75 കോടി ഡോളറിന്റെ ലഹരി; 597 പേർ പിടിയിൽ
അബുദാബി ∙ ഇന്റർനാഷണൽ സെക്യൂരിറ്റി അലയൻസിന്റെ സഹകരണത്തോടെ 75 കോടി ഡോളർ വിലമതിക്കുന്ന ലഹരിമരുന്ന് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് 597 പ്രതികളെ അറസ്റ്റ് ചെയ്തു. പൊലീസ് കമ്യൂണിറ്റി ഓഫ് അമേരിക്കയുടെ നേതൃത്വത്തിലുള്ള ഓപറേഷനിൽ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, ലാറ്റിനമേരിക്ക

അബുദാബി ∙ ഇന്റർനാഷണൽ സെക്യൂരിറ്റി അലയൻസിന്റെ സഹകരണത്തോടെ 75 കോടി ഡോളർ വിലമതിക്കുന്ന ലഹരിമരുന്ന് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് 597 പ്രതികളെ അറസ്റ്റ് ചെയ്തു.
പൊലീസ് കമ്യൂണിറ്റി ഓഫ് അമേരിക്കയുടെ നേതൃത്വത്തിലുള്ള ഓപറേഷനിൽ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ 22 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയാണ് രാജ്യാന്തര ലഹരി മാഫിയകളെ വലയിൽ വീഴ്ത്തിയത്. കര, നാവിക, വ്യോമ മാർഗമുള്ള ലഹരിമരുന്ന് കടത്ത് നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള പുതിയ സഹകരണത്തിന്റെ ഫലമാണിത്.
ലഹരി മാഫിയകളുടെ നീക്കങ്ങൾ ഇതര രാജ്യങ്ങൾക്ക് കൈമാറി. പ്രതികൾക്കെതിരെ വലവിരിച്ചപ്പോൾ 55 ടണ്ണിലധികം നിരോധിത ലഹരി പിടിച്ചെടുക്കാനായെന്ന് ലഫ്. ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
ലഹരിമരുന്ന് വിപത്തിൽനിന്ന് മനുഷ്യരാശിയെ രക്ഷിക്കുകയാണ് ലക്ഷ്യം. യുഎഇ ആതിഥേയത്വം വഹിക്കുന്ന ഇന്റർനാഷണൽ സെക്യൂരിറ്റി അലയൻസ് സെക്രട്ടേറിയറ്റാണ് ഓപ്പറേഷൻ ഏകോപിപ്പിച്ചത്.
English Summary: International Security Alliance seizes over $750 worth of drugs, arrests 597 suspects