ദുബായ്∙ അന്തരിച്ച പ്രമുഖ ഇന്ത്യൻ വ്യവസായി മിക്കി ജഗ്തിയാനിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ദുബായ് കിരീടാവകാശി. നഗരത്തിന്റെ വളർച്ചയുടെ അവിഭാജ്യ ഘടകമാണ് മിക്കിയെന്ന് ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാൻ കൂടിയായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു. ലാൻഡ്‌മാർക്ക് ഗ്രൂപ്പിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ അന്തരിച്ച പ്രമുഖ ഇന്ത്യൻ വ്യവസായി മിക്കി ജഗ്തിയാനിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ദുബായ് കിരീടാവകാശി. നഗരത്തിന്റെ വളർച്ചയുടെ അവിഭാജ്യ ഘടകമാണ് മിക്കിയെന്ന് ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാൻ കൂടിയായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു.

ലാൻഡ്‌മാർക്ക് ഗ്രൂപ്പിന്റെ സ്ഥാപകനും ദുബായുടെ വിജയഗാഥയുടെ അവിഭാജ്യ ഘടകവുമായ മിക്കി ജഗ്തിയാനിയുടെ വേർപാടിൽ അനുശോചിക്കുന്നു. കഴിഞ്ഞ മൂന്ന‌ു പതിറ്റാണ്ടുകളായി യുഎഇയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും സമൂഹത്തിനും അദ്ദേഹം നൽകിയ ജീവകാരുണ്യ പാരമ്പര്യവും സംഭാവനകളും എക്കാലവും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിനും ലാൻഡ്മാർക്ക് ഗ്രൂപ്പ് ടീമിനും അനുശോചനം അറിയിക്കുന്നു."–ഷെയ്ഖ് ഹംദാൻ കുറിച്ചു. ഇന്നലെ രാവിലെയായിരുന്നു മിക്കിയുടെ വിയോഗം.

ADVERTISEMENT

യുഎഇയിലെ ഇന്ത്യൻ ബിസിനസ് സമൂഹവും അനുശോചിച്ചു. സിന്ധി കുടുംബാംഗമായ മിക്കി ചെന്നൈ, മുംബൈ, ബെയ്റൂത്ത് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടിയ ശേഷം ലണ്ടനിലെ അക്കൗണ്ടിങ് സ്കൂളിലും പഠനം നടത്തിയിരുന്നു. തുടർന്ന് ബഹ്റൈനിലെത്തി മരിച്ചുപോയ സഹോദരന്റെ വ്യാപാര സ്ഥാപനമായ ബേബി ഷോപ് ഏറ്റെടുത്ത് നടത്തിയാണ് ബിസിനസ് ജീവിതം ആരംഭിച്ചത്. 10 വർഷം ഇവിടെ പ്രവർത്തക്കുകയും വിവിധ ഭാഗങ്ങളിലായി ആറ് കടകൾ കൂടി തുറക്കുകയും ചെയ്തു. ഗൾഫ് യുദ്ധത്തെ തുടർന്ന് ദുബായിലെത്തിയാണ് ലാൻഡ് മാർക് ഗ്രൂപ് ആരംഭിച്ചത്. തുടർന്ന് ഫാഷൻ, ഇലക്ട്രോണിക്സ് ഫർണിച്ചർ, ബജറ്റ് ഹോട്ടലുകൾ എന്നിവ മധ്യപൂർവദേശത്തും തെക്കൻ ഏഷ്യയിലും ആരംഭിച്ചു. ഭാര്യയും മൂന്ന് മക്കളുമൊത്ത് ദുബായിലായിരുന്നു താമസം.

English Summary: dubai crown prince pays tribute to micky jagtiani.

ADVERTISEMENT