അതിഥിയെ കണ്ടവർ ഞെട്ടി; ആളും ആരവവും ഇല്ലാതെ ഷെയ്ഖ് മുഹമ്മദ് ജാപ്പനീസ് റസ്റ്ററന്റിൽ
ദുബായ്∙ അറ്റ്ലാന്റിസ് ദ് പാമിലെ നോബു റസ്റ്ററന്റിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവർക്കിടയിലെ അപ്രതീക്ഷിത അതിഥി എത്തി. സുരക്ഷാ പിരിമുറുക്കങ്ങളൊന്നുമില്ലാതെ റസ്റ്ററന്റിലെ സീറ്റിലേക്ക് നടന്നടക്കുന്ന അതിഥിയെ കണ്ട് മറ്റുള്ളവർ ഞെട്ടി. തിരിച്ചറിഞ്ഞവർ മൊബൈൽ ഫോണിലെ ക്യാമറകൾ ഓണാക്കി. യുഎഇ വൈസ് പ്രസിഡന്റും

ദുബായ്∙ അറ്റ്ലാന്റിസ് ദ് പാമിലെ നോബു റസ്റ്ററന്റിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവർക്കിടയിലെ അപ്രതീക്ഷിത അതിഥി എത്തി. സുരക്ഷാ പിരിമുറുക്കങ്ങളൊന്നുമില്ലാതെ റസ്റ്ററന്റിലെ സീറ്റിലേക്ക് നടന്നടക്കുന്ന അതിഥിയെ കണ്ട് മറ്റുള്ളവർ ഞെട്ടി. തിരിച്ചറിഞ്ഞവർ മൊബൈൽ ഫോണിലെ ക്യാമറകൾ ഓണാക്കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമായിരുന്നു അവർക്കിടയിലെ അവിശ്വസനീയ അതിഥി.
ആളും ആരവവും ഇല്ലാതെ ജാപ്പനീസ് റസ്റ്ററന്റായ നോബുവിൽ അദ്ദേഹം ഇരുന്നു. ഇതിനു മുൻപും നോബുവിൽ ഷെയ്ഖ് മുഹമ്മദിനെ കണ്ടവരുണ്ട്. ഷെയ്ഖ് മുഹമ്മദിന്റെ വരവ് നോബു അവരുടെ സമൂഹ മാധ്യമ പേജിൽ ആഘോഷമാക്കി. ആയിരക്കണക്കിന് ആളുകളാണ് വിഡിയോയും ചിത്രങ്ങളും കണ്ടത്. അറ്റ്ലാന്റിസിലെ 22ാം നിലയിലാണ് നോബു. വിനോദ സഞ്ചാരികളുടെയും സെലിബ്രിറ്റികളുടെയും ഇഷ്ട ജാപ്പനീസ് റസ്റ്ററന്റുകളിൽ ഒന്നാണിത്.
English Summary: Sheikh Mohammed visited the popular japanese restaurant Nobu