മത്സരം, ഏറ്റവും ഉയർന്ന ക്യാഷ് പ്രൈസുകൾ സമ്മാനിച്ച ഖുർആൻ പാരായണ – ബാങ്ക് വിളി മത്സരം എന്നീ റെക്കോർഡുകൾ നേടിയാണ് ഗിന്നസിൽ ഇടം നേടിയത്.