അബുദാബി∙ മൊബൈൽ ബാങ്കിങ് ആപ്പുകൾ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ അക്കൗണ്ട് കാലിയാകുമെന്ന് ബാങ്കുകളുടെ മുന്നറിയിപ്പ്......

അബുദാബി∙ മൊബൈൽ ബാങ്കിങ് ആപ്പുകൾ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ അക്കൗണ്ട് കാലിയാകുമെന്ന് ബാങ്കുകളുടെ മുന്നറിയിപ്പ്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ മൊബൈൽ ബാങ്കിങ് ആപ്പുകൾ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ അക്കൗണ്ട് കാലിയാകുമെന്ന് ബാങ്കുകളുടെ മുന്നറിയിപ്പ്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ മൊബൈൽ ബാങ്കിങ് ആപ്പുകൾ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ അക്കൗണ്ട് കാലിയാകുമെന്ന് ബാങ്കുകളുടെ മുന്നറിയിപ്പ്. ഒരു വിരൽ സ്പർശത്തിലൂടെ അക്കൗണ്ടുമായി നേരിട്ടു ബന്ധിപ്പിക്കുന്ന ആപ്പിലൂടെ സൈബർ ക്രിമിനലുകൾ നുഴഞ്ഞു കയറാതിരിക്കാൻ അതീവ ജാഗ്രത വേണമെന്നും ആവശ്യപ്പെട്ടു.

എളുപ്പം കണ്ടുപിടിക്കാൻ സാധിക്കാത്ത ശക്തമായ പാസ്‌വേഡ് (രഹസ്യ കോഡ്) തിരഞ്ഞെടുക്കാം. മറ്റാരെങ്കിലും കാണാൻ ഇടയുള്ള തരത്തിൽ പാസ്‌വേഡ് എഴുതി വയ്ക്കരുത്. മൊബൈലിലോ കംപ്യൂട്ടറിലോ സേവ് ചെയ്യാനും പാടില്ല. പാസ്‌വേഡ് ചോർന്നാൽ ഉടൻ ബാങ്കിൽ അറിയിച്ച് പാസ്‌വേഡ് മാറ്റുകയോ കാർഡ് ബ്ലോക് ചെയ്യുകയോ വേണം. 

ADVERTISEMENT

∙ സുരക്ഷിതമല്ലെങ്കിൽ സന്ദർശിക്കരുത്

എച്ച്ടിടിപിഎസ് (https://) എന്നു തുടങ്ങുന്ന വെബ്സൈറ്റ് വിലാസത്തിന്റെ (URL) ഇടതുഭാഗത്ത് ലോക്ക് ചിഹ്നമുള്ള സൈറ്റുകൾ ആണ് സുരക്ഷിതം. ഇത്തരം സൈറ്റുകൾ കാർഡ് വിവരങ്ങൾ എൻക്രിപ്റ്റഡായി നൽകുന്നതിനാൽ കൃത്രിമം കുറവായിരിക്കും. എച്ച്ടിടിപി (http) സൈറ്റുകൾ സുരക്ഷിതമല്ല.

∙ ഫോണും കംപ്യൂട്ടറും അപ്ഡേറ്റ് ചെയ്യണം

സൈബർ കുറ്റകൃത്യങ്ങളിൽനിന്ന് രക്ഷപ്പെടാൻ സോഫ്‌റ്റ്‌വെയർ/സുരക്ഷാ അപ്‌ഡേറ്റുകൾ എന്നിവ ഉപയോഗിച്ച് യഥാസമയം കംപ്യൂട്ടറും ഫോണുകളും അപ്ഡേറ്റ് ചെയ്യണം. 

ADVERTISEMENT

∙ രഹസ്യകോഡുകൾ പങ്കുവയ്ക്കരുത്

ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് പിൻ നമ്പർ (വ്യക്തിഗത വിവര നമ്പർ), ഒടിപി (വൺ ടൈം പാസ്‌വേഡ്), ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ ആരുമായും പങ്കുവയ്ക്കരുത്. ക്രെഡിറ്റ്/ഡബിറ്റ് കാർഡ് മുഖേന ഓൺലൈൻ ഇടപാട് നടത്തുന്നവരും സുരക്ഷിത അക്കൗണ്ടിലാണോ വിവരങ്ങൾ നൽകുന്നത് എന്ന കാര്യം ഉറപ്പാക്കണം.

∙ മനസ്സിൽ മാത്രം സേവ് ചെയ്യാം

ഓൺലൈൻ ഇടപാടിൽ കാർഡ് വിവരങ്ങൾ സേവ് ചെയ്തുവച്ചാൽ പിന്നീടുള്ള ഇടപാടിനു ഒടിപി ചോദിക്കില്ല. ഇതുമൂലം തട്ടിപ്പുകാർ ഇടപാട് നടത്തിയാൽ നമ്മൾ അറിയാതെ പോകും. വ്യാജ സൈറ്റുകളിൽ നൽകുന്ന കാർഡ് വിവരങ്ങൾ നമ്മൾ അറിയാതെ ശേഖരിച്ച് തട്ടിപ്പുകാർ വൻതോതിൽ സാധനങ്ങൾ വാങ്ങിയോ മറ്റു വഴികളിലൂടെയോ ഒറ്റയടിക്കു കാർഡ് പരിധി തീർക്കാനിടയുണ്ട്. ഇങ്ങനെ സംഭവിച്ചാൽ കാർഡ് ഉടൻ മരവിപ്പിക്കണം.

ADVERTISEMENT

∙ കാശിന്റെ കാര്യമാണ്, കരുതൽ വേണം

∙ ബാങ്ക് സ്റ്റേറ്റ്മെന്റ്, ഇമെയിൽ, എസ്എംഎസ് എന്നിവ പതിവായി പരിശോധിച്ച് വിവരങ്ങളിൽ പൊരുത്തക്കേട് ഉണ്ടെങ്കിൽ ഉടൻ ബാങ്കിനെ അറിയിക്കുക.

∙ ബാങ്കിൽ നൽകിയ നമ്പറും മേൽവിലാസവും മാറിയാൽ വിവരം യഥാസമയം ബാങ്കിനെ അറിയിക്കുക.

∙ സംശയാസ്പദമായ ലിങ്കുകളിൽ നിന്നോ വിശ്വാസ യോഗ്യമല്ലാത്ത മൂന്നാം കക്ഷി സേവന ദാതാക്കളിൽനിന്നോ ഉള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്.

∙ അംഗീകൃത സൈറ്റിൽനിന്നു മാത്രം പർച്ചേസ് ചെയ്യുക.

∙ ഓൺലൈൻ ഇടപാടിനുവേണ്ടി കുറഞ്ഞ പരിധിയുള്ള (1000–2000 ദിർഹം) പ്രത്യേക കാർഡ് കരുതുക.

∙ യാത്ര ചെയ്യുമ്പോൾ ഫോൺ ഓഫാക്കരുത്.

∙ സ്വന്തം പേന കൊണ്ടു മാത്രം ചെക്കിൽ ഒപ്പിടുക. മറ്റൊരാൾ നൽകുന്ന പേന ഇതിനായി ഉപയോഗിക്കരുത്.

∙ ചെക്ക് ബുക്ക് സുരക്ഷിത സ്ഥലത്ത് സൂക്ഷിക്കുക

∙ വ്യാജ സമ്മാന വാഗ്ദാനങ്ങളിൽ വീഴാതിരിക്കുക.

∙ വന്ന ഇമെയിൽ അഡ്രസ് സൂക്ഷ്മമായി പരിശോധിച്ച ശേഷം മാത്രം മറുപടി അയയ്ക്കുക

∙ അക്ഷരത്തെറ്റും വ്യാകരണപ്പിശകുമുള്ള ഇമെയിലുകൾ അവഗണിക്കുക.

∙ സമൂഹമാധ്യമങ്ങളിൽ വ്യക്തിഗത രഹസ്യ സൂചനകൾ പോസ്റ്റ് ചെയ്യാതിരിക്കുക.

∙ അക്കൗണ്ടിലേക്ക് പ്രവേശിക്കാൻ ഇരട്ട വെരിഫിക്കേഷൻ ആക്ടിവേറ്റ് ചെയ്യുക.

∙ വഞ്ചിക്കപ്പെട്ടാൽ അതതു ബാങ്കിനെയും പൊലീസിനെയും ഉടൻ അറിയിക്കുക.

∙ പൊലീസിൽ പരാതിപ്പെടാം

∙ അബുദാബി:aman@adpolice.gov.ae, ഫോൺ: 80012, 11611, വെബ് സൈറ്റ്: www.ecrime.ae

∙ ദുബായ്: ‌ഫോൺ: 999, ടോൾഫ്രീ-8002626, എസ്എംഎസ്  2828.

∙ഷാർജ: ഫോൺ 065943228, വെബ്സൈറ്റ്: tech_crimes@shjpolice.gov.ae.

English Summary: UAE banks warn customers to be careful while using mobile banking apps to avoid money loss.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT