കുവൈത്തിൽ 11 അംഗ മന്ത്രിസഭ അധികാരമേറ്റു
കുവൈത്ത് സിറ്റി∙ പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അൽ നവാഫ് അൽ സബാഹിന്റെ നേതൃത്വത്തിൽ കുവൈത്തിൽ പുതിയ മന്ത്രിസഭ നിലവിൽ വന്നു............
കുവൈത്ത് സിറ്റി∙ പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അൽ നവാഫ് അൽ സബാഹിന്റെ നേതൃത്വത്തിൽ കുവൈത്തിൽ പുതിയ മന്ത്രിസഭ നിലവിൽ വന്നു............
കുവൈത്ത് സിറ്റി∙ പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അൽ നവാഫ് അൽ സബാഹിന്റെ നേതൃത്വത്തിൽ കുവൈത്തിൽ പുതിയ മന്ത്രിസഭ നിലവിൽ വന്നു............
കുവൈത്ത് സിറ്റി∙ പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അൽ നവാഫ് അൽ സബാഹിന്റെ നേതൃത്വത്തിൽ കുവൈത്തിൽ പുതിയ മന്ത്രിസഭ നിലവിൽ വന്നു. സാദ് അൽ ബറാക് ആണ് പുതിയ എണ്ണ മന്ത്രി. ഷെയ്ഖ് അഹ്മദ് അൽ ഫഹദ് അൽ സബാഹിനെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയായും നിയമിച്ചു. ധനമന്ത്രിയായി മനാഫ് അൽ ഹാജിരിയെ വീണ്ടും നിയമിച്ചു.
പ്രധാനമന്ത്രി ഉൾപ്പെടെ 11 പേർ മുൻ മന്ത്രിസഭയിലെ അംഗങ്ങളാണ്. ഒരു വർഷത്തിനിടെ രൂപീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിസഭയാണിത്. പുതിയ മന്ത്രിസഭാംഗങ്ങൾ ഡപ്യൂട്ടി അമീറും കിരീടാവകാശിയുമായ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹിനു മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഈ മാസം ആറിനു നടന്ന തിരഞ്ഞെടുപ്പിൽ 5 മണ്ഡലങ്ങളിൽനിന്നായി ഒരു വനിത ഉൾപ്പെടെ 50 പേരെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇന്നു ചേരുന്ന പാർലമെന്റിൽ പുതിയ എംപിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കുവൈത്ത് നിയമം അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട എംപിമാരിൽ നിന്ന് ഒരാളെയെങ്കിലും മന്ത്രിസഭയിൽ ഉൾപ്പെടുത്തണം. ശേഷിച്ച മന്ത്രിമാരെ പ്രധാനമന്ത്രി നാമനിർദേശം ചെയ്യുകയാണ് പതിവ്. ഒരു വർഷത്തിനിടെ നാലാം തവണയാണ് അമീറിന്റെ മകനായ ഷെയ്ഖ് അഹ്മദ് നവാഫിനെ പ്രധാനമന്ത്രിയായി നിയമിക്കുന്നത്. നേരത്തെ 3 തവണ പാർലമെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജിവച്ച് തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു.
പുതിയ മന്ത്രിമാരും വകുപ്പുകളും
∙ ഷെയ്ഖ് അഹ്മദ് അൽ നവാഫ് അൽ സബാഹ് (പ്രധാനമന്ത്രി).
∙ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹ്മദ് അൽ സബാഹ് (ഒന്നാം ഉപപ്രധാന മന്ത്രി, ആഭ്യന്തരം).
∙ ഷെയ്ഖ് അഹ്മദ് അൽ ഫഹദ് അൽ സബാഹ് (ഉപപ്രധാനമന്ത്രി, പ്രതിരോധം).
∙ ഇസ അഹ്മദ് മുഹമ്മദ് അൽ കന്ദരി (ഉപപ്രധാനമന്ത്രി, ക്യാബിനറ്റ് മന്ത്രി, ദേശീയ അസംബ്ലി കാര്യ സഹമന്ത്രി).
∙ ഡോ. സാദ് ഹമദ് നാസർ അൽ ബറാക്ക് (ഉപപ്രധാന മന്ത്രി, എണ്ണ, സാമ്പത്തിക കാര്യ സഹമന്ത്രി).
∙ ഫഹദ് അലി സായിദ് അൽ ഷൂല (മുനിസിപ്പൽ കാര്യ മന്ത്രി, വാർത്താവിനിമയ സഹ മന്ത്രി).
∙ അബ്ദുറഹ്മാൻ അൽ മുതൈരി (ഇൻഫർമേഷൻ, ഔഖാഫ് ആൻഡ് ഇസ്ലാമിക കാര്യ മന്ത്രി).
∙ ഡോ. അഹ്മദ് അൽ അവാദി (ആരോഗ്യം).
∙ അമാനി ബോഗമ്മാസ് (പൊതുമരാമത്ത്).
∙ ഹമദ് അൽ അദ്വാനി (വിദ്യാഭ്യാസം).
∙ ഷെയ്ഖ് സാലിം അൽ സബാഹ് (വിദേശകാര്യം).
∙ മുഹമ്മദ് അൽ ഐബാൻ (വ്യാപാര, വ്യവസായ മന്ത്രി, യുവജനകാര്യ സഹ മന്ത്രി).
∙ മനാഫ് അൽ ഹാജിരി (ധനകാര്യം).
∙ ജാസിം അൽ ഒസ്താദ് (ജല, വൈദ്യുതി, പുനരുപയോഗ ഊർജ മന്ത്രി).
∙ ഫാലിഹ് അൽ റഖ്ബ (നീതിന്യായം, പാർപ്പിടം).
∙ ഫിറാസ് അൽ സബാഹ് (സാമൂഹിക, ശിശു കുടുംബ ക്ഷേമം).
English Summary: Kuwait's new Cabinet lineup announced.