വിദ്യാർഥിനികൾക്ക് ബിരുദം പുതിയ ഗൗണിനൊപ്പം; ഖത്തർ സർവകലാശാല പുതിയ മേൽക്കുപ്പായം പുറത്തിറക്കി
ദോഹ∙ ഗ്രാജ്വേഷൻ ചടങ്ങിൽ വിദ്യാർഥിനികൾക്ക് ധരിക്കാൻ പുതിയ ഡിസൈനിലുള്ള മേൽക്കുപ്പായം അവതരിപ്പിച്ച് ഖത്തർ സർവകലാശാല. സർവകലാശാലയുടെ ലോഗോയിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ഡിസൈൻ......

ദോഹ∙ ഗ്രാജ്വേഷൻ ചടങ്ങിൽ വിദ്യാർഥിനികൾക്ക് ധരിക്കാൻ പുതിയ ഡിസൈനിലുള്ള മേൽക്കുപ്പായം അവതരിപ്പിച്ച് ഖത്തർ സർവകലാശാല. സർവകലാശാലയുടെ ലോഗോയിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ഡിസൈൻ.
മേൽക്കുപ്പായത്തിലെ ജ്യാമിതീയ എംബ്രോയ്ഡറി ഇസ്‌ലാമിക, അറബിക് പൈതൃകത്തെയും അഭിമാനത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. മേലങ്കിയുടെ മെറൂൺ നിറം ദേശീയ പതാകയെയും സൂചിപ്പിക്കുന്നു. 2022 ബിരുദ ബാച്ചിലെ എല്ലാ വിദ്യാർഥിനികളും പുതിയ മേലങ്കി ധരിച്ചു വേണം ബിരുദം സ്വീകരിക്കാൻ.
പുതിയ മേൽക്കുപ്പായം വാങ്ങാനെത്തുമ്പോൾ സർവകലാശാല വെബ്‌സൈറ്റിലൂടെ പണം അടച്ച രസീതും ഖത്തർ ഐഡി അല്ലെങ്കിൽ സർവകലാശാല ഐഡി കാർഡ് എന്നിവ കൈവശമുണ്ടാകണം.