അസ്മ് ഭംഗിയിൽ ഖത്തർ ഫൗണ്ടേഷൻ
ദോഹ∙ ഖത്തർ ഫൗണ്ടേഷനിലെ ആകർഷണമായി വനിതകളുടെ പരമ്പരാഗത വസ്ത്രധാരണത്തെ പ്രതിഫലിപ്പിക്കുന്ന പുതിയ കലാസൃഷ്ടി. 'അസ്മ്' എന്ന പേരിലാണ് അബായ, ബതൂലാ എന്നിവ ധരിച്ചു നിൽക്കുന്ന 3 വനിതകളുടെ 3 ശിൽപങ്ങൾ അടങ്ങുന്ന കലാസൃഷ്ടി.....

ദോഹ∙ ഖത്തർ ഫൗണ്ടേഷനിലെ ആകർഷണമായി വനിതകളുടെ പരമ്പരാഗത വസ്ത്രധാരണത്തെ പ്രതിഫലിപ്പിക്കുന്ന പുതിയ കലാസൃഷ്ടി. 'അസ്മ്' എന്ന പേരിലാണ് അബായ, ബതൂലാ എന്നിവ ധരിച്ചു നിൽക്കുന്ന 3 വനിതകളുടെ 3 ശിൽപങ്ങൾ അടങ്ങുന്ന കലാസൃഷ്ടി.
Also read: എഫ് വൺ ഖത്തർ ഗ്രാൻഡ് പ്രി ഒക്‌ടോബർ 6 മുതൽ; ഹൈടെക് ഒരുക്കവുമായി ലുസെയ്ൽ
മാതൃ രാജ്യത്തിന്റെ പ്രതീകം കൂടിയാണിത്. തെക്കൻ ഈജിപ്തിലെ അസ്വാൻ എന്ന സ്ഥലത്തെ കരിങ്കല്ല് ഉപയോഗിച്ചാണു നിർമാണം പൂർത്തിയാക്കിയത്. പുരാതന കാലത്ത് ഈജിപ്തിലെ ഫറോവമാർ ശിൽപനിർമാണത്തിന് ഉപയോഗിച്ചിരുന്ന കല്ലുകളാണിത്.
ഖത്തർ ഫൗണ്ടേഷൻ സാംസ്‌കാരിക വിഭാഗം ഉപദേഷ്ടാവ് ഷെയ്ഖ് ഹസൻ ബിൻ മുഹമ്മദ് ബിൻ അലി അൽതാനിയാണ് നിർമിച്ചത്. നവോത്ഥാന കാലത്തേക്കുള്ള സഞ്ചാരത്തിൽ കരുത്തും നിശ്ചയദാർഢ്യവും കൊണ്ട് പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ചതിനെ സൂചിപ്പിക്കുന്നതാണ് ശിൽപങ്ങളുടെ ഡിസൈൻ.
ഖത്തർ ഫൗണ്ടേഷൻ ലോഗോയുടെ പ്രതീകം കൂടിയായി ഈ സൃഷ്ടിയെ കണക്കാക്കുന്നു. സിദ്ര മരത്തിന്റെ 3 ചില്ലകളാണ് ഖത്തർ ഫൗണ്ടേഷന്റെ ലോഗോ.