കുവൈത്ത് സിറ്റി∙ പുതിയ വീസയിൽ എത്തുന്നവർക്ക് ലഹരിരഹിത പരിശോധന നടത്താൻ കുവൈത്ത്....

കുവൈത്ത് സിറ്റി∙ പുതിയ വീസയിൽ എത്തുന്നവർക്ക് ലഹരിരഹിത പരിശോധന നടത്താൻ കുവൈത്ത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ പുതിയ വീസയിൽ എത്തുന്നവർക്ക് ലഹരിരഹിത പരിശോധന നടത്താൻ കുവൈത്ത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ പുതിയ വീസയിൽ എത്തുന്നവർക്ക് ലഹരിരഹിത പരിശോധന നടത്താൻ കുവൈത്ത്. പരിശോധനയിൽ ലഹരി മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തുന്നവരെ നാടുകടത്താനാണ് നീക്കം. വീസ പുതുക്കുമ്പോൾ നിലവിലുള്ളവർക്കും പരിശോധന നിർബന്ധമാക്കാനാണ് പദ്ധതി.

Also read: കൂടുതൽ പ്രവാസി കുടുംബങ്ങൾ തിരിച്ചെത്തി; യുഎഇയിലെ സ്കൂളുകളിൽ പ്രവേശനത്തിനായി പ്രവാസികൾ നെട്ടോട്ടത്തിൽ

ADVERTISEMENT

ആരോഗ്യ, ആഭ്യന്ത്ര മന്ത്രാലയങ്ങൾ സംയുക്തമായാണ് പദ്ധതി ആസൂത്രണം ചെയ്യുക. ലഹരിമരുന്ന് നിർമാർജനം ചെയ്യാനും വ്യാപനം പരിമിതപ്പെടുത്താനും ലക്ഷ്യമിട്ടാണ് നടപടി. ആരോഗ്യ, സുരക്ഷാ വിദഗ്ധർ ചേർന്നു തയാറാക്കിയ ആശയത്തിന് മന്ത്രിതല കൗൺസിൽ അംഗീകാരം നൽകി. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെന്റുമായി ഏകോപിപ്പിച്ച് പരിശോധനയ്ക്കായി പ്രത്യേക സംവിധാനവും ഒരുക്കും.

വീസയ്ക്ക് മുൻപുള്ള ആരോഗ്യ പരിശോധനയിൽ ലഹരി രഹിത പരിശോധനയും ഉൾപ്പെടുത്താനാണ് ആലോചിക്കുന്നത്. സംശയിക്കപ്പെടുന്ന താമസക്കാരെയും പരിശോധിക്കും.  ലഹരി ഉപയോഗിച്ചതായി കണ്ടെത്തുന്നവർക്ക് വീസ നിരസിക്കുകയും നാടുകടത്തുകയും ചെയ്യും.

ADVERTISEMENT

ജനങ്ങളുടെ ബയോമെട്രിക് ഫയലുകൾ പൂർത്തിയാക്കുന്നതോടൊപ്പം പഠനത്തിനും ചർച്ചയ്ക്കും ശേഷമായിരിക്കും അന്തിമതീരുമാനം. പുതിയ സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ ഇതും ഉൾപ്പെടുത്തുമെന്നാണ് സൂചന.

English Summary: Plan for a drug-free test for all new expats and some residents in Kuwait.