ബഹ്‌റൈനിലേക്ക് ഖത്തർ എയർവേയ്‌സിന്റെ 3 പുതിയ പ്രതിദിന സർവീസ്, 15 മുതൽ
ദോഹ ∙ ജൂൺ 15 മുതൽ ഖത്തർ എയർവേയ്‌സ് ദോഹയിൽ നിന്ന് ബഹ്‌റൈനിലേക്ക് പ്രതിദിനം 3 വിമാന സർവീസുകൾ നടത്തും......

ദോഹ ∙ ജൂൺ 15 മുതൽ ഖത്തർ എയർവേയ്‌സ് ദോഹയിൽ നിന്ന് ബഹ്‌റൈനിലേക്ക് പ്രതിദിനം മൂന്നു വിമാന സർവീസുകൾ നടത്തും. ഖത്തറും ബഹ്‌റൈനും തമ്മിലുള്ള വ്യോമഗതാഗതം പുനഃസ്ഥാപിച്ച സാഹചര്യത്തിലാണ് ഖത്തർ എയർവേയ്‌സ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചത്.
Read Also: 4 കോടി ദിർഹം കവർന്ന സർക്കാർ ജീവനക്കാരന് 25 വർഷം തടവ്
ഇന്നലെ മുതൽ ഖത്തർ എയർവേയ്‌സിന്റെ ദോഹ-ബഹ്‌റൈൻ-ദോഹ സർവീസ് ആരംഭിച്ചു. നിലവിൽ ദിവസവും രാത്രി 8 ന് മാത്രമാണ് ദോഹ-ബഹ്‌റൈൻ സർവീസ്. ദിവസവും രാവിലെ 8.40, ഉച്ചകഴിഞ്ഞ് 3.30, രാത്രി 8 എന്നിങ്ങനെയാണ് ബഹ്‌റൈനിലേയ്ക്കുള്ള പ്രതിദിന സർവീസ് സമയക്രമം.
ഖത്തർ എയർവേയ്‌സ് വെബ്‌സൈറ്റിൽ 15 മുതലുള്ള യാത്രയ്ക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബഹ്‌റൈന്റെ ഗൾഫ് എയർ വിമാനവും ഖത്തറിലേക്ക് പ്രതിദിനം ഒന്നിലധികം സർവീസുകൾ നടത്തും.
English Summary: qatar airways resumes service to bahrain thrice daily from june 15.