പണവും പുടവയും സമ്മാനം; തൊഴിലാളികളുടെ മനംനിറച്ച് പെരുന്നാൾ ഉത്സവം
അബുദാബി/ദുബായ്/ഷാർജ/അജ്മാൻ ∙ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് പെരുന്നാൾ ഉത്സവം സംഘടിപ്പിച്ച് യുഎഇ. പുടവയും പണവും സമ്മാനങ്ങളും നൽകിയതിനു പുറമെ കലാവിരുന്നും വിഭവസമൃദ്ധമായ സദ്യയും സംഘടിപ്പിച്ചാണ് തൊഴിലാളികളെ ചേർത്തുപിടിച്ചത്......

അബുദാബി/ദുബായ്/ഷാർജ/അജ്മാൻ ∙ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് പെരുന്നാൾ ഉത്സവം സംഘടിപ്പിച്ച് യുഎഇ. പുടവയും പണവും സമ്മാനങ്ങളും നൽകിയതിനു പുറമെ കലാവിരുന്നും വിഭവസമൃദ്ധമായ സദ്യയും സംഘടിപ്പിച്ചാണ് തൊഴിലാളികളെ ചേർത്തുപിടിച്ചത്.
അബുദാബി, ദുബായ്, ഷാർജ, അജ്മാൻ തുടങ്ങി വിവിധ എമിറേറ്റുകൾ വ്യത്യസ്ത പരിപാടികൾ ഒരുക്കിയിരുന്നു.കുറഞ്ഞ വരുമാനക്കാർക്ക് ആശ്വാസം പകരുന്നതാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. ഷാർജയിൽ ലേബർ സ്റ്റാൻഡേർഡ് ഡവലപ്മെന്റ് അതോറിറ്റിയുടെയും ദുബായിൽ തൊഴിലാളി കാര്യ സ്ഥിരം സമിതിയുടെയും നേതൃത്വത്തിൽ പ്രത്യേക ഉത്സവവും നടത്തി. സംഗീത, നൃത്ത, ഹാസ്യ കലാപരിപാടികൾക്കു പുറമെ സദ്യയും ഉണ്ടായിരുന്നു.
സൗജന്യ ആരോഗ്യ പരിശോധനയും ബോധവൽക്കരണവും നടത്തി. ദുബായിൽ മുഹൈസിന, അൽഖൂസ്, ജബൽഅലി എന്നിവിടങ്ങളിലെ തൊഴിലാളി ക്യാംപുകൾ കേന്ദ്രീകരിച്ചായിരുന്നു കലാവിരുന്ന് ഒരുക്കിയതെന്ന് സ്ഥിരം സമിതി ചെയർമാൻ മേജർ ജനറൽ ഒബൈദ് ബിൻ സുറൂർ പറഞ്ഞു. ദുബായിൽ 10 ലക്ഷം തൊഴിലാളികളുണ്ട്. ഇവർക്കായി പ്രത്യേക പരിപാടി ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈദ് ഫെസ്റ്റിവൽ സംഘടിപ്പിച്ചതെന്നും പറഞ്ഞു.
തൊഴിലാളികളുടെ കഠിനാധ്വാനവും വികസനത്തിലെ പങ്കും മാനിച്ചാണ് ഉത്സവം സംഘടിപ്പിച്ചതെന്നും പറഞ്ഞു. അൽസജ വ്യവസായ മേഖലയിലെ ലേബർ പാർക്ക് കേന്ദ്രീകരിച്ചായിരുന്നു ഷാർജയിലെ ഉത്സവം. കലാസാംസ്കാരിക പരിപാടികളും സൗജന്യ മെഡിക്കൽ ക്യാംപും ബോധവൽക്കരണ പരിപാടികളും ഒരുക്കി. തൊഴിലാളികൾക്ക് കുറഞ്ഞ നിരക്കിൽ ഉൽപന്നങ്ങൾ ലഭ്യമാകുന്ന ഈദ് ബസാറും തുറന്നു.
English Summary: UAE workers enjoy Eid Al Adha celebrations.