അബുദാബി∙ യോഗയുടെ സുഖശീതളിമയിൽ പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലി. വര്‍ഷങ്ങളായി എല്ലാ ദിവസവും യോഗ ചെയ്തുവരുന്ന അദ്ദേഹം രാജ്യാന്തര യോഗ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് പുറത്തുവിട്ട ചിത്രങ്ങൾ വൈറലായി. ഇന്നാണ് രാജ്യാന്തര യോഗാ ദിനം. അബുദാബി മുഷ് രിഫിലെ വസതിയിൽ തുറസ്സായ സ്ഥലത്ത് ഇന്ന് രാവിലെ ചുവന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യോഗയുടെ സുഖശീതളിമയിൽ പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലി. വര്‍ഷങ്ങളായി എല്ലാ ദിവസവും യോഗ ചെയ്തുവരുന്ന അദ്ദേഹം രാജ്യാന്തര യോഗ ദിനാചരണത്തിന്റെ ഭാഗമായി പുറത്തുവിട്ട ചിത്രങ്ങൾ വൈറലായി. 

Read also : ദേശീയഗാനം കേട്ടപാടെ വെയിലത്ത് നിശ്ചലമായി നിന്ന് രണ്ട് കുരുന്നുകൾ; വിഡിയോ വൈറൽ, നേരിട്ടെത്തി അഭിനന്ദിച്ച് ദുബായ് കിരീടാവകാശി

അബുദാബി മുഷ് രിഫിലെ വസതിയിൽ തുറസായ സ്ഥലത്ത് ബുധനാഴ്ച രാവിലെ ചുവന്ന പരവതാനി വിരിച്ച് ശുഭ്രവസ്ത്രധാരിയായ യൂസഫലി യോഗ ചെയ്യുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമത്തിൽ വൈറലായത്. ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും എത്ര തിരക്കുണ്ടെങ്കിലും അദ്ദേഹം യോഗ മുടക്കാറില്ല. നേരത്തെ യോഗ പരിശീലനം നേടിയ 67കാരനായ അദ്ദേഹം അതുകൊണ്ട് തന്നെ എപ്പോഴും ഉൗർജസ്വലനായാണ് കാണപ്പെടുന്നത്. മിതമായ ഭക്ഷണം കഴിക്കാറുള്ള അദ്ദേഹം പൂർണ ആരോഗ്യവാനുമാണ്. 

ADVERTISEMENT

1955 നവംബർ 15ന് തൃശൂർ നാട്ടികയിലാണ് യൂസഫലി ജനിച്ചത്. 35,000 ത്തോളം ഇന്ത്യാക്കാരടക്കം 65,000 ത്തിലേറെ പേർ ജോലി ചെയ്യുന്ന ഗൾഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ലുലു ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാണ്.  സാമൂഹിക രംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് 2008 ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു. 

യുഎഇ അടക്കം ഗൾഫിലെല്ലായിടത്തും സ്വദേശികളുടെ ഇടയിലുൾപ്പെടെ ജനപ്രീതി നേടിയ യോഗ പരിപാടികൾ കഴിഞ്ഞ ദിവസം മുതൽ ഇന്ത്യൻ എംബസി, കോൺസുലേറ്റ് എന്നിവയുടെ നേതൃത്വത്തിൽ യുഎഇയിൽ അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ അരങ്ങേറി. സൗദിയടക്കമുള്ള ഇതര ഗൾഫ് രാജ്യങ്ങളിലും രാജ്യാന്തര യോഗ ദിനാചരണം നടത്തി.

ADVERTISEMENT

Content Summary: M A Yusuf Ali Practice Yoga on international Yoga Day