ഭക്ഷണത്തിൽ പ്രാണികൾ; അൽഐനിലെ ഹോട്ടൽ അടപ്പിച്ചു
അബുദാബി ∙ ശേഖരിച്ചുവച്ച ഭക്ഷ്യവസ്തുക്കളിൽ പ്രാണികളെ കണ്ടെത്തിയതിനെ തുടർന്ന് അൽഐനിലെ റസ്റ്ററന്റ് അടപ്പിച്ചു. ലത്തീഫ സ്ട്രീറ്റിലെ ഹോളോമീറ്റ്

അബുദാബി ∙ ശേഖരിച്ചുവച്ച ഭക്ഷ്യവസ്തുക്കളിൽ പ്രാണികളെ കണ്ടെത്തിയതിനെ തുടർന്ന് അൽഐനിലെ റസ്റ്ററന്റ് അടപ്പിച്ചു. ലത്തീഫ സ്ട്രീറ്റിലെ ഹോളോമീറ്റ് റസ്റ്ററന്റാണ് അടപ്പിച്ചത്. ആരോഗ്യത്തിന് ഹാനികരമാകുംവിധം ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു.
ഭക്ഷ്യ സുരക്ഷ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തലസ്ഥാനത്തെ എല്ലാ ഭക്ഷ്യ വിൽപന ശാലകളും അതോറിറ്റിയുടെ ഇൻസ്പെക്ടർമാരുടെ പരിശോധനയ്ക്ക് വിധേയമാണ്. ഭക്ഷണ ശാലകളിൽ എന്തെങ്കിലും ലംഘനങ്ങൾ ഉണ്ടായാലോ ഭക്ഷ്യ സാധനങ്ങൾ മോശമാണെന്ന് തോന്നിയാലോ അബുദാബി ഗവൺമെന്റ് ടോൾ ഫ്രീ നമ്പറായ 800555 ല്‍ വിളിച്ചറിയിക്കാൻ അധികൃതർ അറിയിച്ചു.