വ്യവസായിയെ തട്ടിക്കൊണ്ടുപോയി കവർച്ച: 10 പേർക്ക് 10 വർഷം തടവും പിഴയും
ദുബായ്∙ ഏഷ്യക്കാരനായ നിക്ഷേപകനെയും പെൺസുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കവർച്ച നടത്തിയ 10 അംഗ സംഘത്തിന് ദുബായ് ക്രിമിനൽ കോടതി 10 വർഷം തടവും 26.05 ലക്ഷം ദിർഹം പിഴയും ശിക്ഷ വിധിച്ചു.....

ദുബായ്∙ ഏഷ്യക്കാരനായ നിക്ഷേപകനെയും പെൺസുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കവർച്ച നടത്തിയ 10 അംഗ സംഘത്തിന് ദുബായ് ക്രിമിനൽ കോടതി 10 വർഷം തടവും 26.05 ലക്ഷം ദിർഹം പിഴയും ശിക്ഷ വിധിച്ചു.
Also read: 6 മാസത്തിലേറെ വിദേശവാസം കഴിഞ്ഞ ദുബായ് വീസക്കാർക്ക് പ്രവേശനാനുമതിയില്ല
2022 ജൂലൈയിൽ ദുബായ് സിലിക്കൺ ഒയാസിലെ വില്ലയിൽനിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. 26.05 ലക്ഷം ദിർഹം മൂല്യം വരുന്ന 7 ലക്ഷം ഡിജിറ്റൽ കറൻസി നിർബന്ധപൂർവം കവർച്ചാ സംഘത്തിലെ ഒരാളുടെ നാട്ടിലെ അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു.
പ്രതികളിൽ 6 പേരുടെ സാന്നിധ്യത്തിലും 4 പേരുടെ അഭാവത്തിലുമാണ് വിധി പുറപ്പെടുവിച്ചത്. 7 ഏഷ്യൻ, 3 യൂറോപ്യൻ വംശജരായ പ്രതികളെ ശിക്ഷയ്ക്കുശേഷം നാടുകടത്തും.