യുഎഇയിൽ യൂസ്ഡ് കാർ വിപണി ടോപ് ഗിയറിൽ
ദുബായ്∙ പുതിയ കാർ തോൽക്കും ഈ പഴയ കാർ വിപണിക്കു മുന്നിൽ. ആനുകൂല്യങ്ങളും സൗജന്യങ്ങളും വാരിവിതറി യൂസ്ഡ് കാർ വിപണി അവസരം മുതലെടുക്കുകയാണ്. പുതിയ കാറുകൾ ലഭിക്കാനുള്ള കാലതാമസവും ചെലവും ഉഷാറാക്കിയത് പഴയ വാഹനങ്ങളുടെ വിപണിയെയാണ്........

ദുബായ്∙ പുതിയ കാർ തോൽക്കും ഈ പഴയ കാർ വിപണിക്കു മുന്നിൽ. ആനുകൂല്യങ്ങളും സൗജന്യങ്ങളും വാരിവിതറി യൂസ്ഡ് കാർ വിപണി അവസരം മുതലെടുക്കുകയാണ്. പുതിയ കാറുകൾ ലഭിക്കാനുള്ള കാലതാമസവും ചെലവും ഉഷാറാക്കിയത് പഴയ വാഹനങ്ങളുടെ വിപണിയെയാണ്.
Also read: കരുതലിന്റെ കാവലായി ഐസിബിഎഫ് ലൈഫ് പോളിസി
ബാങ്ക് വായ്പ, വാറന്റി, സർവീസ് എന്നിവയുൾപ്പെടെ പുതിയ കാർ വാങ്ങാൻ എന്തെല്ലാം സേവനം ലഭിക്കുമോ അതും അതിലധികവും പഴയ കാറുകളുടെ വിപണിയിൽ ലഭ്യമാണ്. കോവിഡ് അടച്ചുപൂട്ടലിൽ ഉദിച്ചതാണ് പഴയ കാർ വിപണിയുടെ ശുക്രൻ. കോവിഡ് വിട്ടു മറ്റെല്ലാ മേഖലയും ഉണർന്നെങ്കിലും പഴയ കാറുകൾക്ക് ആവശ്യക്കാർ ഏറുകയാണ്. യൂസ്ഡ് കാർ വാങ്ങുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 58% വർധന.
വാറന്റി, വായ്പ, സർവീസ്...
നാട്ടിൽ ഉപയോഗിച്ച കാർ വാങ്ങും പോലെയല്ല യുഎഇയിലെ യൂസ്ഡ് കാർ വിപണി. പുതിയ കാറുകൾ തൊഴുതു നിൽക്കും പഴയ കാറുകൾ കണ്ടാൽ. അത്രയും മുഖം മിനുക്കി പുത്തൻ പുതിയതു പോലെയാണ് വാഹനങ്ങൾ കൺമുന്നിലെത്തുക. ഒപ്പം 2 വർഷം വാറന്റി, ബാങ്ക് വായ്പ, രാജ്യത്തിനു പുറത്തേക്കും വ്യാപിപ്പിക്കാവുന്ന ഇൻഷുറൻസ് കവറേജ്, വാഹനത്തിന്റെ ലൈസൻസ് സൗജന്യമായി പുതുക്കാൻ സൗകര്യം, വിൽപനാനന്തര സേവനം അങ്ങനെ പുതിയ കാർ വിപണിയെക്കാൾ ആനുകൂല്യ സമ്പന്നമായിരിക്കുന്നു യൂസ്ഡ് കാർ വിപണി.
കുതിപ്പിന് പിന്നിൽ
പുതിയ കാറുകൾ ലഭിക്കാനുള്ള കാലതാമസമാണ് യൂസ്ഡ് കാർ വിപണിയെ സജീവമാക്കുന്നത്. 6 മാസമാണ് പുതിയ കാറുകൾക്ക് വേണ്ടിയുള്ള ഏറ്റവും കുറഞ്ഞ കാത്തിരിപ്പ്. ഇഷ്ട മോഡൽ, ഇഷ്ട നിറമൊക്കെ വേണമെങ്കിൽ കാത്തിരിപ്പ് കൂടും. നിറവും മോഡലുമൊക്കെ വേണ്ടെന്നു വയ്ക്കുന്നവർക്കേ അൽപമെങ്കിലും നേരത്തെ വണ്ടി കിട്ടൂ. പുതിയ കാറുകളുടെ വിലയിലും വലിയ വർധനയുണ്ടായി. 2021 മുതൽ യൂസ്ഡ് കാർ വിപണിയിൽ 60% വളർച്ചയുണ്ട്. 2027 ആകുന്നതോടെ 11800 കോടി ദിർഹത്തിന്റെ വിപണിയായി യൂസ്ഡ് കാർ മേഖല മാറുമെന്നാണ് കണക്കാക്കുന്നത്.
നല്ല കാറുകൾക്ക് ഡിമാൻഡ്
കുറഞ്ഞ കിലോമീറ്റർ ഓടിയ നല്ല കണ്ടീഷനുള്ള വാഹനങ്ങൾക്കാണ് യൂസ്ഡ് കാർ വിപണിയിൽ ഡിമാൻഡ്. ടൊയോട്ട, ഹോണ്ട, വോൾവോ കാറുകളാണ് യൂസ്ഡ് കാർ വിപണിയിലെ പ്രധാനികളായ അൽഫുതേം കമ്പനി നൽകുന്നത്. ബുക്ക് ചെയ്ത് ഒരാഴ്ചയ്ക്കകം കാറുകൾ ലഭിക്കും. ഒരു വർഷം വരെയോ 30,000 കിലോമീറ്റർ വരെയോ സമ്പൂർണ സൗജന്യ മെയിന്റനൻസും ചില ഏജൻസികൾ വാഗ്ദാനം ചെയ്യുന്നു. ഉപയോഗിച്ച വാഹനങ്ങളിൽ 'ഓഡി' മോഡലുകളോട് ആളുകൾക്ക് പ്രിയം കൂടുതലാണെന്നും ഏജൻസി ഉടമകൾ പറയുന്നു. ഓൺലൈനിലൂടെ കാർ കണ്ട്, ടെസ്റ്റ് ഡ്രൈവ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ചില കമ്പനികൾ നൽകുന്നുണ്ട്.