വിപുലം, ലളിതം, വീട്ടിലിരുന്ന് വരുമാനം; കൂടുതൽ ഗാർഹിക സംരംഭങ്ങൾക്ക് അനുമതി നൽകി ഖത്തർ
ദോഹ∙വീട്ടിലിരുന്ന് സ്വന്തമായി വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്കായി കൂടുതൽ ഗാർഹിക സംരംഭങ്ങൾക്ക് അനുമതി. ലൈസൻസ് നേടാനുള്ള നടപടിക്രമങ്ങളും ലളിതം.......
ദോഹ∙വീട്ടിലിരുന്ന് സ്വന്തമായി വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്കായി കൂടുതൽ ഗാർഹിക സംരംഭങ്ങൾക്ക് അനുമതി. ലൈസൻസ് നേടാനുള്ള നടപടിക്രമങ്ങളും ലളിതം.......
ദോഹ∙വീട്ടിലിരുന്ന് സ്വന്തമായി വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്കായി കൂടുതൽ ഗാർഹിക സംരംഭങ്ങൾക്ക് അനുമതി. ലൈസൻസ് നേടാനുള്ള നടപടിക്രമങ്ങളും ലളിതം.......
ദോഹ∙വീട്ടിലിരുന്ന് സ്വന്തമായി വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്കായി കൂടുതൽ ഗാർഹിക സംരംഭങ്ങൾക്ക് അനുമതി. ലൈസൻസ് നേടാനുള്ള നടപടിക്രമങ്ങളും ലളിതം. വാണിജ്യ-വ്യവസായ മന്ത്രാലയമാണ് പതിനഞ്ചിലധികം ഗാർഹിക സംരംഭങ്ങൾക്ക് കൂടി അനുമതി നൽകിയത്.
Also read: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി നഴ്സിന് 45 കോടിയോളം രൂപ സമ്മാനം
ലളിതമായ നടപടിക്രമങ്ങളിലൂടെ യോഗ്യരായവർക്ക് ലൈസൻസും ലഭിക്കും. വലിയ സാമ്പത്തിക ചെലവില്ലാതെ തന്നെ ലൈസൻസ് കിട്ടും. അപേക്ഷകന്റെ വ്യക്തിപരമായ കഴിവുകൾ അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങൾക്കാണ് മുൻഗണന നൽകുന്നത്. വലിയ ശബ്ദ കോലാഹലങ്ങൾ സൃഷ്ടിക്കുന്ന തരത്തിലുള്ള യന്ത്രോപകരണങ്ങൾ, അപകടകരമായ വസ്തുക്കൾ എന്നിവ ഉപയോഗിച്ചുള്ള സംരംഭങ്ങൾ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
വെബ്‍ ഡിസൈൻ മുതൽ പാചകം വരെ
വിവിധ ഇനം അറബിക് സ്വീറ്റ്‌സ് തയാറാക്കൽ, വിശേഷാവസരങ്ങളിൽ ഭക്ഷണം പാചകം ചെയ്തു നൽകൽ, സ്ത്രീകളുടെ വസ്ത്രങ്ങൾ തയ്ക്കലും എം എംബ്രോയ്ഡറി, പാഴ്‌സൽ-ഗിഫ്റ്റ് പൊതിയൽ തുടങ്ങിയ പ്രവർത്തനങ്ങൾ, വെബ്‌സൈറ്റ് ഡിസൈനിങ്, ഫോട്ടോകോപ്പി-ഫോട്ടഗ്രഫി പരിപാടികൾ, ഡോക്യുമെന്റുകൾ, കത്തുകൾ, പത്രികകൾ എന്നിവയുടെ പാക്കേജിങ്, പെർഫ്യൂമുകളും ബുഖൂറും ഉണ്ടാക്കലും തയാറാക്കലും, കോസ്‌മെറ്റിക്‌സ് നിർമാണവും തയാറാക്കലും, പേസ്ട്രി ഉണ്ടാക്കൽ എന്നിവയ്ക്കാണ് പുതുതായി അനുമതി നൽകിയിരിക്കുന്നത്. സോഫ്റ്റ് വെയർ മെയിന്റനൻസ്, വെബ് പേജ് ഡിസൈൻ, പുരാതന വസ്തുക്കളും ഗിഫ്റ്റുകളും, കോഫി, വ്യത്യസ്ത തരം മസാല എന്നിവ ഉണ്ടാക്കൽ എന്നിവയ്ക്കും ലൈസൻസ് ലഭിക്കും.
വാണിജ്യ ലൈസൻസ് നേടാൻ
പൂരിപ്പിച്ച വാണിജ്യ ലൈസൻസ് സർവീസ് അപേക്ഷ ഫോം, കെട്ടിടത്തിന്റെ പൂർത്തീകരണ സർട്ടിഫിക്കറ്റ്, ലാൻഡ് പ്ലാൻ, വസ്തു ഉടമസ്ഥന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ് ഉടമയുടെ രേഖാമൂലമുള്ള ഉറപ്പ്, കഹ്‌റാമ സർട്ടിഫിക്കറ്റ്, അപേക്ഷകന്റെയും വസ്തു ഉടമയുടെയും ഐഡന്റിറ്റി കാർഡ്, വീടിന്റെ വിലാസം, എന്നീ രേഖകളാണ് ലൈസൻസിനായി വേണ്ടത്. മന്ത്രാലയത്തിന്റെ ഏകജാലക സംവിധാനത്തിലൂടെ ഓൺലൈൻ ആയും അപേക്ഷ നൽകാം. വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ റജിസ്‌ട്രേഷൻ ആൻഡ് കൊമേഴ്‌സ്യൽ ലൈസൻസ് വകുപ്പാണ് ലൈസൻസ് നൽകുന്നത്.
English Summary: MoCI allows 15 home business activities with easy licensing.