റിയാദ്∙ സൗദി വനിത എഴുപതാം വയസിൽ നേടിയത് ബിരുദാനന്തര ബിരുദം. ഇമാം അബ്ദുൽ റഹ്മാൻ ബിൻ ഫൈസൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് സൽവ അൽ ഒമാനി ഉന്നത ബിരുദം സ്വന്തമാക്കിയത്. ഇടയ്ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടുവെങ്കിലും ഞാൻ അത് നേടി– ഇമാം അബ്ദുൾ റഹ്മാൻ ബിൻ ഫൈസൽ യൂണിവേഴ്‌സിറ്റിയിലെ ബിരുദം സ്വീകരിച്ച ശേഷം അവർ പറഞ്ഞു. ആ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ സൗദി വനിത എഴുപതാം വയസിൽ നേടിയത് ബിരുദാനന്തര ബിരുദം.  ഇമാം അബ്ദുൽ റഹ്മാൻ ബിൻ ഫൈസൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് സൽവ അൽ ഒമാനി  ഉന്നത ബിരുദം സ്വന്തമാക്കിയത്. ഇടയ്ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടുവെങ്കിലും ഞാൻ അത് നേടി–  ഇമാം അബ്ദുൾ റഹ്മാൻ ബിൻ ഫൈസൽ യൂണിവേഴ്‌സിറ്റിയിലെ  ബിരുദം സ്വീകരിച്ച ശേഷം അവർ പറഞ്ഞു. ആ നിമിഷം അവിസ്മരണീയമായിരുന്നു. 46 വർഷത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം അത് സംഭവിച്ചു. 

ADVERTISEMENT

പതിനേഴാം വയസിലാണ് സൽവ സെക്കണ്ടറി പൂർത്തിയാക്കിയത്. നീണ്ട ഇടവേളയ്ക്കു ശേഷം പഠനം പൂർത്തിയാക്കണമെന്ന ആഗ്രഹത്താൽ സൽവ സർവകലാശാലാ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുകയായിരുന്നു. കെമിസ്ട്രി കോഴ്‌സിലാണ് പ്രവേശനം ലഭിച്ചത്. വിവാഹത്തിന്റെയും മറ്റു ജീവിത കാര്യങ്ങളുടെയും തിരക്കിലായതിനാൽ ചെറുപ്പകാലത്ത് പഠനം പൂർത്തിയാക്കാൻ തനിക്ക് സാധിച്ചിരുന്നില്ലെന്ന് സൽവ പറയുന്നു.  46 വർഷത്തിനു ശേഷം 2016 ൽ ആണ് പഠനം പുനരാരംഭിക്കുന്നതിനെ കുറിച്ച് വീണ്ടും ആലോചിക്കാൻ തുടങ്ങിയത്. സെക്കണ്ടറി പഠനം പൂർത്തിയാക്കിയത് സ്ഥിരീകരിക്കുന്ന സർട്ടിഫിക്കറ്റുകളും മറ്റു ഔദ്യോഗിക രേഖകളും നഷ്ടപ്പെട്ടതിനാലും 46 വർഷം പഠനത്തിൽ നിന്ന് വിട്ടുനിന്നതിനാലും നിലവിലെ നിയമങ്ങൾ പഠനം പുനരാരംഭിക്കുന്നതിന് അനുവദിക്കുന്നില്ലായിരുന്നു. യൂണിവേഴ്‌സിറ്റി പഠനത്തിൽ കൊച്ചുമക്കളുടെ പ്രായത്തിലുള്ള പെൺകുട്ടികളുടെ ഇടയിൽ ഇരുന്നപ്പോൾ അൽ ഒമാനി നാണിച്ചില്ല, കാരണം ബുദ്ധിമുട്ടുള്ളതും നേടാനും അസാധ്യമായതിനെ മറികടക്കാനുമുള്ള സന്ദേശവും അഭിലാഷവും അവൾക്കുണ്ടായിരുന്നു.

ADVERTISEMENT

ഒരു വ്യക്തിക്ക് അസാധ്യമായത് നേടുന്നതിന് സ്വപ്നങ്ങളിലും പ്രതീക്ഷകളിലും മുറുകെ പിടിക്കേണ്ടത് അനിവാര്യമാണെന്ന് സർവകലാശാലാ പഠനം തുടരാൻ ആഗ്രഹിക്കുന്നവരോട് അൽ ഒമാനി പറഞ്ഞു. കിഴക്കൻ പ്രവിശ്യ ഗവർണറുടെ പത്‌നി അബീർ ബിൻത് ഫൈസൽ ബിൻ തുർക്കി രാജകുമാരിയുടെ സാന്നിധ്യത്തിൽ ആകെ 5,811 വിദ്യാർഥികളാണ് ബിരുദ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റിയത്. 

English Summary : Saudi woman obtains masters degree at the age of 70

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT