യുഎഇയിലെ പൊതുമേഖലാ ജീവനക്കാർക്കുള്ള ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
അബുദാബി/ദുബായ്∙ പൊതുമേഖലാ ജീവനക്കാർക്കുള്ള ഔദ്യോഗിക ബലി പെരുന്നാൾ( ഈദ് അൽ അദ്ഹ) അവധി ഗവൺമെന്റ് മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. ഹിജ്റ 1444 ദുൽ ഹജ് മാസം 9 മുതൽ 12 വരെയായിരിക്കും അവധി. ഈ മാസം(ജൂണ്‍) 28 മുതലായിരിക്കും അവധി തുടങ്ങുകയെന്ന് കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചിരുന്നു. എല്ലാ

അബുദാബി/ദുബായ്∙ പൊതുമേഖലാ ജീവനക്കാർക്കുള്ള ഔദ്യോഗിക ബലി പെരുന്നാൾ( ഈദ് അൽ അദ്ഹ) അവധി ഗവൺമെന്റ് മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. ഹിജ്റ 1444 ദുൽ ഹജ് മാസം 9 മുതൽ 12 വരെയായിരിക്കും അവധി. ഈ മാസം 28 മുതലായിരിക്കും അവധി തുടങ്ങുകയെന്ന് കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചിരുന്നു.
എല്ലാ മന്ത്രാലയങ്ങളുടെയും ഫെഡറൽ സ്ഥാപനങ്ങളുടെയും അവധിയെക്കുറിച്ചും അറഫ ദിനത്തെക്കുറിച്ചും അറിയിച്ചുകൊണ്ടുള്ള സർക്കുലർ യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് (എഫ്എഎച്ച്ആർ) പുറത്തിറക്കി. 2023 ലെ യുഎഇയിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ അംഗീകൃത പൊതു അവധികൾ സംബന്ധിച്ച മന്ത്രിസഭയുടെ തീരുമാനത്തെ തുടർന്നാണ് ഈ പ്രഖ്യാപനം.
Read Also: സൗദിയുടെ പുതിയ 'റിയാദ് എയർ വിമാനം' ഇന്ന് റിയാദിന് മുകളിലൂടെ പറക്കും...
ഇസ്‌ലാമിക കലണ്ടറിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമായ ദുൽ ഹജ് പത്താം ദിവസമാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്. ഇത് നാല് ദിവസം നീണ്ടുനിൽക്കും. പെരുന്നാള്‍ ആഘോഷം ഹജ് തീർഥാടനത്തിന്റെ സമാപനത്തെ അടയാളപ്പെടുത്തുന്നു. ശാരീരികവും സാമ്പത്തികമായി കഴിവുള്ളതുമായ ഓരോ ഇസ് ലാം മത വിശ്വാസിയും അവരുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും ഹജ് ചെയ്യണം.
English Summary: UAE have announced the official Eid al-Adha holiday