ദുബായ്∙ രാജകീയ വിവാഹാഘോഷത്തിന്‍റെ കൂടുതൽ വർണചിത്രങ്ങൾ പങ്കുവച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ഷെയ്ഖ മഹ്‌റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കഥകളിലെ രാജകുമാരിയെ പോലെ മനോഹരമായ, എംബ്രോയ്ഡറി ചെയ്ത ഗൗൺ ധരിച്ച ഷെയ്ഖ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ രാജകീയ വിവാഹാഘോഷത്തിന്‍റെ കൂടുതൽ വർണചിത്രങ്ങൾ പങ്കുവച്ച്  യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ഷെയ്ഖ മഹ്‌റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

ADVERTISEMENT

കഥകളിലെ രാജകുമാരിയെ പോലെ മനോഹരമായ, എംബ്രോയ്ഡറി ചെയ്ത ഗൗൺ ധരിച്ച ഷെയ്ഖ മഹ്‌റ വരൻ ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമിനൊപ്പമുള്ള ചിത്രങ്ങളാണ്  ഫെയറി ടെയ് ൽ-എസ്ക് എന്ന കുറിപ്പോടെ   ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ദുബായിലെ ഹോട്ട്-കൗച്ചർ ഫാഷൻ ഹൗസിൽ നിന്നാണ് ഈ വസ്ത്രങ്ങൾ സ്വന്തമാക്കിയതെന്ന് സൂചിപ്പിച്ച് ഷെയ്ഖ മഹ്റ, എസ്ര കോച്ചറെയും ടാഗ് ചെയ്തു. വിശിഷ്ടമായ ഡയമണ്ട് നെക്ലേസും അവർ അണിഞ്ഞിട്ടുണ്ട്.  ഷെയ്ഖ് മനയോട് ചേർന്ന് നിൽക്കുന്ന ചില മനോഹരമായ ചിത്രങ്ങളും ഷെയ്ഖ മഹ്റ പോസ്റ്റ് ചെയ്തിട്ടുണ്ട്. പരമ്പരാഗത വേഷമായ കന്തൂറയാണ് ഷെയ്ഖ് മന ധരിച്ചിട്ടുള്ളത്.

ADVERTISEMENT

മേയ് 27നായിരുന്നു ഇരുവരുടെയും വിവാഹം. നേരത്തെ, വരന്റെ പിതാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂം നവദമ്പതികൾക്കായി എഴുതിയ  ഹൃദയസ്പർശിയായ  കവിതയ്‌ക്കൊപ്പം തന്റെ വിവാഹവാർത്ത ഷെയ്ഖ മഹ്‌റ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിരുന്നു. ഇതേ കവിത ഷെയ്ഖ് മന തന്റെ ഇൻസ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. 

Read Also:യുഎഇയിലെ പൊതുമേഖലാ ജീവനക്കാർക്കുള്ള ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു...

ADVERTISEMENT

 ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമിന്റെ പുത്രനാണ് ഷെയ്ഖ് മന. മാതാവ് ശൈഖ മദിയ ബിൻത് അഹമ്മദ് ബിൻ ജുമാ അൽ മക്തൂം. യുഎഇയിൽ റിയൽ എസ്റ്റേറ്റിലും സാങ്കേതിക വിദ്യയിലുമുൾപ്പെടെ ഒട്ടേറെ സംരംഭങ്ങളിൽ അദ്ദേഹം പങ്കാളിയാണ്. യുഎഇ ആംഡ് ഫോഴ്‌സ്-നാഷണൽ സർവീസിൽ ഒരു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എമിറേറ്റ്‌സിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സെക്യൂരിറ്റി ആൻഡ് റിസ്‌ക് മാനേജ്‌മെന്റിൽ ബിരുദം നേടി.  ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിൽ തത്പരനായ  ഷെയ്ഖ് മന  കുതിരസവാരിയടക്കമുള്ള കായിക രംഗത്തോടുമുള്ള അഭിനിവേശത്തിനും തത്ത്വചിന്തയോടും സ്റ്റോയിസിസത്തോടുമുള്ള ഇഷ്ടത്തിനും അറിയപ്പെടുന്നു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെപ്പോലുള്ള മറ്റ് ദുബായ് രാജകുടുംബങ്ങൾക്കും പ്രശസ്തമായ ഫ്രാൻസിലെ സ്കീയിങ് ലൊക്കേഷനായ കോർഷെവല്‍ സ്കീയിങ് ആസ്വദിക്കുന്നതായി കാണിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാമിൽ കാണാം. ഷെയ്ഖ മഹ്റയും ഷെയ്ഖ മനയും കുതിര പ്രേമികൾ കൂടിയാണ്. മത്സ്യബന്ധനത്തിൽ തത്പരനായ ഷെയ്ഖ് മന ഫുട്ബോളും ഏറെ ഇഷ്ടപ്പെടുന്നു.  

English Summary: Sheikha Mahra shares more colorful pictures of the royal wedding celebration