അബുദാബി∙ യുഎഇയിലെ സ്കൂളുകളിൽ പ്രവേശനത്തിനായി പ്രവാസികൾ നെട്ടോട്ടത്തിൽ.....

അബുദാബി∙ യുഎഇയിലെ സ്കൂളുകളിൽ പ്രവേശനത്തിനായി പ്രവാസികൾ നെട്ടോട്ടത്തിൽ.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയിലെ സ്കൂളുകളിൽ പ്രവേശനത്തിനായി പ്രവാസികൾ നെട്ടോട്ടത്തിൽ.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയിലെ സ്കൂളുകളിൽ പ്രവേശനത്തിനായി പ്രവാസികൾ നെട്ടോട്ടത്തിൽ. കോവിഡ് കാലത്ത് നാട്ടിലേക്കു മടങ്ങിയ പ്രവാസി കുടുംബങ്ങൾ തിരിച്ചെത്തുകയും പുതുതായി കൂടുതൽ പേർ കുടുംബത്തെ  യുഎഇയിലേക്കു കൊണ്ടുവരികയും ചെയ്തതോടെയാണ് സീറ്റ് കിട്ടാൻ പ്രയാസമായത്.

സ്കൂളിന്റെ ശേഷിക്ക് ആനുപാതികമായി മാത്രമേ പുതിയ പ്രവേശനം പാടുള്ളൂ എന്ന നിയമവും ഇതിനു ആക്കം കൂട്ടി. ഇതോടെ സീറ്റിനായി വിവിധ സ്കൂളുകളിൽ കയറിയിറങ്ങുകയാണ് രക്ഷിതാക്കൾ. ഫീസ് കുറഞ്ഞ സ്കൂളുകളിൽ അഡ്മിഷൻ പ്രതീക്ഷിച്ച് മക്കളെ കൊണ്ടുവന്ന ഇടത്തരം കുടുംബങ്ങളാണ് ബുദ്ധിമുട്ടിലായത്. സെപ്റ്റംബർ വരെ കാത്തശേഷം സീറ്റു കിട്ടിയില്ലെങ്കിൽ മക്കളെ നാട്ടിലേക്കു തിരിച്ചയയ്ക്കാനാണ് പലരുടെയും പദ്ധതി.

Also Read: വേനലവധി യാത്ര: പാസ്പോർട് കാലാവധി 6 മാസം നിർബന്ധം; ടെൻഷൻ ഒഴിവാക്കാൻ 'തത്കാൽ'

ADVERTISEMENT

വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം അനുസരിച്ച് സ്കൂളിലെ കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തേണ്ടതിനാൽ ടിസി വാങ്ങി പോയാലും അധികൃതർക്ക് പുതിയ കുട്ടികളെ പ്രവേശിപ്പിക്കാനാകാത്ത സ്ഥിതിയാണ്. വിവിധ കാരണങ്ങളാൽ വർഷത്തിൽ 2% – 5% പേരാണ് ടിസി വാങ്ങി നാട്ടിലേക്കു പോകുന്നത്. ഈ ഒഴിവിൽ കണ്ണും നട്ട് റജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവർ ധാരാളം. പാദവർഷ പരീക്ഷ കഴിഞ്ഞ് ഈ മാസം 26ന് യുഎഇയിലെ സ്കൂളുകൾ അടയ്ക്കും. സെപ്റ്റംബറിൽ സ്കൂൾ തുറക്കുമ്പോൾ ഇടം കിട്ടുമെന്ന പ്രതീക്ഷയിലാണിവർ.

Also Read: രണ്ടു ജയിലർമാരെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ വിഷ മിശ്രിതം കുത്തിവച്ച് നടപ്പാക്കി

ഇതേസമയം സീറ്റ് ഉറപ്പിച്ച ശേഷം മാത്രം നാട്ടിൽനിന്ന് കുടുംബത്തെ കൊണ്ടുവരുന്നവരും ഏറെ. യുഎഇയിൽ ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകൾ ഏപ്രിലിൽ അധ്യയനം ആരംഭിച്ചെങ്കിലും നാട്ടിൽനിന്ന് എത്തുന്നവരെ ഉൾപ്പെടുത്താനായി സെപ്റ്റംബറിലും പ്രവേശനം നൽകാൻ യുഎഇ അനുമതി നൽകാറുണ്ട്.

ADVERTISEMENT

English Summary: Indian expats trying for school admission in UAE schools

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT