തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി: ജൂൺ 30 നു മുൻപ് ഉറപ്പിക്കണം സുരക്ഷ
അബുദാബി∙ തൊഴിൽ നഷ്ടപ്പെടുന്നവർക്കുള്ള ഇൻഷുറൻസ് പരിരക്ഷയിൽ ചേരാനുള്ള അവസാന തീയതി ജൂൺ 30....
അബുദാബി∙ തൊഴിൽ നഷ്ടപ്പെടുന്നവർക്കുള്ള ഇൻഷുറൻസ് പരിരക്ഷയിൽ ചേരാനുള്ള അവസാന തീയതി ജൂൺ 30....
അബുദാബി∙ തൊഴിൽ നഷ്ടപ്പെടുന്നവർക്കുള്ള ഇൻഷുറൻസ് പരിരക്ഷയിൽ ചേരാനുള്ള അവസാന തീയതി ജൂൺ 30....
അബുദാബി∙ തൊഴിൽ നഷ്ടപ്പെടുന്നവർക്കുള്ള ഇൻഷുറൻസ് പരിരക്ഷയിൽ ചേരാനുള്ള അവസാന തീയതി ജൂൺ 30. താൽക്കാലിക കരാറിൽ ജോലിയിൽ പ്രവേശിച്ചവർക്കു പദ്ധതിയിൽ ചേരാൻ കഴിയില്ല. ഇൻഷുറൻസ് തട്ടിയെടുക്കാൻ വഞ്ചനയോ തിരിമറിയോ നടത്തിയാൽ കർശന നടപടിയെടുക്കുമെന്നു മാനവവിഭവ സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Also read: ഷാർജയിൽ 2.35 കോടി ദിർഹം വിലയുള്ള ലഹരി വസ്തുക്കൾ പിടിച്ചു
തൊഴിൽരഹിത ഇൻഷുറൻസ് നടപടികളും വിതരണവും സുതാര്യവും നിയമാനുസൃതവുമായിരിക്കണം. ഫെഡറൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പദ്ധതിയിൽ പങ്കാളികളാകാം. തൊഴിലാളി തുടർച്ചയായ 3 മാസം പദ്ധതിയുടെ ഭാഗമായിരിക്കണം എന്നതു പ്രധാനമാണ്. ജോലി രാജിവച്ചവർക്കു തുക ലഭിക്കില്ല. തൊഴിൽ ഉപേക്ഷിച്ചതല്ലെന്നു തെളിയിക്കുന്ന രേഖ തൊഴിലാളി സമർപ്പിച്ചിരിക്കണം. 90 ദിവസം അടവ് തെറ്റിച്ചാൽ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് റദ്ദാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
തൊഴിൽ നഷ്ടപ്പെട്ടാൽ വേതനത്തിന്റെ 60% 3 മാസം വരെ നഷ്ടപരിഹാരമായി ലഭിക്കും. 16,000 ദിർഹമോ അതിൽ കുറവോ മാസ വേതനമുള്ള ഒരാൾക്കു 10,000 ദിർഹമായിരിക്കും ഇൻഷുറൻസ് ഇനത്തിൽ ലഭിക്കുന്ന പരമാവധി തുക.16,000 നു മുകളിൽ വേതനമുള്ള ഒരാൾക്കു 20,000 ദിർഹം വരെ ലഭിക്കും. തൊഴിൽ രഹിതനാകുന്ന സാഹചര്യമുണ്ടാകുമ്പോൾ പരിമിതമായ കാലത്തേക്ക് ആശ്വാസമാകുന്നതാണു പുതിയ ഇൻഷുറൻസ് പദ്ധതി. ഇതിൽ ഭാഗമാകുന്ന തീയതി മുതൽ ഒരു വർഷം കഴിഞ്ഞായിരിക്കും ആദ്യ ഗഡു വിതരണം ചെയ്യുക.
പ്രതിമാസം, മൂന്ന് മാസം,അർധവർഷം, വാർഷികം എന്നിങ്ങനെയാണു പ്രീമിയം നിശ്ചയിച്ചിരിക്കുന്നത്. ഇതു സമയബന്ധിതമായി അടച്ചിരിക്കണം. നിശ്ചിത അടവ് തീയതി കഴിഞ്ഞ് 90 ദിവസം പിന്നിട്ടാൽ അംഗത്തിനെതിരെ നടപടിയുണ്ടാകും. ഇൻഷുറൻസ് അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്ന സാഹചര്യത്തിൽ അടച്ച തുക തിരികെ ലഭിക്കില്ല. തൊഴിൽ ബന്ധം അവസാനിച്ചാൽ 30 ദിവസത്തിനകം ഇൻഷുറൻസ് തുകയ്ക്ക് അപേക്ഷിക്കണം. വ്യവസ്ഥകൾ പാലിക്കുന്നവർക്കു രണ്ടാഴ്ചയ്ക്കുള്ളിൽ വിതരണം പൂർത്തിയാക്കും.
കമ്പനി വ്യാജമാണെന്ന് വ്യക്തമാവുകയോ രേഖകളിൽ തിരിമറി നടത്തുകയോ ചെയ്താൽ തുക ലഭിക്കില്ല. സുരക്ഷിതമല്ലാത്ത രീതിയിൽ (പണിമുടക്ക്, പ്രതിഷേധം) കാരണം ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിലും ഇൻഷുറൻസ് തുകയ്ക്ക് അവകാശമുണ്ടാകില്ല. അപേക്ഷകർ നിയമപരമായി രാജ്യത്ത് തങ്ങുന്നവരായിരിക്കണം എന്നതും വ്യവസ്ഥയാണ്. രാജ്യം അടിയന്തര സാഹചര്യം പ്രഖ്യാപിക്കുന്ന സ്ഥിതിയുണ്ടായാലും ഇൻഷുറൻസ് തുക ലഭിക്കില്ല. നിയമവിരുദ്ധ നീക്കങ്ങൾ ശ്രദ്ധയിൽപെട്ടാലും ഇൻഷുറൻസ് സർട്ടിഫിക്കറ്റ് അസാധുവാകും.
താൽക്കാലിക തൊഴിൽ കരാർ
തൊഴിലാളിയും തൊഴിലുടമയും നിശ്ചിത കാലാവധി തീരുമാനിച്ച് ജോലിയിൽ പ്രവേശിക്കുമ്പോഴാണ് താൽക്കാലിക കരാറുകൾ രൂപപ്പെടുത്തുക. ഇതു അവശ്യമെങ്കിൽ ഇരുവിഭാഗത്തിനും തൃപ്തികരമായ കാലയളവിൽ പുതുക്കുകയോ റദ്ദാക്കുകയോ ചെയ്യാം.