കീം: കണക്കും ഫിസിക്സും വിദ്യാർഥികളെ വലച്ചു
അബുദാബി/ദുബായ്∙ കീമിൽ (കേരള എൻജിനീയറിങ്, ഫാർമസി എൻട്രൻസ് എക്സാം) പ്രതീക്ഷയർപ്പിച്ച് പ്രവാസി വിദ്യാർഥികൾ......
അബുദാബി/ദുബായ്∙ കീമിൽ (കേരള എൻജിനീയറിങ്, ഫാർമസി എൻട്രൻസ് എക്സാം) പ്രതീക്ഷയർപ്പിച്ച് പ്രവാസി വിദ്യാർഥികൾ......
അബുദാബി/ദുബായ്∙ കീമിൽ (കേരള എൻജിനീയറിങ്, ഫാർമസി എൻട്രൻസ് എക്സാം) പ്രതീക്ഷയർപ്പിച്ച് പ്രവാസി വിദ്യാർഥികൾ......
അബുദാബി/ദുബായ്∙ കീമിൽ (കേരള എൻജിനീയറിങ്, ഫാർമസി എൻട്രൻസ് എക്സാം) പ്രതീക്ഷയർപ്പിച്ച് പ്രവാസി വിദ്യാർഥികൾ. ഉന്നത വിദ്യാഭ്യാസം കേരളത്തിൽ ആക്കാൻ ഉദ്ദേശിച്ച വിദ്യാർഥികളാണ് ഇന്നലെ ദുബായിൽ നടന്ന പ്രവേശന പരീക്ഷ എഴുതിയത്.
Also read: സമൂഹമാധ്യമത്തിലൂടെ ബ്ലാക്ക്മെയിൽ ചെയ്ത ആൾക്ക് 15,000 ദിർഹം പിഴ
പരീക്ഷ പൊതുവേഎളുപ്പമായിരുന്നു വെങ്കിലും ചിലർക്ക് കണക്കും മറ്റു ചിലർക്ക് ഫിസിക്സും അൽപം പ്രയാസമുണ്ടാക്കി. രാവിലെ നടന്ന ഫിസിക്സ്, കെമിസ്ട്രി പരീക്ഷകൾക്ക് 349 പേരും ഉച്ചയ്ക്കുശേഷം നടന്ന മാത്തമാറ്റിക്സിന് 333 പേരുമാണ് ഹാജരായത്.
മൊത്തം 440 പേർ പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും രാവിലെ 91 പേരും വൈകിട്ട് 67 പേരും ഹാജരായില്ല.ഫിസിക്സും കെമിസ്ട്രിയും എളുപ്പമായിരുന്നുവെന്ന് പറഞ്ഞവർക്ക് കണക്കിലെ കുരുക്കഴിക്കാൻ അൽപം പ്രയാസപ്പെടേണ്ടിവന്നു. ഇതേസമയം കണക്ക് ഈസിയായ കുട്ടികൾക്ക് ഫിസിക്സായിരുന്നു കീറാമുട്ടി.
എങ്കിലും നല്ല മാർക്കു സ്കോർ നേടി കേരളത്തിലെ മികച്ച കോളജിൽ അഡ്മിഷൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ. പരീക്ഷ സുഗമമായി നടന്നതായി യുഎഇയിലെ പരീക്ഷാ കോ ഓർഡിനേറ്റർ നിതിൻ സുരേഷ് പറഞ്ഞു.
ഉത്തരക്കടലാസ് പായ്ക്ക് ചെയ്ത് സീൽ ചെയ്ത് സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു വൈകിട്ട് എൻട്രൻസ് കമ്മീഷണർ സ്കൂളിൽ എത്തി ഇവ ശേഖരിച്ച് നേരിട്ട് തിരുവനന്തപുരത്ത് എത്തിക്കും.