പ്രവാചക ജീവചരിത്രം, ഇസ്‌ലാമിക നാഗരികത: മ്യൂസിയത്തിന്റെ പുതിയ പവലിയനുകൾ തുറന്നു
മദീന ∙ മുഹമ്മദ് നബിയുടെ ജീവചരിത്രത്തിന്റെയും ഇസ്‌ലാമിക നാഗരികതയുടെയും മ്യൂസിയത്തിന്റെ മദീനയിലെ പുതിയ പവലിയനുകൾ മദീന മേഖല

മദീന ∙ മുഹമ്മദ് നബിയുടെ ജീവചരിത്രത്തിന്റെയും ഇസ്‌ലാമിക നാഗരികതയുടെയും മ്യൂസിയത്തിന്റെ മദീനയിലെ പുതിയ പവലിയനുകൾ മദീന മേഖല ഗവർണറും മദീന വികസന അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ ഉദ്ഘാടനം ചെയ്തു. മക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറിയും മുസ്‌ലിം പണ്ഡിതന്മാരുടെ സംഘടനയുടെ പ്രസിഡന്റും രാജ്യാന്തര പ്രദർശനങ്ങളുടെയും പ്രവാചകന്റെ ജീവചരിത്രം മ്യൂസിയങ്ങളുടെയും ഡയറക്ടർ ബോർഡ് ചെയർമാനുമായ ജനറൽ ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ അബ്ദുൾകരീം അൽ ഈസയും പങ്കെടുത്തു.
പുതിയ പവലിയനുകളിൽ വിവിധ വകുപ്പുകൾ ഉൾപ്പെടുന്നു. 25,000-ലേറെ ദൈവിക പ്രവചനങ്ങളുടെ അദ്ഭുതങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. പ്രദർശന ഹാൾ, സംവാദത്തിനുള്ള മുറി, ഗിഫ്റ്റ് ഷോപ്പ്, പ്രവാചകനെ സംബന്ധിച്ച കാര്യങ്ങൾ ഉൾക്കൊള്ളുന്ന വകുപ്പ്, വിവരണാത്മക പനോരമ എന്നിവയും ഉൾപ്പെടുന്നു.
English Summary : Madinah governor opens new pavilions of Museum of Prophet's Biography and Islamic Civilization