അബുദാബി∙ മേഖലയിലെ ഏറ്റവും വലിയ മറൈൻ തീം പാർക്ക് സീ വേൾ‍ഡ് അബുദാബിയിലേക്ക് സന്ദർശകപ്രവാഹം.......

അബുദാബി∙ മേഖലയിലെ ഏറ്റവും വലിയ മറൈൻ തീം പാർക്ക് സീ വേൾ‍ഡ് അബുദാബിയിലേക്ക് സന്ദർശകപ്രവാഹം.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ മേഖലയിലെ ഏറ്റവും വലിയ മറൈൻ തീം പാർക്ക് സീ വേൾ‍ഡ് അബുദാബിയിലേക്ക് സന്ദർശകപ്രവാഹം.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ മേഖലയിലെ ഏറ്റവും വലിയ മറൈൻ തീം പാർക്ക് സീ വേൾ‍ഡ് അബുദാബിയിലേക്ക് സന്ദർശകപ്രവാഹം. കരയിലെ കടൽക്കൊട്ടാരത്തിന്റെ വിസ്മയങ്ങൾ ആദ്യദിനത്തിൽ തന്നെ കാണാനും സമൂഹമാധ്യമത്തിലൂ‍ടെ പങ്കുവയ്ക്കാനുമായിരുന്നു തിരക്ക്.

Also read: ലോക സമ്പദ്‌വ്യവസ്ഥകളിലെ വെല്ലുവിളി നേരിടാൻ രാജ്യാന്തര സഹകരണത്തിന് ആഹ്വാനം

ADVERTISEMENT

ലോഞ്ചിങ് പോയിന്റിൽ എത്തുന്നവർക്ക് പാർക്കിന്റെ സവിശേഷതകൾ വിവരിച്ചുകൊടുത്ത ശേഷമാണ് പ്രവേശിപ്പിച്ചത്. ഉദ്ഘാടന ദിനത്തിൽ ലേസർ ഷോയും സംഗീത കച്ചേരിയും ഡോൾഫിൻ ഷോയും ഉൾപ്പെടെ ഒട്ടേറെ പരിപാടികൾ ഒരുക്കി. ഇമറാത്തി ഗായകൻ ഹുസൈൻ അൽ ജസ്മിയും സ്കോട്ടിഷ് ആർട്ടിസ്റ്റ് റെഡും 120 അംഗ ഓർക്കസ്ട്രയും ചേർന്ന് മാസ്മരിക സംഗീതത്തിലേക്ക് കാണികളെ കൂട്ടിക്കൊണ്ടുപോയി.

സീവേൾഡ് അബുദാബിയുടെ വിസ്മയങ്ങൾ ആസ്വദിക്കുന്ന സന്ദർശകർ.

 

സീവേൾഡ് അബുദാബിയുടെ വിസ്മയങ്ങൾ ആസ്വദിക്കുന്ന സന്ദർശകർ.
ADVERTISEMENT

തീം പാർക്കുകളുടെ ദ്വീപായ യാസ് ഐലൻഡിലെ ഏറ്റവും പുതിയ മറൈൻ തീം പാർക്കാണ് സീ വേൾ‍ഡ് അബുദാബി. മൈക്രോ ഓഷ്യൻ, എൻഡ്‌ലെസ് ഓഷ്യൻ, ട്രോപ്പിക്കൽ ഓഷ്യൻ, റോക്കി പോയിന്റ് തുടങ്ങി വ്യത്യസ്ത പ്രമേയങ്ങളിൽ ഒരുക്കിയ തീം പാർക്കിലെ ജീവജാലങ്ങളെയും സവിശേഷതകളും കണ്ടറിയാൻ മണിക്കൂറുകൾ എടുക്കും.

 

ADVERTISEMENT

കണ്ടൽക്കാടുകൾ, ഫോസിൽ ഡ്യൂൺസ്, പർവതങ്ങൾ, ഗുഹകൾ, പാറക്കെട്ടുകൾ, പവിഴപ്പുറ്റുകൾ തുടങ്ങി  അഞ്ചുനിലക്കെട്ടിടത്തിലെ ചില്ലുകൊട്ടാരത്തിൽ ആഴക്കടലിന്റെ ആവാസവ്യവസ്ഥയും പരിസ്ഥിതിയും ഒരുക്കിയാണ് ഒരു ലക്ഷത്തിലേറെ സമുദ്ര ജീവികളെ സംരക്ഷിച്ചിരിക്കുന്നത്. വിവിധ തട്ടുകളിൽ നിന്ന് ഇവയെ അടുത്തുകാണാനുള്ള ഉൽസാഹത്തിലായിരുന്നു സന്ദർശകർ.

 

വ്യത്യസ്ത പ്രമേയങ്ങളിൽ 8 സോണുകളാക്കി തിരിച്ചു 1.83 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് സീവേൾഡ് പാർക്ക് ഒരുക്കിയിരിക്കുന്നത്.  2.5 കോടി ലീറ്റർ ജലം ഉൾക്കൊള്ളുന്ന പാർക്കിൽ  ഒരു ലക്ഷത്തിലേറെ കടൽജീവികളെ കാണാം. ചില്ലു ടണൽ പാതയിലൂടെയുളള കാഴ്ചകളാണ് സന്ദർശകരെ കൂടുതൽ ആകർഷിച്ചത്. രാവേറെയായിട്ടും പോകാൻ മടിച്ച കുട്ടികൾക്ക് സമ്മാനപ്പൊതികൾ നൽകിയാണ് അധികൃതർ യാത്രയാക്കിയത്.