ദുബായ് ∙ അക്ഷരങ്ങളുടെ സുൽത്താന് പുസ്തകങ്ങൾ കൊണ്ട് ആദരവൊരുക്കാൻ ഷാർജ ഇന്ത്യൻ അസോസിയേഷനും ചിത്രകാരനും ശിൽപിയുമായ സുരേഷ് ഡാവിഞ്ചിയും. ഷാർജ എക്സ്പോ സെന്‍ററിലെ ഒന്നാം നമ്പർ ഹാളിലാണ് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഭീമൻ ത്രിമാന ആർട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ അക്ഷരങ്ങളുടെ സുൽത്താന് പുസ്തകങ്ങൾ കൊണ്ട് ആദരവൊരുക്കാൻ ഷാർജ ഇന്ത്യൻ അസോസിയേഷനും ചിത്രകാരനും ശിൽപിയുമായ സുരേഷ് ഡാവിഞ്ചിയും. ഷാർജ എക്സ്പോ സെന്‍ററിലെ ഒന്നാം നമ്പർ ഹാളിലാണ് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഭീമൻ ത്രിമാന ആർട് ഇൻസ്റ്റാലേഷൻ നിർമിക്കുന്നത്. തിങ്കളാഴ്ച)രാവിലെ 10ന്  ഷാർജ ഗവ. ജില്ലാ ഗ്രാമകാര്യ വകുപ്പ് ചെയർമാൻ ഷെയ്ഖ് മാജിദ് ബിൻ സുൽത്താൻ ബിൻ സഖർ അൽ ഖാസിമി ഇൻസ്റ്റാലേഷൻ അനാച്ഛാദനം ചെയ്യും. 

Read also: ലഹരി മരുന്ന് കച്ചവടത്തിന് 13 വർഷത്തെ തടവിന് ശേഷം പുറത്തിറങ്ങിയ കായിക താരത്തെ അതേ കുറ്റത്തിന് വീണ്ടും...

ADVERTISEMENT

ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻ പുരി, ഷാർജ ഇന്ത്യൻ അസോസിയേഷൻ രക്ഷാധികാരി അഹമദ് മുഹമ്മദ് ഹമദ് അൽ മിദ് ഫ തുടങ്ങി പ്രമുഖർ പങ്കെടുക്കും. തുടർന്ന് 10 ദിവസം സ്കൂൾ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും രാവിലെ 10 മുതൽ രാത്രി 8 വരെ സൗജന്യപ്രദർശനമൊരുക്കും. യുഎഇയിലെ 24 ഇന്ത്യൻ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നടക്കുന്ന പരിപാടിയിൽ എല്ലാ ദിവസവും കലാപ്രകടനങ്ങളും അരങ്ങേറുമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ അധ്യക്ഷൻ അഡ്വ.വൈ.എ.റഹീം പറഞ്ഞു.

60 അ‌ടി നീളവും 30 അ‌ടി വീതിയുമുള്ള ആർട് ഇൻസ്റ്റലേഷൻ ലോകത്ത് തന്നെ അപൂർവമാണ്. ഒരു ലക്ഷം പുസ്തകമാണ് ഇതിനായി ഉപയോഗിക്കുക. ഒട്ടേറെ ഗ്രന്ഥങ്ങളുടെ കർത്താവും ഷാർജ രാജ്യാന്തര പുസ്തകമേളയുടെ മുഖ്യ ശിൽപിയുമായ ഷെയ്ഖ് ഡോ.സുൽത്താന് ഇന്ത്യൻ പ്രവാസി സമൂഹവും പ്രത്യേകിച്ച് മലയാളികൾ നൽകുന്ന ഏറ്റവും വലിയ ആദരവായിരിക്കും ഇത്.അദ്ദേഹത്തിന്‍റെയും യുഎഇയിലെ വിവിധ കേന്ദ്രങ്ങളിൽ  നിന്ന് ശേഖരിച്ച പുസ്തകങ്ങളുമാണ് ഇതിനായി ഉപയോഗിക്കുക.

ADVERTISEMENT

 കേരളത്തിൽ ഒട്ടേറെ ഭീമൻ ഇൻസ്റ്റലേഷനുകൾ നടത്തി ശ്രദ്ധേയനായിട്ടുള്ള കലാകാരനായ സുരേഷ് ഡാവിഞ്ചിയുടെ മറ്റൊരു പ്രധാന കലാസൃഷ്ടിയായിരിക്കും ഇത്. വിദ്യാർഥികളിൽ വായന പ്രോത്സാഹിപ്പിക്കുകയും പുസ്തകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ലക്ഷ്യങ്ങളാണ്. വാര്‍ത്താ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ടി.വി.നസീർ, ട്രഷറർ ടി.കെ.ശ്രീനാഥൻ, വൈസ് പ്രസിഡന്റ് മാത്യു ജോൺ, ജോയിന്റ് സെക്രട്ടറി മനോജ് വർഗീസ്,മാനേജിങ് കമ്മിറ്റി അംഗങ്ങളായ റോയ് മാത്യു, ഹരിലാൽ, സുനിൽരാജ് എന്നിവരും പങ്കെടുത്തു.

ADVERTISEMENT

English Summary: Expatriate community to pay tribute to Sharjah ruler with rare art installation