ഷാർജ∙ മലയാളി യുവാവിന്റെ മരണത്തിനു കാരണമായ ഖോർഫക്കാൻ ബോട്ടപകടത്തിൽ ഉൾപ്പെട്ട ബോട്ട് കമ്പനിക്കെതിരെ ഷാർജ പൊലീസ് നടപടി ആരംഭിച്ചു.....

ഷാർജ∙ മലയാളി യുവാവിന്റെ മരണത്തിനു കാരണമായ ഖോർഫക്കാൻ ബോട്ടപകടത്തിൽ ഉൾപ്പെട്ട ബോട്ട് കമ്പനിക്കെതിരെ ഷാർജ പൊലീസ് നടപടി ആരംഭിച്ചു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ മലയാളി യുവാവിന്റെ മരണത്തിനു കാരണമായ ഖോർഫക്കാൻ ബോട്ടപകടത്തിൽ ഉൾപ്പെട്ട ബോട്ട് കമ്പനിക്കെതിരെ ഷാർജ പൊലീസ് നടപടി ആരംഭിച്ചു. കൃത്യ വിലോപത്തിന് കേസെടുത്ത പൊലീസ്, കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്കു ശുപാർശ ചെയ്തു.

Also read: കിടപ്പുരോഗികൾ യുഎഇയിൽ കുടുങ്ങിയ സംഭവത്തിൽ ഇടപെടാമെന്ന് എയർ ഇന്ത്യ

ADVERTISEMENT

അപകടത്തിൽ ചെറിയ കുട്ടി ഉൾപ്പെടെ 3 മലയാളികൾക്കു പരുക്കേറ്റിരുന്നു. ബോട്ട് നടത്തിപ്പുകാരെയും അപകട ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരെയും പൊലീസ് അറസ്റ്റ് ചെയ്തു. നിശ്ചിത എണ്ണത്തിൽ കൂടുതൽ ആളുകളെ കയറ്റിയതാണ് ബോട്ട് മുങ്ങാൻ കാരണമെന്നു പൊലീസ് കമാൻഡർ ഇൻ ചീഫ് സയിഫ് അൽ സരി അൽ ഷംസി പറഞ്ഞു.

ADVERTISEMENT

10 പേർക്കു കയറാവുന്ന ബോട്ടിൽ ജീവനക്കാർ അടക്കം 16 പേരുണ്ടായിരുന്നു. കാസർകോട് സ്വദേശി അഭിലാഷ് വാഴവളപ്പിലാണ് അപകടത്തിൽ മരിച്ച മലയാളി. കൂടുതൽ പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി കൂടുതൽ ആളുകളെ കയറ്റിയതെന്നു പൊലീസ് പറഞ്ഞു. വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്ന ബോട്ടുകളിലെ നിയമ ലംഘനം കണ്ടെത്താൻ പൊലീസ് വ്യാപക പരിശോധന തുടങ്ങി.

ADVERTISEMENT

ബോട്ടുകളിലെ സുരക്ഷാ ഉപകരണങ്ങൾ പ്രവർത്തിക്കുന്നതാണെന്ന് ഉറപ്പു വരുത്താനും കൂടുതൽ ആളുകളെ ബോട്ടിൽ കയറ്റില്ലെന്നു ഉറപ്പു വരുത്താനും കമ്പനികൾക്കു പൊലീസ് നിർദേശം നൽകി. ഭൂരിഭാഗം ബോട്ടുകളിലും അമിത ഭാരം കയറ്റുന്നതായാണ് പൊലീസ് കണ്ടെത്തൽ.