'ബിപോര്‍ജോയ്' ചുഴലിക്കാറ്റ് തിങ്കളാഴ്ച ഒമാനിലെത്തിയേക്കും
മസ്‌കത്ത്∙ അറബിക്കടലില്‍ രൂപംകൊണ്ട 'ബിപോര്‍ജോയ്' ചുഴലിക്കാറ്റ് അടുത്ത തിങ്കളാഴ്ച മുതല്‍ ഒമാനെലെത്തിയേക്കുമെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മസ്‌കത്ത്, തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് സൂചന. കാലാവസ്ഥാ നിരീക്ഷണം സ്ഥിതിഗതികള്‍ സൂക്ഷ്മമായി

മസ്‌കത്ത്∙ അറബിക്കടലില്‍ രൂപംകൊണ്ട 'ബിപോര്‍ജോയ്' ചുഴലിക്കാറ്റ് അടുത്ത തിങ്കളാഴ്ച ഒമാനെലെത്തിയേക്കുമെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മസ്‌കത്ത്, തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് സൂചന. കാലാവസ്ഥാ നിരീക്ഷണം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച വൈകുന്നേരമോ വെള്ളിയാഴ്ച രാവിലെയോ മുന്നറിയിപ്പ് സര്‍ക്കുലര്‍ ഇറക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ ഡയറക്ടറേറ്റ് ജനറല്‍ ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ ഖദൂരി പറഞ്ഞു.
Read Also: ബഹിരാകാശ പരീക്ഷണ ദൗത്യം: അൽ നെയാദി ആരോഗ്യവാന്‍...
എന്നാല്‍, ചുഴലിക്കാറ്റ് രാജ്യത്തേക്ക് നേരിട്ട് പ്രവേശിക്കാതെ സുല്‍ത്താനേറ്റിന്റെ തീരങ്ങളിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റ് അറബിക്കടലിന്റെ മധ്യഭാഗത്തേക്ക് വടക്കോട്ട് നീങ്ങുന്നത് തുടരുകയാണ്. ഇതിന്റെ കേന്ദ്രം സുല്‍ത്താനേറ്റിന്റെ തീരത്ത് നിന്ന് 1,133 കിലോമീറ്റര്‍ അകലെയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ബുധനാഴ്ച രാവിലെ വരെ ചുഴലിക്കാറ്റിന്റെ ദിശയില്‍ ചാഞ്ചാട്ടമാണ് കാണിക്കുന്നത്. ഒമാന്‍ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറ് ദിശയിലേക്കാണ് കാറ്റിന്റെ പാതയെങ്കില്‍ ഞായറാഴ്ച വൈകുന്നേരമോ തിങ്കളാഴ്ച രാവിലെ മുതലോ ഒമാന്റെ തീരങ്ങളില്‍ നേരിട്ടുള്ള ആഘാതം ഉണ്ടാകുമെന്നും അബ്ദുല്ല അല്‍ ഖദൂരി ഒമാനി റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം, ചുഴിലക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നാഷനല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് സിംസ്റ്റം അടിയന്തര യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തി. സുരക്ഷാ വിഭാഗങ്ങള്‍ ഉള്‍പ്പെടെ സന്നിഹിതരായിരുന്നു.
English Summary:Cyclone Biporjoy is likely to reach Oman from Monday