റാസൽഖൈമ∙ റാക് സ്കോളേഴ്സ് ഇന്ത്യൻ സ്കൂളിൽ ഡിജിറ്റൽ ഫെസ്റ്റ് സംഘടിപ്പിച്ചു. എമിറേറ്റ് സെയ്‌ഫർ ഇന്റർനെറ്റ് സൊസൈറ്റിയും ടൈക്കൂൺ ഗ്രൂപ്പ് ഓഫ് കമ്പനിയുമായി ചേർന്നാണ് ഡിജിറ്റൽ ഫെസ്റ്റ് 'സ്റ്റോഗോ ഫെസ്റ്റ്' 2023-2024 നടത്തിയത്. ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാസൽഖൈമ∙ റാക് സ്കോളേഴ്സ്  ഇന്ത്യൻ സ്കൂളിൽ ഡിജിറ്റൽ ഫെസ്റ്റ് സംഘടിപ്പിച്ചു. എമിറേറ്റ് സെയ്‌ഫർ  ഇന്റർനെറ്റ് സൊസൈറ്റിയും ടൈക്കൂൺ  ഗ്രൂപ്പ് ഓഫ് കമ്പനിയുമായി ചേർന്നാണ് ഡിജിറ്റൽ ഫെസ്റ്റ് 'സ്റ്റോഗോ ഫെസ്റ്റ്' 2023-2024  നടത്തിയത്. സുസ്ഥിര സമൂഹത്തിന് ഓൺലൈൻ– ഓഫ് ലൈൻ സുരക്ഷ എന്ന ആശയത്തിലൂന്നി നവീനമായ സാങ്കേതികവിദ്യയുടെ മാതൃകകൾ ഒരുക്കി വിദ്യാർത്ഥികൾ പങ്കെടുത്തു. 

Read also: ഖത്തറിലെ ആശുപത്രികളില്‍ ഇനി മാസ്‌ക് നിര്‍ബന്ധമില്ല...

ADVERTISEMENT

വിദ്യാർത്ഥികൾ സ്വയം വികസിപ്പിച്ച വർക്കിങ് മോഡലുകൾ,റോബോട്ടിക്സ്, വിഷ്വൽ കോഡിങ്, അനിമേഷൻ,ഡോക്യുമെന്ററി,ഗെയിമുകൾ,മൊബൈൽ ആപ്പുകൾ തുടങ്ങിയവ അവതരിപ്പിച്ചു. സുസ്ഥിര സമൂഹത്തിന് ഓൺലൈൻ ഓഫ് ലൈൻ സുരക്ഷ എന്ന ആശയവും കുട്ടികൾ നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും വിഷയങ്ങളായി. 

ADVERTISEMENT

സൈബർ ലോകത്തെ ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ സുസ്ഥിരമായ ഒരു ലോകത്തിനായി കുട്ടികളെ പരിസ്ഥിതി സ്നേഹമുള്ള പൗരന്മാരാക്കി വളർത്തുക എന്ന ആശയത്തിൽ രൂപീകരിക്കുന്ന സ്റ്റോഗോ ക്ലബ്‌ എന്ന ആശയം അവതരിപ്പിക്കപ്പെട്ടു. എല്ലാ വിഷയങ്ങളെയും സമഗ്രമായി ഉൾപ്പെടുത്തിക്കൊണ്ടുള്ള നൂതന രീതിയിലൂടെ കുട്ടികളുടെ വ്യക്തിഗതവും സാമൂഹികവും ബൗദ്ധികവുമായ  വികാസം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ ആണ് സ്റ്റോഗോ ക്ലബ്ബ് വിഭാവനം ചെയ്യുന്നത്.

എമിറേറ്റ്സ് സെയ്‌ഫർ ഇന്റർനെറ്റ്‌ സൊസൈറ്റി ചെയർമാൻ ഡോക്ടർ മുഹമ്മദ് അൽ മെഹ്യാസ്, ടൈക്കൂൺ ഗ്രൂപ്പ്‌ ഓഫ് കമ്പനി ചെയർമാൻ ജയേഷ് സെബാസ്റ്റ്യൻ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ഡിജിറ്റൽ ഫെസ്റ്റ് പോലുള്ള പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൂതന സാങ്കേതിക വിദ്യയെ കുറിച്ച് കൂടുതൽ അറിയാനും ഓൺലൈൻ– ഓഫ് ലൈൻ രംഗത്ത് സുരക്ഷിതരായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധമുണ്ടാക്കാനും സഹായകമാകുമെന്ന് സ്കൂൾ പ്രിൻസിപ്പൽ ഹമീദ് അലി യഹ്യ പറഞ്ഞു.

ADVERTISEMENT

English Summary: Scholars Indian School conducted a successful Digital Fest