അബുദാബി∙ മാർത്തോമ്മാ യുവജന സഖ്യത്തിന്റെ സുവർണ ജൂബിലി സമാപനത്തോട് അനുബന്ധിച്ച് നാളെ രാവിലെ 11ന് അബുദാബി മാർത്തോമ്മാ ചർച്ചിൽ നടക്കുന്ന സമ്മേളനം റൈറ്റ് റവ. ഡോ. ഗ്രിഗോറിയോസ് മാർ സ്റ്റെഫാനോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യും. സഫാരി ടി.വി എംഡി സന്തോഷ് ജോർജ് കുളങ്ങര മുഖ്യാതിഥിയായിരിക്കും. സഖ്യം ജനറൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ മാർത്തോമ്മാ യുവജന സഖ്യത്തിന്റെ സുവർണ ജൂബിലി സമാപനത്തോട് അനുബന്ധിച്ച്  നാളെ രാവിലെ 11ന് അബുദാബി മാർത്തോമ്മാ ചർച്ചിൽ നടക്കുന്ന കൃതജ്ഞതാ സമ്മേളനം റൈറ്റ് റവ. ഡോ. ഗ്രിഗോറിയോസ് മാർ സ്റ്റെഫാനോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യും.  സഫാരി ടി.വി എംഡി സന്തോഷ് ജോർജ് കുളങ്ങര മുഖ്യാതിഥിയായിരിക്കും. സഖ്യം ജനറൽ സെക്രട്ടറി റവ. ഫിലിപ്പ് മാത്യു, ഇടവക വികാരി റവ. ജിജു ജോസഫ്, റവ. അജിത് തോമസ്, ജനറൽ കൺവീനർ ജിനു രാജൻ തുടങ്ങിയവർ പങ്കെടുക്കും. അമ്പതാം വാർഷിത്തോടനുബന്ധിച്ച് യുഎഇയിൽ 50 വർഷം പിന്നിട്ട സഭാംഗങ്ങളെ ആദരിക്കും. 

Read Also: പ്രകൃതിക്ക് കാവലൊരുക്കിയ പ്ലാസ്റ്റിക്ക് നിരോധനം: അബുദാബിയുടെ വിജയമന്ത്രം...

ADVERTISEMENT

പ്ലാപ്പള്ളിയിലെ ആദിവാസികൾക്കിടയിൽ വിദ്യാഭ്യാസ, ആരോഗ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന ചൈൽഡ് ഫോക്കസ്ഡ് കമ്യൂണിറ്റി ഡവലപ്മെന്റ് സെന്റർ, മാനസിക പിരിമുറുക്കത്തിൽ ഒറ്റപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി പുനലൂർ കളയനാട് മാർത്തോമ്മാ ദയറയിൽ തുടങ്ങുന്ന മീഡിയേഷൻ സെന്റർ തുടങ്ങി സുവർണ ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ചതും മുൻകാലങ്ങളിൽ നടത്തിവരുന്നതുമായ പദ്ധതികളുടെ പുരോഗതിയെക്കുറിച്ച് സമ്മേളനത്തിൽ വിശദീകരിക്കും.

കൂടാതെ രക്തദാന ക്യാംപ്, മെഡിക്കൽ ക്യാംപ്, ലേബർ ക്യാംപ്, വിദ്യാഭ്യാസ സഹായം, കാൻസർ കെയർ, ഭവന നിർമാണ സഹായം തുടങ്ങി ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളും പുതുക്കം കൃപയോടും കൃതജ്ഞതയോടും എന്ന പ്രമേയത്തിലുള്ള പ്രവർത്തനങ്ങളും നടത്തിവരുന്നു.  വാർത്താസമ്മേളനത്തിൽ ഇടവക വികാരി റവ. ജിജു ജോസഫ്, സഹവികാരി റവ. അജിത് തോമസ്, സഖ്യം ജനറൽ സെക്രട്ടറി റവ. ഫിലിപ്പ് മാത്യു, ജനറൽ കൺവീനർ ജിനു രാജൻ, മീഡിയാ കൺവീനർ ജെറിൻ ജേക്കബ്, സഖ്യം വൈസ് പ്രസിഡന്റ് രെഞ്ജു വർഗീസ്, സെക്രട്ടറി അനിൽ ബേബി എന്നിവർ പങ്കെടുത്തു.

ADVERTISEMENT

English Summary: The golden jubilee celebrations of the Mar thoma yuva ganasakhyam 

ADVERTISEMENT