അറേഞ്ച്ഡ് വിവാഹാഘോഷത്തിന് റെഡിയായോ? എംഫോർമാരിയുടെ പ്രത്യേക പരിപാടി ഇന്ന്
ദുബായ് ∙ ഹിറ്റ് എഫ്എമ്മിന്റെ 19–ാം പിറന്നാളിനോടനുബന്ധിച്ച് എംഫോര്‍മാരിയുമായി ചേർന്നു നടത്തുന്ന ആഘോഷം ഇന്ന് വൈകിട്ട് അഞ്ചിന് നടക്കും...
ദുബായ് ∙ ഹിറ്റ് എഫ്എമ്മിന്റെ 19–ാം പിറന്നാളിനോടനുബന്ധിച്ച് എംഫോര്‍മാരിയുമായി ചേർന്നു നടത്തുന്ന ആഘോഷം ഇന്ന് വൈകിട്ട് അഞ്ചിന് നടക്കും...
ദുബായ് ∙ ഹിറ്റ് എഫ്എമ്മിന്റെ 19–ാം പിറന്നാളിനോടനുബന്ധിച്ച് എംഫോര്‍മാരിയുമായി ചേർന്നു നടത്തുന്ന ആഘോഷം ഇന്ന് വൈകിട്ട് അഞ്ചിന് നടക്കും...
ദുബായ് ∙ ഹിറ്റ് എഫ്എമ്മിന്റെ 19–ാം പിറന്നാളിനോടനുബന്ധിച്ച് എംഫോര്‍മാരിയുമായി ചേർന്നു നടത്തുന്ന ആഘോഷം ഇന്ന് വൈകിട്ട് അഞ്ചിന് നടക്കും.
Read also : വിവാഹത്തിനു വഴികാട്ടാൻ എംഫോർമാരി; ദുബായിലുള്ളവർക്ക് മികച്ച ഓഫറുകൾ, ഇതാണ് അവസരം
അറേഞ്ച്ഡ് വിവാഹം കഴിഞ്ഞ തിരഞ്ഞെടുത്ത 19 ദമ്പതികൾ ഹിറ്റ് എഫ്എമ്മിന്റെ സ്റ്റുഡിയോയിൽ നേരിട്ടെത്തി ആഘോഷത്തിൽ പങ്കുചേരും. സാധാരണ ഗതിയിൽ പ്രണയവിവാഹങ്ങളാണ് ആഘോഷമാക്കുന്നത്. അതിൽ നിന്നും വ്യത്യസ്തമായാണ് എംഫോർമാരിയും ഹിറ്റ് എഫ്എമ്മും അറേഞ്ച്ഡ് വിവാഹങ്ങൾ ആഘോഷമാക്കാൻ തീരുമാനിച്ചത്.
ഒരു ചെറിയ മൽസരത്തിലൂടെ തിരഞ്ഞെടുത്തവരാണ് ചടങ്ങിലേക്ക് എത്തുന്നത്. ‘അറേഞ്ച്ഡ് വിവാഹത്തിനു ശേഷമുള്ള പ്രണയം’ എന്നതായിരുന്നു വിഷയം. എങ്ങനെയാണ് കണ്ടുമുട്ടിയത്? ജീവിതം എങ്ങനെയാണ് പ്രണയാതുരമായി മുന്നോട്ടു പോകുന്നത്? പരസ്പരം അറിഞ്ഞും മനസിലാക്കിയും എങ്ങനെയാണ് മുന്നോട്ടുപോകുന്നത് തുടങ്ങി നിരവധികാര്യങ്ങൾ ദമ്പതികൾക്ക് ഹിറ്റ് എഫ്എമ്മിന്റെ ആപ്ലിക്കേഷനിലൂടെ പങ്കുവച്ച് അതിൽ നിന്നും തിരഞ്ഞെടുത്തവരാണ് സ്റ്റുഡിയോയിലേക്ക് എത്തുന്നത്. ഇവർക്ക് എംഫോർമാരി പ്രത്യേക സമ്മാനവും നൽകും.
അറേഞ്ചേഡ് വിവാഹത്തിലൂടെ എങ്ങനെയാണ് ജീവിതത്തിൽ പ്രണയം വരുന്നതെന്നും അത് എത്രത്തോളം മനോഹരമാണെന്നു വ്യക്തമാക്കുന്നതുമാണ് പരിപാടി. ദമ്പതികൾ ആഘോഷത്തിൽ പങ്കെടുക്കുകയും അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്യും. പ്രവാസികൾക്ക് പങ്കാളിയോടൊപ്പം ആഘോഷിക്കാൻ ലഭിക്കുന്ന അപൂർവ അവസരങ്ങളിൽ ഒന്നായിരിക്കും ഇത്. കൂടാതെ, ഹിറ്റ് എഫ്എമ്മിന്റെ സ്റ്റുഡിയോ സന്ദർശിക്കാനും ആർജെകളുമായി സംവദിക്കാനും അവസരം ലഭിക്കും.