ദുബായ്∙ ദേശീയതയെ തങ്ങളാൽ കഴിയും വിധം ആദരിച്ച രണ്ട് സ്‌കൂൾ വിദ്യാർഥികൾക്ക് ദുബായ് കിരീടാവകാശിയുടെ അകമഴിഞ്ഞ അഭിനന്ദനം. സ്കൂളിൽ ഇഷി ബിലാദി എന്ന് തുടങ്ങുന്ന യുഎഇയുടെ ദേശീയ ഗാനം ആലപിക്കാൻ തുടങ്ങിയപ്പോൾ അവിടേക്ക് വരികയായിരുന്ന ആറുവയസ്സുള്ള മൻസൂർ അൽ ജോഖറും അഞ്ച് വയസ്സുള്ള അബ്ദുല്ല മിറാനും കവാടത്തിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ദേശീയതയെ തങ്ങളാൽ കഴിയും വിധം ആദരിച്ച രണ്ട് സ്‌കൂൾ വിദ്യാർഥികൾക്ക് ദുബായ് കിരീടാവകാശിയുടെ അകമഴിഞ്ഞ അഭിനന്ദനം. സ്കൂളിൽ ഇഷി ബിലാദി എന്ന് തുടങ്ങുന്ന യുഎഇയുടെ ദേശീയ ഗാനം ആലപിക്കാൻ തുടങ്ങിയപ്പോൾ അവിടേക്ക് വരികയായിരുന്ന  ആറുവയസ്സുള്ള മൻസൂർ അൽ ജോഖറും അഞ്ച് വയസ്സുള്ള അബ്ദുല്ല മിറാനും കവാടത്തിലേക്ക് ഓടുന്നതിനുപകരം ബഹുമാന സൂചകമായി വെയിലത്ത് നിശ്ചലമായി നില്‍ക്കുകയായിരുന്നു.  വിഡിയോ സമൂഹ മാധ്യമത്തിൽ വൈറലായതോടെയാണ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിദ്യാർഥികളെ നേരിട്ടെത്തി ആദരിച്ചത്. 

ADVERTISEMENT

സ്കൂൾ ബാഗുകളും മറ്റുമായി വിദ്യാർഥികൾ സ്കൂളിന് മുന്നിൽ നിൽക്കുന്ന വിഡിയോ ആളുകളുടെ ഹൃദയം കീഴടക്കാൻ ഏറെ നേരം വേണ്ടിവന്നിരുന്നില്ല. ഷെയ്ഖ് ഹംദാൻ രണ്ട് ആൺകുട്ടികളുമായും കുശലം പറയുകയും അവരെ പ്രശംസിക്കുകയുമായിരുന്നു. കുട്ടികളുടെ പ്രതിബദ്ധതയെക്കുറിച്ച് ജിജ്ഞാസയോടെ ഷെയ്ഖ് ഹംദാൻ ആരായുന്നതാണ് രണ്ടാമത്തെ വിഡിയോയിലുള്ളത്. നിങ്ങൾ ഇത് എവിടെയാണ് കേട്ടതെന്ന് അദ്ദേഹം ചോദിച്ചപ്പോൾ സ്കൂളിൽ എന്ന് കുട്ടികൾ ലളിതമായി മറുപടി പറഞ്ഞു.  തന്റെ നന്ദി പ്രകടിപ്പിച്ചുകൊണ്ട് ദുബായ് കിരീടാവകാശി അവരോട് പറഞ്ഞു:  ദേശീയഗാന സമയത്ത് ഒാടാതെയും നടക്കാതെയും നിന്നതിന് എല്ലാ എമിറാത്തികളും നിങ്ങളോട് നന്ദിയുള്ളവരാണ്.  ഇതിന്റെ വിഡിയോ  ദുബായ് പോസ്റ്റ് പങ്കിട്ടു. കുട്ടികളുടെ സ്‌കൂളിന്റെ സൂപ്പർവൈസറാണ് ആദ്യം  വിഡിയോ പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. നിമിഷങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് പേർ വിഡിയോ കണ്ടു.  എല്ലാ കോണുകളിൽ നിന്നും സ്‌നേഹവും ആദരവും പ്രവഹിച്ചപ്പോൾ, മൻസൂറും അബ്ദുല്ലയും ദേശീയതയുടെ തിളങ്ങുന്ന ഉദാഹരണങ്ങളായിത്തീർന്നു.

Content Summary: Sheikh Hamdan Bin Mohammed Met and Praised Two Schoolboys

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT