ദോഹ∙ ഖത്തറിന്റെ ജിഡിപിയിലേക്ക് 2030നകം ഗൂഗിൾ ക്ലൗഡ് വിപണി 6,900 കോടി റിയാലിന്റെ നേട്ടമുണ്ടാക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസം 22ന് ആണ് ഖത്തറിൽ ഗൂഗിൾ ക്ലൗഡിന്റെ ഗൾഫ് മേഖലയിലെ ആദ്യ റീജനൽ കേന്ദ്രം തുറന്നത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഖത്തറിന്റെ ജിഡിപിയിലേക്ക് 2030നകം ഗൂഗിൾ ക്ലൗഡ് വിപണി 6,900 കോടി റിയാലിന്റെ നേട്ടമുണ്ടാക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസം 22ന് ആണ് ഖത്തറിൽ ഗൂഗിൾ ക്ലൗഡിന്റെ ഗൾഫ് മേഖലയിലെ ആദ്യ റീജനൽ കേന്ദ്രം തുറന്നത്. മധ്യപൂർവദേശത്തെ പ്രഥമ കേന്ദ്രമാണിത്.

ADVERTISEMENT

ഖത്തർ ദേശീയ ദർശന രേഖ-2030ന്റെ ലക്ഷ്യങ്ങൾക്കനുസരിച്ച് ഖത്തറിനെ മുൻനിര ടെക്‌നോളജി കേന്ദ്രമാക്കി മാറ്റാനായി ഡിജിറ്റൽ പരിവർത്തനവും വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയും നടപ്പാക്കാനുള്ള പദ്ധതികളാണ് രാജ്യം ആവിഷ്‌കരിച്ചത്. ഇതിന്റെ ഭാഗമായാണ് രാജ്യത്ത് ഗൂഗിൾ ക്ലൗഡിന്റെ റീജനൽ കേന്ദ്രം തുറക്കാൻ ഖത്തർ കൈകോർത്തത്.

ADVERTISEMENT

രാജ്യാന്തരമായി അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങളും നയങ്ങളും ഉപയോഗിച്ച് ശക്തമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ നിർമിച്ച് കൂടുതൽ കാര്യക്ഷമമായ സമ്പദ് വ്യവസ്ഥയ്ക്കാണ് രാജ്യം തയാറെടുക്കുന്നതെന്ന് ഫിച്ച് സൊലൂഷൻസ് റിപ്പോർട്ടിൽ പറയുന്നു. 2023നും 2030നും ഇടയിൽ രാജ്യത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ശക്തി പകരാനും സാമ്പത്തിക മേഖലയിലേക്ക് 1,890 യുഎസ് ഡോളർ സംഭാവന നൽകാനും ഗൂഗിൾ ക്ലൗഡിന്റെ റീജനൽ കേന്ദ്രത്തിന് കഴിയുമെന്നാണ് വിദഗ്ധർ വിലയിരുത്തിയത്.

ADVERTISEMENT

2030ൽ മാത്രം 25,000ത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. രാജ്യത്തിന്റെ ടെക്‌നോളജി, സൈബർ സുരക്ഷാ മേഖലകൾ ശക്തിപ്പെടുത്താനായി നിയമങ്ങളും നയങ്ങളും നവീകരിച്ചതോടെ സൈബർ സുരക്ഷയ്ക്ക് രാജ്യം വലിയ പ്രാധാന്യമാണ് നൽകുന്നത്. ടെക്‌നോളജിയും സൈബർ സുരക്ഷയും ശക്തിപ്പെടുത്താനായി 597 കോടി റിയാൽ ബജറ്റിൽ അനുവദിച്ചു.

സൈബർ അക്രമണങ്ങളിൽ നിന്ന് രാജ്യത്തിന്റെ നിർണായക ഡേറ്റകളും അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കാനും സുസ്ഥിരവും സുരക്ഷിതവുമായ നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കാനും ബിസിനസ് സ്ഥാപനങ്ങൾക്ക് ഉയർന്ന സംരക്ഷണത്തിന്റെ പ്രയോജനം ലഭ്യമാക്കാനും കഴിയുന്നു. കമ്യൂണിക്കേഷൻസ് ആൻഡ് ടെക്‌നോളജി മന്ത്രാലയവും ഗൂഗിൾ ക്ലൗഡുമായുള്ള പങ്കാളിത്ത കരാർ പ്രകാരം ഡേറ്റ അനലറ്റിക്‌സ് വേഗത്തിലാക്കും.

കഴിഞ്ഞ വർഷം ഇൻഷുറൻസ്, ബാങ്കിങ് മേഖലയ്ക്കായി നൂതന ടെക് പ്ലാറ്റ്‌ഫോം വാർത്തെടുക്കാനായി ഗൂഗിൾ ക്ലൗഡും ഖത്തർ ഫിനാൻഷ്യൽ സെന്ററും തമ്മിലും ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഗൂഗിൾ ക്ലൗഡിന്റെ റീജനൽ കേന്ദ്രത്തിന് ഖത്തർ വേദിയായതോടെ ഐടി രംഗത്തുള്ളവർ മികച്ച തൊഴിലവസരം ലഭിക്കുമെന്ന  പ്രതീക്ഷയിണ്.

English Summary: Google Cloud market to generate QR69bn in GO by 2030.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT