കലാസാഹിത്യ പരിപാടികളുമായി കെഎസ്‌സി പ്രവർത്തനോദ്ഘാടനം നാളെ

അബുദാബി∙ കേരള സോഷ്യൽ സെന്ററിന്റെ (കെഎസ്‌സി) പ്രവർത്തനോദ്ഘാടനം നാളെ രാത്രി എട്ടിന് ജോൺ ബ്രിട്ടാസ് എം.പി നിർവഹിക്കും. പ്രസിഡന്റ് എ.കെ ബീരാൻകുട്ടി അധ്യക്ഷ വഹിക്കും......
അബുദാബി∙ കേരള സോഷ്യൽ സെന്ററിന്റെ (കെഎസ്‌സി) പ്രവർത്തനോദ്ഘാടനം നാളെ രാത്രി എട്ടിന് ജോൺ ബ്രിട്ടാസ് എം.പി നിർവഹിക്കും. പ്രസിഡന്റ് എ.കെ ബീരാൻകുട്ടി അധ്യക്ഷ വഹിക്കും......
അബുദാബി∙ കേരള സോഷ്യൽ സെന്ററിന്റെ (കെഎസ്‌സി) പ്രവർത്തനോദ്ഘാടനം നാളെ രാത്രി എട്ടിന് ജോൺ ബ്രിട്ടാസ് എം.പി നിർവഹിക്കും. പ്രസിഡന്റ് എ.കെ ബീരാൻകുട്ടി അധ്യക്ഷ വഹിക്കും......
അബുദാബി∙ കേരള സോഷ്യൽ സെന്ററിന്റെ (കെഎസ്‌സി) പ്രവർത്തനോദ്ഘാടനം നാളെ രാത്രി എട്ടിന് ജോൺ ബ്രിട്ടാസ് എം.പി നിർവഹിക്കും. പ്രസിഡന്റ് എ.കെ ബീരാൻകുട്ടി അധ്യക്ഷ വഹിക്കും. എഴുത്തുകാരി ദീപ നിശാന്ത്, പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റും ലോക കേരള സഭാംഗവുമായ ഗഫൂർ ലില്ലീസ് തുടങ്ങിയവർ പങ്കെടുക്കും.
ഇതോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. ഇൻഡോ അറബ് സാംസ്കാരിക വിനിമയം ശക്തിപ്പെടുത്തുന്നതിന് പ്രത്യേക കലാസാഹിത്യ പരിപാടികൾ ഉൾപ്പെടെ ഒട്ടേറെ പുതിയ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കുമെന്ന് എ.കെ ബീരാൻകുട്ടി പറഞ്ഞു.
യുവജനോത്സവം 26 മുതൽ
കെഎസ്‌സി യുവജനോത്സവം 26, 27, 28, ജൂൺ 3 തീയതികളിലായി നടക്കും. പ്രായത്തിന്റെ അടിസ്ഥാനത്തിൽ 6 ഗ്രൂപ്പുകളാക്കി തിരിച്ച് 20 ഇനങ്ങളിൽ നടക്കുന്ന മത്സരത്തിൽ യുഎഇ താമസ വീസയുള്ള ഇന്ത്യക്കാർക്ക് പങ്കെടുക്കാം. വിവിധ സ്കൂളുകളിൽനിന്നുള്ള 500ലേറെ വിദ്യാർഥികൾ മേളയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. താൽപര്യമുള്ളവർ 21ന് രാത്രി 9ന് മുൻപ് നേരിട്ടോ info@kscabudhabi.com ഇമെയിൽ വിലാസത്തിലോ അപേക്ഷിക്കണം. ഓരോ ഗ്രൂപ്പിലും കൂടുതൽ പോയിന്റ് നേടുന്നവർക്ക് ബെസ്റ്റ് പെർഫോർമർ ഓഫ് ദ് ഇയർ പുരസ്കാരം സമ്മാനിക്കും.
മത്സര ഇനങ്ങൾ
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം, പ്രച്ഛന്ന വേഷം, മോണോ ആക്ട്, കർണാട്ടിക് മ്യൂസിക്, ലൈറ്റ് മ്യൂസിക്, മാപ്പിളപ്പാട്ട്, ചലച്ചിത്രഗാനങ്ങൾ, നാടൻ പാട്ട്, ആക്‌ഷൻ സോങ്, ഉപകരണ സംഗീതം (സ്ട്രിങ്, മൃദംഗം, ഇലക്ട്രോണിക് കീബോർഡ്), പെൻസിൽ ഡ്രോയിങ്, ക്രിയേറ്റീവ് ആർട്ട്.യുഎഇയിലെ യുവജനോത്സവത്തിൽ വിജയികളായവരെ ജില്ലാ, സംസ്ഥാന യുവജനോത്സവങ്ങളിൽ പങ്കെടുപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും പറഞ്ഞു.
വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് റോയ് ഐ വർഗീസ്, ജനറൽ സെക്രട്ടറി കെ.സത്യൻ, ട്രഷറർ ഷബിൻ പ്രേമരാജൻ, ലതീഷ് ശങ്കർ (സെക്ര. കല), റഫീഖ് അലി (സെക്ര. സാഹിത്യം) എന്നിവർ പങ്കെടുത്തു.