ദുബായ് ∙ ചിത്രകാരനും ശിൽപിയുമായ ഡാവിഞ്ചി സുരേഷ് ഷാർജ ഇന്ത്യൻ അസോസിയേഷന്റെ സഹകരണത്തോടെ പുസ്തകങ്ങൾ ഉപയോഗിച്ച് നിർമിച്ച ഭീമൻ

ദുബായ് ∙ ചിത്രകാരനും ശിൽപിയുമായ ഡാവിഞ്ചി സുരേഷ് ഷാർജ ഇന്ത്യൻ അസോസിയേഷന്റെ സഹകരണത്തോടെ പുസ്തകങ്ങൾ ഉപയോഗിച്ച് നിർമിച്ച ഭീമൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ചിത്രകാരനും ശിൽപിയുമായ ഡാവിഞ്ചി സുരേഷ് ഷാർജ ഇന്ത്യൻ അസോസിയേഷന്റെ സഹകരണത്തോടെ പുസ്തകങ്ങൾ ഉപയോഗിച്ച് നിർമിച്ച ഭീമൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ചിത്രകാരനും ശിൽപിയുമായ ഡാവിഞ്ചി സുരേഷ് ഷാർജ ഇന്ത്യൻ അസോസിയേഷന്റെ സഹകരണത്തോടെ പുസ്തകങ്ങൾ ഉപയോഗിച്ച് നിർമിച്ച ഭീമൻ ത്രിമാന ആർട് ഇൻസ്റ്റലേഷന്റെ പ്രദർശനം ഷാർജ എക്സ്പോ സെന്ററിലെ ഒന്നാം നമ്പർ ഹാളിൽ ആരംഭിച്ചു. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മുഖമാണ് ആയിരക്കണക്കിന് പുസ്തകങ്ങൾ ഉപയോഗിച്ച് 60 അ‌ടി നീളവും 30 അ‌ടി വീതവിയും 25 അടി ഉയരവുമുള്ള ത്രിമാന ആർട് ഇൻസ്റ്റലേഷനാക്കിയത്. ഷാർജ ഗവ. ജില്ലാ ഗ്രാമകാര്യ വകുപ്പ് ചെയർമാൻ ഷെയ്ഖ് മാജിദ് ബിൻ സുൽത്താൻ ബിൻ സഖർ അൽ ഖാസിമി ഇൻസ്റ്റലേഷൻ അനാച്ഛാദനം ചെയ്തു. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻ പുരി, ഷാർജ ഇന്ത്യൻ അസോസിയേഷൻ രക്ഷാധികാരി അഹമദ് മുഹമ്മദ് ഹമദ് അൽ മിദ് ഫ, ടി.എൻ.പ്രതാപൻ എംപി, ജനറൽ സെക്രട്ടറി ടി.വി.നസീർ, ട്രഷറർ ടി.കെ.ശ്രീനാഥൻ, വൈസ് പ്രസിഡന്റ് മാത്യു ജോൺ, ജോയിന്റ് സെക്രട്ടറി മനോജ് വർഗീസ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ റോയ് മാത്യു, ഹരിലാൽ, സുനിൽരാജ് എന്നിവരും മറ്റു ഭാരവാഹികളും പങ്കെടുത്തു. 

ഇനിയുള്ള 10 ദിവസം സ്കൂൾ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും രാവിലെ 10 മുതൽ രാത്രി 8 വരെ സൗജന്യമായി പ്രദർശനം കാണാം. ബലി പെരുന്നാൾ അവധി ദിനമായ ഇൗ മാസം 19 മുതൽ 21 വരെ സ്കൂൾ വിദ്യാർഥികൾക്ക് മാത്രമായിരിക്കും പ്രദർശനം. ത്രിമാന ചിത്രം മൊബൈലിൽ കാണുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. യുഎഇയിലെ 24 ഇന്ത്യൻ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നടക്കുന്ന പരിപാടിയിൽ എല്ലാ ദിവസവും സ്കൂള്‍ വിദ്യാർഥികളുടെ കലാപ്രകടനങ്ങളും അരങ്ങേറും.

ADVERTISEMENT

പുസ്തകം കൊണ്ട് ഡാവിഞ്ചി സുരേഷ് നിർമിച്ച ഏറ്റവും വലിയ ഇൻസ്റ്റലേഷൻ 

പുസ്തകം കൊണ്ട് താൻ നിർമിച്ച ഏറ്റവും വലിയ ആർട് ഇൻസ്റ്റലേഷനാണ് ഇതെന്ന് സുരേഷ് ഡാവിഞ്ചി മനോരമ ഒാൺലൈനോട് പറഞ്ഞു. ഗ്യാലറി നിർമിക്കാനും മറ്റുമായി 10 ദിവസത്തെ ജോലിയുണ്ടായിരുന്നെങ്കിലും അഞ്ച് ദിവസം കൊണ്ടാണ് ഇൻസ്റ്റലേഷൻ പൂർത്തിയാക്കിയത്. ഇന്ത്യൻ അസോസിയേഷൻ പ്രവർത്തകരും മറ്റും സഹായത്തിനുണ്ടായിരുന്നു. ഷെയ്ഖ് ഡോ.സുൽത്താന്റെ മുഖത്തിന്റെ നിറത്തിനനുസരിച്ചുള്ള പുസ്തകങ്ങൾ കണ്ടെത്തുകയായിരുന്നു ആദ്യത്തെ കടമ്പ. ഇതിനായി അദ്ദേഹത്തിന്റെും യുഎഇയിലെ വിവിധ കേന്ദ്രങ്ങളിൽ  നിന്ന് ശേഖരിച്ച മലയാളമടക്കം വ്യത്യസ്ത ഭാഷകളിലുള്ള ഒരു ലക്ഷത്തോളം പുസ്തകങ്ങൾ ഉപയോഗിച്ചു. ഒാരോന്നും ഞാൻ തന്നെ അടുക്കിവയ്ക്കേണ്ടതുണ്ടായിരുന്നു. ഇതിന് മുൻപ് എന്റെ നാട്ടുകാരൻ കൂടിയായ സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുൽ റഹ്മാന്റെ 12 അടിയുള്ള ഇൻസ്റ്റലേഷന്‍ പുസ്തകങ്ങൾ കൊണ്ട് നിർമിച്ചിരുന്നു. ഗൾഫിൽ ഇതിന് മുൻപ് സൗദിയിലെ ദമാമിൽ ദേശീയ പതാകയുടെ ഇൻസ്റ്റലേഷൻ ഒരുക്കി. താന്‍ 89 മീഡിയത്തിൽ നടത്തിവരുന്ന ഇൻസ്റ്റലേഷൻ പദ്ധതിയിൽ ഒന്നാണ് പുസ്തകങ്ങൾ കൊണ്ടുള്ള ഇൻസ്റ്റലേഷനെന്നും ഷെയ്ഖ് ഡോ.സുൽത്താൻ പ്രദർശനം കാണാൻ വരുമെന്ന പ്രതീക്ഷയുണ്ടെന്നും  കേരളത്തിൽ ഒട്ടേറെ ഭീമൻ ഇൻസ്റ്റലേഷനുകൾ നടത്തി ശ്രദ്ധേയനായിട്ടുള്ള സുരേഷ് ഡാവിഞ്ചി പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷമായി യുഎഇയിലും നാട്ടിലുമായി കലാ പ്രവർത്തനം നടത്തിവരികയാണ് അദ്ദേഹം.

ADVERTISEMENT

ഒട്ടേറെ ഗ്രന്ഥങ്ങളുടെ കർത്താവും ഷാർജ രാജ്യാന്തര പുസ്തകമേളയുടെ മുഖ്യ ശിൽപിയുമായ ഷെയ്ഖ് ഡോ.സുൽത്താന് ഇന്ത്യൻ പ്രവാസി സമൂഹവും പ്രത്യേകിച്ച് മലയാളികൾ നൽകുന്ന ഏറ്റവും വലിയ ആദരവാണ് ഇതെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അ‍ഡ്വ.വൈ.എ.റഹീം പറഞ്ഞു. വിദ്യാർഥികളിൽ വായന പ്രോത്സാഹിപ്പിക്കുകയും പുസ്തകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ലക്ഷ്യങ്ങളാണ്. യുഎഇയിലെ ഒാരോ ഇന്ത്യക്കാരനും ഷെയ്ഖ് ഡോ.സുൽത്താനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായി ഇൗ പ്രദർശനം കാണാൻ എത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

English Summary:  Exhibition of art installation by Davinchi Suresh began in Sharjah Expo  Centre