മലപ്പുറം∙ മസ്കത്ത് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വാർഷിക റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത സാന്ത്വനം ആറാം ഘട്ടം ചികിത്സാ ധനസഹായം വിതരണം ചെയ്തു. ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിൽ നിന്നുമുള്ള നിർധനരായ രോഗികൾക്കാണ്‌ തുടർ ചികിത്സയ്ക്കുള്ള സാമ്പത്തിക സഹായം നൽകിയത്. ഇന്ന് രാവിലെ 10 മണിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ മസ്കത്ത് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വാർഷിക റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത സാന്ത്വനം ആറാം ഘട്ടം ചികിത്സാ ധനസഹായം വിതരണം ചെയ്തു. ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിൽ നിന്നുമുള്ള നിർധനരായ രോഗികൾക്കാണ്‌ തുടർ ചികിത്സയ്ക്കുള്ള സാമ്പത്തിക സഹായം നൽകിയത്. ഇന്ന് രാവിലെ 10 മണിക്ക് പാണക്കാട് വെച്ച് നടന്ന പരിപാടിയിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മസ്കറ്റ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ്‌ ഡോ. പി.എ. മുഹമ്മദിൽ നിന്ന് ഫണ്ട്‌ ഏറ്റുവാങ്ങി. തുടർന്ന് ജില്ലയിലെ 16 മണ്ഡലങ്ങളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട അർഹരായ രോഗികൾക്ക് തുക കൈമാറി. മുനവ്വറലി ശിഹാബ് തങ്ങൾ, പി ഉബൈദുല്ല എംഎൽഎ, നൗഷാദ് മണ്ണിശ്ശേരി തുടങ്ങിയ നേതാക്കളും ജില്ലാ കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. ഡോ.പി.എ. മുഹമ്മദ്‌ അധ്യക്ഷനായ പരിപാടിയിൽ ജില്ലാ കമ്മിറ്റിയുടെ സ്ഥാപക നേതാവ് സൈദ് ഹാജി പൊന്നാനി സ്വാഗതവും നജീബ് കുനിയിൽ നന്ദിയും പറഞ്ഞു.