ഷാർജയിൽ എൻജിനീയറായ യുവതി ഷോക്കേറ്റ് മരിച്ചു
ഷാർജ/കൊല്ലം∙ ഷാർജയിൽ എൻജിനീയറായ യുവതി വീട്ടിലെ കുളിമുറിയിൽ ഷോക്കേറ്റു മരിച്ചു. പടിഞ്ഞാറെകൊല്ലം ഇലങ്കത്തുവെളി ജവാഹർ നഗർ നക്ഷത്രയിൽ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണു മരിച്ചത്.......

ഷാർജ/കൊല്ലം∙ ഷാർജയിൽ എൻജിനീയറായ യുവതി വീട്ടിലെ കുളിമുറിയിൽ ഷോക്കേറ്റു മരിച്ചു. പടിഞ്ഞാറെകൊല്ലം ഇലങ്കത്തുവെളി ജവാഹർ നഗർ നക്ഷത്രയിൽ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണു മരിച്ചത്.
വിശാഖും എൻജിനീയറാണ്. തൃശൂർ അയ്യന്തോൾ സ്വദേശിയാണു നീതു. 5 വയസ്സുകാരൻ നിവിഷ് കൃഷ്ണ മകനാണ്. ഇവർ താമസിച്ചിരുന്ന വില്ലയുടെ ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഇലക്ട്രിക് ജോലികൾ നടന്നുവരികയായിരുന്നു. കുളിമുറിയിലെ വെള്ളത്തിൽ നിന്നു ഷോക്കേറ്റെന്നാണ് നാട്ടിൽ ലഭിച്ച വിവരം.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാളെ രാവിലെ കൊല്ലത്തെ വസതിയിൽ എത്തിക്കും. തുടർന്നു സംസ്കാരം മുളങ്കാടകം പൊതുശ്മശാനത്തിൽ.
English Summary: Keralite Enginner living in Sharjah died of electrocution