എയ്ഞ്ചൽ അവാർഡ് മൂന്നാപതിപ്പ്: നാമനിർദേശം നൽകൽ അവസാനഘട്ടത്തിലേക്ക്
ദുബായ്∙ എയ്ഞ്ചൽ അവാർഡ് മൂന്നാം പതിപ്പിലേക്ക് നാമനിർദേശം ചെയ്യാൻ ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രം. ആതുരസേവന മേഖലയിൽ നിങ്ങളെ സൗഖ്യമാക്കിയ ആ മാലഖയെ നിർദേശിക്കു, കൈനിറയെ സമ്മാനങ്ങൾ നേടു.....
ദുബായ്∙ എയ്ഞ്ചൽ അവാർഡ് മൂന്നാം പതിപ്പിലേക്ക് നാമനിർദേശം ചെയ്യാൻ ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രം. ആതുരസേവന മേഖലയിൽ നിങ്ങളെ സൗഖ്യമാക്കിയ ആ മാലഖയെ നിർദേശിക്കു, കൈനിറയെ സമ്മാനങ്ങൾ നേടു.....
ദുബായ്∙ എയ്ഞ്ചൽ അവാർഡ് മൂന്നാം പതിപ്പിലേക്ക് നാമനിർദേശം ചെയ്യാൻ ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രം. ആതുരസേവന മേഖലയിൽ നിങ്ങളെ സൗഖ്യമാക്കിയ ആ മാലഖയെ നിർദേശിക്കു, കൈനിറയെ സമ്മാനങ്ങൾ നേടു.....
ദുബായ്∙ എയ്ഞ്ചൽ അവാർഡ് മൂന്നാം പതിപ്പിലേക്ക് നാമനിർദേശം ചെയ്യാൻ ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രം. ആതുരസേവന മേഖലയിൽ നിങ്ങളെ സൗഖ്യമാക്കിയ ആ മാലഖയെ നിർദേശിക്കു, കൈനിറയെ സമ്മാനങ്ങൾ നേടു. ഇക്വിറ്റി പ്ലസിന്റെ നേതൃത്വത്തിൽ നിക്കായിയും ഫെഡറൽ ബാങ്കും ചേർന്നൊരുക്കുന്ന എയ്ഞ്ചൽ അവാർഡിൽ മലയാള മനോരമയും മനോരമ ഓൺലൈനുമാണ് മാധ്യമ പങ്കാളികൾ.
നഴ്സുമാരുടെ സേവന ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങൾ പങ്കുവയ്ക്കു. നിർദേശങ്ങൾ പങ്കുവയ്ക്കുന്നവർക്കും നിർദേശിക്കപ്പെടുന്നവർക്കും ഒരുപോലെ സമ്മാനങ്ങൾ കാത്തിരിക്കുന്നു. എയ്ഞ്ചൽ അവാർഡിനായി നിങ്ങൾ നിർദേശിക്കുന്ന നഴ്സിനെ കുറിച്ചുള്ള അനുഭവ കുറിപ്പും നാമനിർദേശത്തോടൊപ്പം പങ്കുവയ്ക്കണം. വിവരങ്ങൾ വ്യക്തമായ അവാർഡ് വെബ്സൈറ്റിൽ രേഖപ്പെടുത്തണം.
നഴ്സുമാർക്ക് പിന്തുണയുമായി എആർഎൻ എഫ്എം സ്റ്റേഷനിലെ അവതാരകർ അൽ തദാവി സ്പെഷലിസ്റ്റ് ആശുപത്രി, ഉം റമൂൽ, ഖിസൈസ് ആസ്റ്റർ, മെഡിയോർ ബർദുബായ്, ആസ്റ്റർ ഷാർജ, ബുർജീൽ ദുബായ് – ഷാർജ എന്നിവിടങ്ങളിലാണ് ആർജെകൾ എത്തിയത്. "എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി" യുടെ സഹകരണത്തിൽ ജൂലൈ 22 നു "നഴ്സസ് ഡേ ഔട്ട്" എന്ന പരിപാടിയും അവാർഡിന്റെ ഭാഗമായി നടത്തുന്നുണ്ട്.
ആയിരത്തിലധികം നഴ്‌സുമാർ ഇതിൽ പങ്കെടുക്കും. നമ്മുടെ ജീവിതത്തിൽ ഏതെങ്കിലും അവസരത്തിൽ കരുണയുടെ,സ്നേഹത്തിന്റെ മുഖമായി ദൈവത്തിന്റെ മാലാഖമാർ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകാം. അങ്ങനെയുള്ള നിങ്ങളുടെ പ്രിയപ്പെട്ട നഴ്സുമാരെ ആദരിക്കാനുള്ള അവസരമാണിത്. ഇപ്പോൾ തന്നെ www.angelawardsuae.com എന്ന വെബ്സൈറ്റ് സന്ദർശിക്കൂ നോമിനേഷൻസ് നൽകി തുടങ്ങൂ
മാലാഖയായി തിരഞ്ഞെടുക്കപ്പെടുന്ന നഴ്സുമാർക്ക് നിക്കായി ഹോം അപ്ലൈൻസസ് നൽകുന്ന സമ്പൂർണ ഗൃഹോപകരണ ശേഖരം, ഫെഡറൽ ബാങ്കിന്റെ 1 ലക്ഷം രൂപ, കോറൽ പെർഫ്യൂംസിന്റെ ഒരു വർഷത്തേക്കുള്ള പെർഫ്യൂ, അപാർ ട്രാവൽസ് നൽകുന്ന വിമാന ടിക്കറ്റ് എന്നിവയാണ് സമ്മാനമായി കാത്തിരിക്കുന്നത്.
നഴ്സുമാരെ നിർദേശിക്കുന്നവർക്ക് സമ്മാനമായി നിക്കായി നൽകുന്ന ഗൃഹോപകരണങ്ങളിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. എഫ്എം സ്റ്റേഷനുകളിൽ നിന്ന് 5 പേർ വീതം ഗ്രാൻഡ് ഫിനാലെയിലേക്കു തിരഞ്ഞെടുക്കപ്പെടും. ഗ്രാൻഡ് ഫിനാലെയിൽ എത്തുന്നവർക്ക് ഡയമണ്ട് ആഭരണം, ഗിഫ്റ്റ് ഹാംപർ, ഹോട്പായ്ക്ക് നൽകുന്ന ഗിഫ്റ്റ് ഹാംപർ എന്നിവയും ലഭിക്കും.
ഭീമ ജ്വല്ലേഴ്സ്, ചിക്കിങ്, അൽമദല്ലാഹ് ഹെൽത്ത് കെയർ മാനേജ്മെന്റ്, ഹോട്പായ്ക്ക്, ഇഎംഎൻഎഫ്, ഇൻസ്റ്റന്റ് ക്യാഷ്, ഖലീജ് ടൈംസ്, ഫിലിപ്പിനോ ടൈംസ്, ഡെയ്‌ലിഹണ്ട്, ട്വന്റിഫോർ ന്യൂസ്, ഫ്ലവേഴ്സ് ടിവി എന്നിവരാണ് പരിപാടിയുടെ സഹ പങ്കാളികൾ.
English Summary: Nominations for Angel awards can be submitted upto July 7th.