വ്യോമ സേന വിമാനങ്ങളുടെ അകമ്പടിയോടെ റിയാദ് എയറിന്‍റെ രാജകീയ യാത്രയ്ക്ക് തുടക്കം
റിയാദ്∙ സൗദി തലസ്ഥാന നഗരിയായ റിയാദിനെ വട്ടമിട്ട് പറന്ന് പുതിയ വിമാനകമ്പനിയായ റിയാദ് എയറിന്‍റെ വിമാനം. വ്യോമ സേന വിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു വിമാനം നഗരത്തെ വട്ടമിട്ടത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിമാനം കണ്ട് ആസ്വദിക്കാനുള്ള അവസരമായാണ് കമ്പനിയുടെ ആദ്യ വിമാനം ആകാശത്ത്

റിയാദ്∙ സൗദി തലസ്ഥാന നഗരിയായ റിയാദിനെ വട്ടമിട്ട് പറന്ന് പുതിയ വിമാനകമ്പനിയായ റിയാദ് എയറിന്‍റെ വിമാനം. വ്യോമ സേന വിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു വിമാനം നഗരത്തെ വട്ടമിട്ടത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിമാനം കണ്ട് ആസ്വദിക്കാനുള്ള അവസരമായാണ് കമ്പനിയുടെ ആദ്യ വിമാനം ആകാശത്ത് വട്ടമിട്ടത്.
Read also:സൗദിയിൽ വ്യാപര മേഖലയിൽ സ്വദേശിവത്കരണം പ്രാബല്യത്തിൽ; മലയാളികളുൾപ്പെടെ പ്രവാസികൾക്ക് തൊഴിൽ നഷ്ടം...
റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തില്‍ നിന്ന് ബി787 ബോയിങ് റിയാദ് എയര്‍ വിമാനം ഉച്ചയ്ക്ക് ഒന്നിനാണ് പറന്നുയർന്നത്. ബോളിവാഡ് സിറ്റി, കിംഗ്ഡം സെന്റര്‍, കിങ് സൗദ് യൂണിവേഴ്‌സിറ്റി, കിങ് ഖാലിദ് യൂണിവേഴ്‌സിറ്റി, ഫൈസലിയ ടവര്‍, മുറബ്ബ എന്നിവിടങ്ങള്‍ക്ക് മുകളിലൂടെയാണ് വിമാനം പറന്നത്. വ്യോമഗതാഗത മേഖലയുടെ വികസനത്തിന് സംഭാവന നൽകുന്നതിനും രാജ്യത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം വർധിപ്പിക്കുന്നതിനുമായി പുതിയ ദേശീയ വിമാനക്കമ്പനിയായ ‘റിയാദ് എയർലൈൻസിനായി’ പൊതു നിക്ഷേപക ഫണ്ട് ചെലവഴിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2030 നകം ലോകത്തെ 100 ലേറെ രാജ്യങ്ങളിലേയ്ക്ക് സർവീസുകൾ ആരംഭിച്ച് യാത്രക്കാരുടെ അനുഭവം സമ്പന്നമാക്കാനാണ് റിയാദ് എയർലൈൻസ് ലക്ഷ്യമിടുന്നത്.
English Summary: The royal journey of Riyadh Air began with the escort of Air Force planes in the skies of Saudi Arabia