ദുബായ്∙ ഗാർഹിക തൊഴിലാളികൾ ഒളിച്ചോടിയതായി വ്യാജ പരാതി നൽകിയാൽ 5000 ദിർഹം പിഴ. തൊഴിലാളികളെ ഏതെങ്കിലും തരത്തിൽ പീഡിപ്പിച്ചാൽ പിഴ 20,000 ദിർഹം......

ദുബായ്∙ ഗാർഹിക തൊഴിലാളികൾ ഒളിച്ചോടിയതായി വ്യാജ പരാതി നൽകിയാൽ 5000 ദിർഹം പിഴ. തൊഴിലാളികളെ ഏതെങ്കിലും തരത്തിൽ പീഡിപ്പിച്ചാൽ പിഴ 20,000 ദിർഹം......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ഗാർഹിക തൊഴിലാളികൾ ഒളിച്ചോടിയതായി വ്യാജ പരാതി നൽകിയാൽ 5000 ദിർഹം പിഴ. തൊഴിലാളികളെ ഏതെങ്കിലും തരത്തിൽ പീഡിപ്പിച്ചാൽ പിഴ 20,000 ദിർഹം......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ഗാർഹിക തൊഴിലാളികൾ ഒളിച്ചോടിയതായി വ്യാജ പരാതി നൽകിയാൽ 5000 ദിർഹം പിഴ. തൊഴിലാളികളെ ഏതെങ്കിലും തരത്തിൽ പീഡിപ്പിച്ചാൽ പിഴ 20,000 ദിർഹം. ഒന്നിലധികം തൊഴിലാളികളുടെ പേരിലാണ് വ്യാജ പരാതിയെങ്കിൽ പിഴ കൂടും. ജോലിയിൽ നിന്ന് വിട്ടു നിൽക്കുന്നവരെ കുറിച്ചു നൽകുന്ന പരാതികൾ സത്യസന്ധമായിരിക്കണമെന്നു സ്പോൺസർമാരോടും റിക്രൂട്ടിങ് സ്ഥാപനങ്ങളോടും മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.

Also read: വായനയുടെ മാന്ത്രികതയിലേക്ക് കുരുന്നുകളെ ആകർഷിച്ച് മലയാളി പെൺകുട്ടി

ADVERTISEMENT

ഗാർഹിക തൊഴിലാളികളും സ്പോൺസറും തമ്മിലുള്ള തൊഴിൽ ബന്ധം വിശദമാക്കുന്ന ഫെഡറൽ നിയമം 9ാം വകുപ്പു പ്രകാരമാണ് ശിക്ഷ. വീട്ടുജോലിക്കാരെ നിയമിക്കുമ്പോൾ സ്പോൺസറും റിക്രൂട്ടിങ് ഓഫിസുകളും മന്ത്രാലയ വ്യവസ്ഥകൾ പാലിക്കണമെന്നും നിർദേശിച്ചു. 18 വയസ്സിൽ താഴെയുള്ളവരെ നിയമിക്കരുത്. തൊഴിൽ നിയമനത്തിൽ സമത്വം പാലിക്കണം. ദേശ, ഭാഷ, മത, വർണ, സാമൂഹിക വിവേചനം നിയമനത്തിൽ പാടില്ല. തൊഴിലാളികളെ ശാരീരികമായോ മാനസികമായോ വാക്കുകൊണ്ടോ  ഉപദ്രവിക്കരുത്.

രാജ്യം ആവിഷ്കരിച്ച മനുഷ്യക്കടത്ത് വകുപ്പിൽ പെടുന്ന തൊഴിലുകൾക്ക് നിർബന്ധിക്കുകയോ സമ്മർദം ചെലുത്തുകയോ ചെയ്യുന്നത് ഗുരുതര നിയമലംഘനമാണ്. അപകടം പിടിച്ച തൊഴിലുകൾക്ക് നിയോഗിക്കരുത്. ഗാർഹിക തൊഴിലുമായി ബന്ധപ്പെട്ട് 29 തരം നിയമ ലംഘനങ്ങളാണ് നേരത്തെ മന്ത്രാലയം പ്രഖ്യാപിച്ചത്. ഇതിൽ 19 നിയമ ലംഘനങ്ങൾ റിക്രൂട്ടിങ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതും 10 എണ്ണം സ്പോൺസർമാരുമായി ബന്ധപ്പെട്ടതുമാണ്. 

റിക്രൂട്ടിങ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രധാന നിയമ ലംഘനങ്ങൾ

∙ മന്ത്രാലയം അംഗീകരിച്ച കരാർ മാതൃക പാലിക്കാതിരുന്നാൽ പിഴ 5000 ദിർഹം. 

ADVERTISEMENT

∙ നിയമലംഘകരുടെ വ്യക്തിവിവരങ്ങൾ നിയമനത്തിനായി സമർപ്പിക്കുക,

∙ വൈദ്യ പരിശോധനയോ വീസ നടപടികളോ പൂർത്തിയാക്കാത്തവരെ നിയമിക്കാൻ ശ്രമിക്കുക. 

∙ നിയമനത്തിനു മന്ത്രാലയം അംഗീകരിച്ച നിരക്കിൽ കുടുതൽ അപേക്ഷകരിൽ നിന്നും ഈടാക്കുക. 

∙ സ്പോൺസർക്ക് തൊഴിലാളികളെ നൽകാൻ തീരുമാനിച്ച ദിവസം ലംഘിക്കുക. 

ADVERTISEMENT

∙ ഗാർഹിക തൊഴിലാളി ജോലി ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് സ്പോൺസർക്ക് തിരിച്ചുനൽകാനുള്ള തുക നൽകുന്നതിൽ വീഴ്ച വരുത്തുക.

∙ തൊഴിലാളി റിക്രൂട്ടിങ് സ്ഥാപനത്തിൽ തിരിച്ചെത്തി രണ്ടാഴ്ച കഴിഞ്ഞും പണം നൽകാതിരിക്കുക. 

സ്പോൺസർ നേരിടുന്ന പ്രധാന നിയമ ലംഘനം

∙ തൊഴിലാളികളുടെ പേരിൽ തന്ത്രപൂർവം നൽകുന്ന വ്യാജ പരാതികൾ

∙ സേവനമോ പ്രയോജനങ്ങളോ ലഭിക്കാൻ വ്യാജരേഖകളും തെറ്റായ വിവരങ്ങളും നൽകുക. 

∙ രാജ്യത്തെ ഏതെങ്കിലും ഗാർഹിക തൊഴിൽ ഫെഡറൽ തൊഴിൽ നിയമം ലംഘിക്കുക

∙ തൊഴിൽ, ആരോഗ്യ സുരക്ഷ നൽകാതിരിക്കുക. 

∙ തൊഴിൽ പെർമിറ്റ് എടുക്കാതെ നിയമനം നൽകുക

∙ പെർമിറ്റ് ഉള്ളവർക്ക് തൊഴിൽ നൽകാതിരിക്കുക

∙ തൊഴിലാളികൾക്ക് തന്റെ കീഴിൽ ജോലി നൽകാതെയും സ്പോൺസർഷിപ് മാറ്റാതെയും മറ്റിടങ്ങളിൽ തൊഴിൽ തേടാൻ വിടുക

∙ മാസവേതനം വിതരണം ചെയ്യാതിരിക്കുക. 

∙ ഗാർഹിക തൊഴിലാളികളെ ദേഹോപദ്രവം ഏൽപ്പിക്കുകയോ  പീഡിപ്പിക്കുകയോ ചെയ്താൽ.

English Summary : Fine in Dubai for false complaints against domestic workers

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT