ദുബായ്∙ ഗോ ഫസ്റ്റ് വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്കു പണം തിരികെ നൽകണമെന്നു കെഎംസിസി. ആഭ്യന്തര, രാജ്യാന്തര സർവീസുകൾ നിർത്തലാക്കിയ കമ്പനി, ബദൽ സംവിധാനമൊരുക്കുകയോ പണം തിരികെ നൽകുകയോ ചെയ്തിട്ടില്ല.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ഗോ ഫസ്റ്റ് വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്കു പണം തിരികെ നൽകണമെന്നു കെഎംസിസി. ആഭ്യന്തര, രാജ്യാന്തര സർവീസുകൾ നിർത്തലാക്കിയ കമ്പനി, ബദൽ സംവിധാനമൊരുക്കുകയോ പണം തിരികെ നൽകുകയോ ചെയ്തിട്ടില്ല.

ADVERTISEMENT

ഗോ ഫസ്റ്റിന്റെ തീരുമാനം കണ്ണൂർ വിമാനത്താവളത്തെ ആശ്രയിക്കുന്ന പ്രവാസികളെയാണ് കൂടുതൽ ബാധിച്ചത്. യാത്രയുടെ തലേദിവസമാണ് വിമാനം പുറപ്പെടില്ലെന്ന വിവരം അറിയുന്നത്. പണം ഒരു മാസത്തിനകം മടക്കി നൽകുമെന്ന വാഗ്ദാനവും പാലിച്ചില്ലെന്ന് കെഎംസിസി ആരോപിച്ചു.

ADVERTISEMENT

കരിപ്പൂരിലേക്ക് എയർ ഇന്ത്യ സർവീസുകൾ നിർത്തിയതിനു പുറമെ ഗോഫസ്റ്റ് സർവീസും നിലച്ചതോടെ പ്രവാസികളുടെ യാത്ര ക്ലേശം ഇരട്ടിയായി. കണ്ണൂർ വിമാനത്താവളത്തെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണ് ഗോഫസ്റ്റിന്റേത്.

ADVERTISEMENT

ദുബായ് കെഎംസിസി ഭാരവാഹികളായ മുസ്തഫ വേങ്ങര, എൻ.കെ. ഇബ്രാഹിം, ഹസൻ ചാലിൽ, കുവൈത്ത് കെഎംസിസി ട്രഷറർ എം.ആർ.നാസർ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർക്കു നിവേദനം നൽകി.

English Summary: KMCC urges Gofirst to refund the passengers who had booked tickets