അബുദാബി∙ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നടപ്പിലാക്കി ഒരു വർഷത്തിനുള്ളിൽ 172 ദശലക്ഷത്തിലധികം ബാഗുകളുടെ ഉപഭോഗം കുറക്കാൻ കഴിഞ്ഞത്തായി അബുദാബി പരിസ്ഥിതി ഏജൻസി(ഇ.എ.ഡി). എമിറേറ്റിൽ സുസ്ഥിരതയും പുനരുപയോഗവും പ്രോത്സാഹിപ്പിക്കുന്നതിനും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റികിനെ

അബുദാബി∙ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നടപ്പിലാക്കി ഒരു വർഷത്തിനുള്ളിൽ 172 ദശലക്ഷത്തിലധികം ബാഗുകളുടെ ഉപഭോഗം കുറക്കാൻ കഴിഞ്ഞത്തായി അബുദാബി പരിസ്ഥിതി ഏജൻസി(ഇ.എ.ഡി). എമിറേറ്റിൽ സുസ്ഥിരതയും പുനരുപയോഗവും പ്രോത്സാഹിപ്പിക്കുന്നതിനും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റികിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നടപ്പിലാക്കി ഒരു വർഷത്തിനുള്ളിൽ 172 ദശലക്ഷത്തിലധികം ബാഗുകളുടെ ഉപഭോഗം കുറക്കാൻ കഴിഞ്ഞത്തായി അബുദാബി പരിസ്ഥിതി ഏജൻസി(ഇ.എ.ഡി). എമിറേറ്റിൽ സുസ്ഥിരതയും പുനരുപയോഗവും പ്രോത്സാഹിപ്പിക്കുന്നതിനും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റികിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നടപ്പിലാക്കി ഒരു വർഷത്തിനുള്ളിൽ 172 ദശലക്ഷത്തിലധികം ബാഗുകളുടെ ഉപഭോഗം കുറക്കാൻ കഴിഞ്ഞത്തായി അബുദാബി പരിസ്ഥിതി ഏജൻസി(ഇ.എ.ഡി). എമിറേറ്റിൽ സുസ്ഥിരതയും പുനരുപയോഗവും  പ്രോത്സാഹിപ്പിക്കുന്നതിനും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റികിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും  ലക്ഷ്യമിട്ട് 2020ലാണ് ഇ.എ.ഡി സമഗ്ര സിംഗിൾ യൂസ് പ്ലാസ്റ്റിക് നയം അവതരിപ്പിച്ചത്.

Read More: ഷാർജയിൽ പൊതുസ്ഥലങ്ങളിൽ പരസ്യം പതിച്ചാൽ 3,000 ദിർഹം പിഴ...

ഒരു വർഷം മുമ്പ് നിരോധനം നടപ്പിലാക്കിയതിന് ശേഷം അബുദാബിയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളിൽ അഭൂതപൂർവമായ കുറവുണ്ടായതായി ഇ.എ.ഡി സെക്രട്ടറി ജനറൽ ശൈഖ് സലേം അൽ ദഹേരി പറഞ്ഞു. പരിസ്ഥിതിയിലെത്തി ദോഷകരമായി ബാധിക്കുന്നതിൽ നിന്നും 172 ദശലക്ഷം ഒറ്റത്തവണ യോഗ്യമായ പ്ലാസ്റ്റിക് ബാഗുകൾ തടയാൻ കഴിഞ്ഞു. നിരോധനം നടപ്പാക്കുന്നതിൽ വേഗത്തിൽ പ്രവർത്തിച്ച ചില്ലറ വ്യാപാരികളുടെ പിന്തുണയില്ലാതെ ഇത് സാധ്യമായിരുന്നില്ല. പ്രമുഖ റീട്ടെയിലർമാരുടെ ക്യാഷ് കൗണ്ടറുകളിൽ പ്ലാസ്റ്റിക് ബാഗുകളുടെ എണ്ണത്തിൽ 95 ശതമാനത്തിലധികം കുറവുണ്ടായതായി കണക്കുകൾ രേഖപ്പെടുത്തി. ബാഗുകളുടെ എണ്ണത്തിലുണ്ടായ ഈ കുറവും പുനരുപയോഗിക്കാവുന്ന ബാഗുകളുടെ ആവശ്യകത വർധിച്ചതും പ്ലാസ്റ്റിക് ഉപഭോഗം മൊത്തത്തിൽ 77 ശതമാനം കുറയ്ക്കാൻ കാരണമായി. ഒരു വർഷത്തിനുള്ളിൽ 1000 ടണ്ണിലധികം പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കിയതിന് തുല്യമാണിത്. അദ്ദേഹം പറഞ്ഞു.

ADVERTISEMENT

പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകളും സംരംഭത്തിൽ പങ്കാളികളായി. ഈ ചില്ലറ വ്യാപാരികളുടെ പങ്കാളിതത്തിലൂടെ പ്ലാസ്റ്റിക് ബാഗുകളുടെ ഉപഭോഗത്തിൽ 90 മുതൽ 95 ശതമാനം വരെ ഗണ്യമായ കുറവുണ്ടായതായി അധികൃതർ പറയുന്നു. മിഷൻ ടു സീറോ എന്ന കാമ്പെയ്‌നിന്റെ തുടക്കമാണ് പ്ലാസ്റ്റിക് ബാഗ് നിരോധനത്തിന്റെ വിജയത്തിലേക്ക് നയിച്ചത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിൻ്റെ ഉപഭോഗം ഒഴിവാക്കുക, മാലിന്യങ്ങൾ ഒഴിവാക്കുക, കാർബൺ പുറന്തള്ളൽ പൂജ്യമാക്കുക, ജൈവവൈവിധ്യത്തിൽ പൂജ്യം ആഘാതം എന്ന ലക്ഷ്യം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രചാരണം ആരംഭിച്ചത്.

സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല, ബിസിനസുകൾ, റീട്ടെയിലർമാർ, റെസ്റ്റോറൻ്റുകൾ, യുവാക്കൾ എന്നിവയുൾപ്പെടെ അബുദാബി കമ്മ്യൂണിറ്റിയിൽ ഇടപഴകാനും പ്രചോദിപ്പിക്കാനും മിഷൻ ടു സീറോ വിവിധ ഓഫ്‌ലൈൻ, ഓൺലൈൻ പ്രവർത്തനങ്ങൾ ഉപയോഗിച്ചു. അബുദാബിയിലുടനീളമുള്ള ഔട്ട്ഡോർ പരസ്യങ്ങളിലൂടെ ചലനാത്മക ദൃശ്യങ്ങളും ആകർഷകമായ മുദ്രാവാക്യങ്ങളും പ്രദർശിപ്പിച്ചു, അഞ്ച് ദശലക്ഷം ആളുകളിലേക്കാണ് ഈ പരസ്യങ്ങൾ എത്തിയത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അബുദാബി സമൂഹത്തിൽ അവബോധം വളർത്തുന്നതിനും പുനരുപയോഗ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഒരു എസ്എംഎസ് സന്ദേശ പരിപാടിയും കാമ്പെയ്ന്റെ ഭാഗമായി  ഉൾപ്പെടുത്തിയിരുന്നു. അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു തുടങ്ങി ഒന്നിലധികം ഭാഷകൾ ഉപയോഗിച്ച് സൂപ്പർമാർക്കറ്റുകൾ, ബഖാലകൾ, കാറ്ററിംഗ് കമ്പനികൾ, പൊതുജനങ്ങൾ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു എസ്എംഎസ് സന്ദേശങ്ങൾ. കാമ്പെയ്‌ൻ അവസാനിക്കുമ്പോൾ 655,000 എസ്.എം.എസ് സന്ദേശങ്ങളാണ് അയച്ചത്.

ADVERTISEMENT

പതിനാല് സർക്കാർ സ്ഥാപനങ്ങൾ ഒറ്റത്തവണ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ നിലവിൽ വിജയകരമായി ഒഴിവാക്കിയിട്ടുണ്ട്, കൂടുതൽ സ്ഥാപനങ്ങൾ സംരംഭത്തിൽ ചേരുമെന്നാണ് പ്രതീക്ഷ. ഈ സ്ഥാപനങ്ങൾ അവരുടെ പരിപാടികളിലും പ്രവർത്തനങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന വസ്തുക്കളുടെ ഉപഭോഗം കുറയ്ക്കാൻ ജീവനക്കാരെ പ്രേരിപ്പിക്കുന്നു. അബുദാബിക്ക് സുസ്ഥിരമായ പാരിസ്ഥിതിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനും, ഹരിത ഭാവി സൃഷ്ടിക്കാനുമുള്ള ഇഎഡിയുടെ നിലവിലുള്ള പ്രതിബദ്ധതയുടെ ഭാഗമായി 2024-ൽ ബോട്ടിൽ റിട്ടേൺ സ്കീമും സ്റ്റൈറോഫോം ഉൽപ്പന്നങ്ങളുടെ നിരോധനവും ഉൾപ്പെടെയുള്ള ഭാവി സംരംഭങ്ങൾ ഇ.എ.ഡി ഇതിനകം ആസൂത്രണം ചെയ്തു കഴിഞ്ഞു.

English Summary:  Environmentally Friendly Plastic Ban: Abu Dhabi's Success Mantra.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT