ദോഹ∙ സൗഹൃദ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ മധ്യ ഏഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കമാകും.....

ദോഹ∙ സൗഹൃദ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ മധ്യ ഏഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കമാകും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ സൗഹൃദ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ മധ്യ ഏഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. രാജ്യങ്ങളുടെ ഭരണാധിപന്മാരുടെ പ്രത്യേക ക്ഷണ പ്രകാരമാണ് അമീറിന്റെ സന്ദർശനം. ഉസ്‌ബെക്കിസ്ഥാനിൽ തുടങ്ങുന്ന സന്ദർശനം കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ എന്നിവിടങ്ങൾക്കു ശേഷം താജിക്കിസ്ഥാനിൽ സമാപിക്കും.

ADVERTISEMENT

കസാക്കിസ്ഥാനിൽ അസ്താന ഇന്റർനാഷനൽ ഫോറത്തിലും അമീർ  പങ്കെടുക്കും. ഔദ്യോഗിക പ്രതിനിധി സംഘത്തിനൊപ്പം ഇത്തവണ ബിസിനസ് വ്യക്തിത്വങ്ങളും മുതിർന്ന ഉദ്യോഗസ്ഥരും അമീറിനെ അനുഗമിക്കുന്നുണ്ട്. 4 രാജ്യങ്ങളിലെയും നേതാക്കൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തുന്ന കൂടിക്കാഴ്ചകളിൽ ഖത്തറുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും പൊതു താൽപര്യമുള്ള നിരവധി വിഷയങ്ങളും ചർച്ചയാകും.

ADVERTISEMENT

വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താൻ കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവയ്ക്കും. 4 രാജ്യങ്ങളിലെയും പാർലമെന്റുകളുമായി മികച്ച ബന്ധമാണ് ഖത്തറിന്റെ ശൂറാ കൗൺസിലിനുള്ളത്. അതുകൊണ്ടു തന്നെ ഈ രാജ്യങ്ങളിലേക്കുള്ള അമീറിന്റെ സന്ദർശനം ശൂറ കൗൺസിലും പാർലമെന്റുകളും തമ്മിലുള്ള ബന്ധം കൂടുതൽ സുദൃഢമാക്കും. ശൂറ കൗൺസിലിന് മാത്രമല്ല രാജ്യത്തിന്റെ വിവിധ മേഖലകളുമായുള്ള സഹകരണവും ശക്തിപ്പെടുത്തും.