ബഹ്‌റൈൻ∙ കേരളീയ സമാജം എല്ലാ വർഷവും കുട്ടികൾക്കായി നടത്തി വരാറുള്ള 45 ദിവസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പ് കളിക്കളം 2023 ജൂലൈ 04ന് ആരംഭിച്ച് ആഗസ്റ്റ് 18 വെള്ളിയാഴ്ച്ച സമാപിക്കും വിധം ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ക്യാമ്പിന് നേതൃത്വം കൊടുക്കുവാനായി നാട്ടിൽ നിന്നും എത്തുന്നത് പ്രശസ്ത

ബഹ്‌റൈൻ∙ കേരളീയ സമാജം എല്ലാ വർഷവും കുട്ടികൾക്കായി നടത്തി വരാറുള്ള 45 ദിവസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പ് കളിക്കളം 2023 ജൂലൈ 04ന് ആരംഭിച്ച് ആഗസ്റ്റ് 18 വെള്ളിയാഴ്ച്ച സമാപിക്കും വിധം ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ക്യാമ്പിന് നേതൃത്വം കൊടുക്കുവാനായി നാട്ടിൽ നിന്നും എത്തുന്നത് പ്രശസ്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബഹ്‌റൈൻ∙ കേരളീയ സമാജം എല്ലാ വർഷവും കുട്ടികൾക്കായി നടത്തി വരാറുള്ള 45 ദിവസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പ് കളിക്കളം 2023 ജൂലൈ 04ന് ആരംഭിച്ച് ആഗസ്റ്റ് 18 വെള്ളിയാഴ്ച്ച സമാപിക്കും വിധം ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ക്യാമ്പിന് നേതൃത്വം കൊടുക്കുവാനായി നാട്ടിൽ നിന്നും എത്തുന്നത് പ്രശസ്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബഹ്‌റൈൻ∙ കേരളീയ സമാജം എല്ലാ വർഷവും കുട്ടികൾക്കായി നടത്തി വരാറുള്ള 45 ദിവസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പ് കളിക്കളം 2023 ജൂലൈ 04ന് ആരംഭിച്ച് ആഗസ്റ്റ് 18 വെള്ളിയാഴ്ച്ച സമാപിക്കും വിധം ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

 

ADVERTISEMENT

ഈ വർഷത്തെ ക്യാമ്പിന് നേതൃത്വം കൊടുക്കുവാനായി നാട്ടിൽ നിന്നും എത്തുന്നത് പ്രശസ്ത തിയ്യറ്റർ നാടക പ്രവർത്തകനും നാടക സംവിധാനത്തിൽ ബാച്‌ലർ ഓഫ് ആർട്സ്, തിയറ്റർ കലയിൽ മാസ്റ്റർ ഓഫ് ആർട്സ്,മാസ്റ്റർ ഓഫ് ഫിലോസഫി എന്നീ ബിരുദം നേടിയിട്ടുള്ള എല്ലാ പ്രായത്തിൽ ഉള്ള കുട്ടികളെയും തിയ്യറ്റർ പരിശീലന കളികളിലൂടെ വ്യക്തിത്വ വികസനം, പഠന വിഷയങ്ങൾ വിപുലപ്പെടുത്തുന്നതോടൊപ്പം കലാപരമായ കഴിവുകളെ കണ്ടെത്തുന്നതിനു സഹായകമാകും വിധം ക്ലാസ്സ്‌ ഒന്ന് മുതൽ ക്ലാസ്സ്‌ 12 വരെയുള്ള കുട്ടികളെ സജ്ജരാക്കുന്ന നിരവധി ക്യാമ്പുകൾക്ക് നേതൃത്വം കൊടുത്ത് നയിച്ചിട്ടുള്ള ശ്രീ. തുളസി ദാസ് ആണ്. അദ്ദേഹത്തോടൊപ്പം വിവിധ മേഖലകളിൽ പ്രഗത്ഭരായ പതിനഞ്ചോളം സമാജം അംഗങ്ങളും ക്യാമ്പിൽ പരിശീലകരായി മുഴുവൻ സമയവും ഉണ്ടായിരിക്കുന്നതാണ്.

 

മുഴുവൻ സമയവും കുട്ടികളുടെ തിയറ്ററുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ശ്രീ. തുളസി ദാസ് കുട്ടികക്ക് എന്നത് പോലെ കോളേജ് തലത്തിലും കല അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരക്കഥ, ഡോക്ക്യൂ ഫിലിം,സംവിധാനം, എന്നീ മേഖലയിൽ നിരവധി പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടും ഉണ്ട്.

 

ADVERTISEMENT

അറിവിന്റെ മേഖലകൾ അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, അതിന്റെ ചൈതന്യം ഉൾകൊള്ളാനും സർഗ്ഗാത്മക കഴിവുകൾക്ക് പുതിയ മാനങ്ങൾ കണ്ടെത്തുന്നതോടൊപ്പം കഴിഞ്ഞു പോയ കാലഘട്ടങ്ങൾ, ആനന്ദം നിറഞ്ഞ കാഴ്ചകൾ, മലയാളക്കരയിലെ ആഘോഷങ്ങൾ, ബല്യ കൗമാര കൂട്ടായ്മകൾ, എന്നിവയുടെ ഓർമ്മചെപ്പ് തുറന്നുകൊണ്ട് കുട്ടി പാട്ടുകൾ, കുട്ടി കഥകൾ, സംഗീതം, നൃത്തം, സാഹിത്യം, നാടൻ പാട്ട്, ചിത്രരചന, പത്ര നിർമ്മാണം, ആരോഗ്യ ബോധവൽക്കരണം, നേതൃത്ത പരിശീലനം, പ്രസംഗ പരിശീലനം,കൂടാതെ  - കൊച്ചം കുത്ത്, ഉപ്പുംപക്ഷി, കണ്ണുകെട്ടി കളി, തുമ്പ കളി, അടിച്ചോട്ടം,തുടങ്ങി നിരവധി നാടൻ കളികൾ,കരോട്ട, ബാഡ്മിന്റൺ, ബാസ്കറ്റ് ബാൾ, തുടങ്ങി കായിക വിനോദങ്ങൾ, കായിക മത്സരങ്ങൾ  എന്നിങ്ങനെ വ്യത്യസ്തതയാർന്ന പരിപാടികൾ ആണ് ഈ വർഷത്തെ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

5 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം അനുവദിക്കുന്നത്. ജൂലൈ 4 മുതൽ ആഗസ്റ്റ് 18 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി സമാജം ഭാരവാഹികൾ അറിയിച്ചു.

 

ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ക്യാമ്പ് അവസാനിക്കുന്നത് വരെ സ്ഥിരമായ വാഹന സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. സമാജം വൈസ് പ്രസിഡന്റ്‌ ശ്രീ.ദേവദാസ് കുന്നത്ത് കോ ഓർഡിനേറ്റർ ആയി ശ്രീ. മനോഹരൻ പാവറട്ടി ജനറൽ കൺവീനറും ശ്രീമതി. മായ ഉദയൻ ക്യാമ്പ് കൺവീനറും ആയി വിപുലമായ കമ്മറ്റിയാണ് സമ്മർ ക്യാമ്പിന് നേതൃത്വം കൊടുക്കുന്നത്.

ADVERTISEMENT

 

ആഗസ്റ്റ് 18 ന് സംഘടിപ്പിക്കുന്ന സമാപന സമ്മേളനത്തിൽ ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികളും പങ്കെടുത്ത് അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

 

പ്രവാസികളായ നമ്മുടെ കുട്ടികൾക്ക് നമ്മുടെ സംസ്കാരത്തെയും, സാഹിത്യത്തെയും, കലയെയും, പാരമ്പര്യത്തെയും തിരിച്ചറിയാൻ ലഭിക്കുന്ന അസുലഭ അവസരമാണ് ഇത്തരം ക്യാമ്പുകൾ. അവരുടെ സർഗ വാസനകളെ കണ്ടെത്തി കലാ, സാഹിത്യ, കായിക കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും അവ വേദികളിൽ അവതരിപ്പിക്കാനുള്ള അവസരമൊരുക്കിയുമാണ് ഈ അവധിക്കാല ക്യാമ്പിന് സമാജം തയ്യാറെടുക്കുന്നത്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താണമെന്നും, ക്യാമ്പ് വിജയിപ്പിക്കുന്നതിനുള്ള എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാകണമെന്നും സമാജം പ്രസിഡന്റ്‌ ശ്രീ. പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി ശ്രീ. വർഗീസ് കാരക്കൽ എന്നിവർ അഭ്യർഥിച്ചു.

 

രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കുമായി ജനറൽ കൺവീനർ മനോഹരൻ പാവറട്ടി ( 39848091    )ക്യാമ്പ് കൺവീനർമാരായ -മായ ഉദയൻ (36604931 ) ജയ രവികുമാർ ( 36782497 )എന്നിവരുമായോ  സമാജം ഓഫീസുമയോ ( 17251878  )ബന്ധപ്പെടുക.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT