മെസ്സിയും കുടുംബവും ചരിത്ര പ്രസിദ്ധമായ അൽ തുറൈഫ് സന്ദർശിച്ചു
റിയാദ്∙ ചരിത്ര സ്ഥലങ്ങൾ കണ്ടാസ്വദിച്ചും കുട്ടികളോടൊപ്പം ഉല്ലസിച്ചും ഫോട്ടോ എടുത്തും ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ സൗദി സന്ദർശനം തുടരുന്നു. മെസ്സിയും കുടുംബവും റിയാദിലെ ദിരിയയിലെ ചരിത്ര പ്രസിദ്ധമായ അൽ തുറൈഫും സന്ദർശിച്ചു. കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസമാണ് സൗദിയിലെത്തിയത്. മെസ്സിയും ഭാര്യ അന്റോനല്ല

റിയാദ്∙ ചരിത്ര സ്ഥലങ്ങൾ കണ്ടാസ്വദിച്ചും കുട്ടികളോടൊപ്പം ഉല്ലസിച്ചും ഫോട്ടോ എടുത്തും ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ സൗദി സന്ദർശനം തുടരുന്നു. മെസ്സിയും കുടുംബവും റിയാദിലെ ദിരിയയിലെ ചരിത്ര പ്രസിദ്ധമായ അൽ തുറൈഫും സന്ദർശിച്ചു. കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസമാണ് മെസ്സി സൗദിയിലെത്തിയത്.
മെസ്സിയും ഭാര്യ അന്റോനല്ല റൊക്കൂസോയും മക്കളായ മാറ്റോയും സിരോയും സൗദിയിലെത്തിയ ആദ്യ ദിവസം തന്നെ റിയാദിലെ ഫാം സന്ദർശിച്ചിരുന്നു. ഫാമിലുണ്ടായിരുന്ന അറേബ്യൻ മാനുകളോടൊപ്പം കളിക്കുകയും അവർക്ക് ഭക്ഷണം നൽകുകയും ചെയ്‌തു കൊണ്ടാണു കുടുംബം ആദ്യ ദിനം ചെലവഴിച്ചത്. അതിന് ശേഷമാണ് മെസ്സിയും കുടുംബവും ദിരിയയിലെ ചരിത്രപ്രസിദ്ധമായ അൽ തുറൈഫ് സന്ദർശിച്ചത്
സൗദി ടൂറിസം അംബാസഡറായ മെസ്സി രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് കുടുംബത്തോടൊപ്പം തലസ്ഥാനമായ റിയാദിലെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ സന്ദർശനമാണിത്. കഴിഞ്ഞ വർഷത്തെ തന്റെ ആദ്യ സന്ദർശന വേളയിൽ മെസി ചരിത്രപ്രധാനമായ ജിദ്ദയിൽ പര്യടനം നടത്തുകയും ചെങ്കടൽ തീരത്ത് നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു.
പാരമ്പര്യത്തിന്റെയും ചരിത്രത്തിന്റെ ഉത്ഭവത്തിന്റെയും നാട്ടിലേക്ക് മെസ്സിയെ സ്വാഗതം ചെയ്യുന്നതായി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ പ്രസ്താവനയിൽ പറഞ്ഞു. സൗദി അറേബ്യ കഴിഞ്ഞ വർഷമാണ് മെസ്സിയെ ടൂറിസം അംബാസഡറായി നിയമിച്ചത്. എന്നാൽ അനുവാദമില്ലാതെ സൗദി സന്ദർശിച്ചതിന് പിഎസ്ജി മെസ്സിയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സസ്പെൻഷൻ കാലയളവിൽ ക്ലബ്ബിനു വേണ്ടി മെസിക്ക് കളിക്കാനോ പരിശീലനം നേടാനോ സാധിക്കില്ല. രണ്ടാഴ്ചത്തേക്കാണ് മെസ്സിയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.