ബിരുദ ദാനത്തിന് തുടക്കമിട്ട് ഖത്തർ സർവകലാശാല
ദോഹ∙ ഖത്തർ സർവകലാശാലയുടെ ബിരുദ ദാന ചടങ്ങുകൾക്ക് തുടക്കമായി. ഇന്നലെ 46-ാം ബാച്ച് ബിരുദ വിദ്യാർഥികൾക്ക് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ബിരുദം സമ്മാനിച്ചു......

ദോഹ∙ ഖത്തർ സർവകലാശാലയുടെ ബിരുദ ദാന ചടങ്ങുകൾക്ക് തുടക്കമായി. ഇന്നലെ 46-ാം ബാച്ച് ബിരുദ വിദ്യാർഥികൾക്ക് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ബിരുദം സമ്മാനിച്ചു.
സർവകലാശാലയുടെ സ്‌പോർട്‌സ് ആൻഡ് ഇവന്റ്‌സ് സമുച്ചയത്തിൽ നടന്ന ചടങ്ങിൽ പഠനത്തിൽ ഏറ്റവും മികച്ച 107 വിദ്യാർഥികളെ അമീർ ആദരിച്ചു. ഖത്തർ സർവകലാശാല പ്രസിഡന്റ് ഡോ.ഹസൻ ബിൻ റാഷിദ് അൽ ദെർഹാം വിവിധ കോഴ്‌സുകളിലായി ബിരുദം നേടിയ 767 വിദ്യാർഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റും സമ്മാനിച്ചു.
ശൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, ഷെയ്ഖുമാർ, മന്ത്രിമാർ, സർവകലാശാല ട്രസ്റ്റീ ബോർഡ് അംഗങ്ങൾ, വൈസ് പ്രസിഡന്റുമാർ, വിദ്യാർഥികളുടെ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.