അബുദാബി ∙ സൈബർ തട്ടിപ്പിനെതിരെ ബോധവൽക്കരണവുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ്.....

അബുദാബി ∙ സൈബർ തട്ടിപ്പിനെതിരെ ബോധവൽക്കരണവുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ സൈബർ തട്ടിപ്പിനെതിരെ ബോധവൽക്കരണവുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ സൈബർ തട്ടിപ്പിനെതിരെ ബോധവൽക്കരണവുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ്. ഡിജിറ്റൽ സംരക്ഷണം, സുരക്ഷിത സമൂഹം (മസൂലിയ) എന്ന പ്രമേയത്തിൽ 3 മാസം നീളുന്ന ക്യാംപെയ്നിൽ സൈബർ തട്ടിപ്പുകളെക്കുറിച്ചും അവയിൽനിന്ന് എങ്ങനെ രക്ഷപ്പെടാമെന്നതു സംബന്ധിച്ചും വിവരിക്കുമെന്ന് അണ്ടർ സെക്രട്ടറി യൂസഫ് സഈദ് അൽ അബ്രി പറഞ്ഞു.

 

ADVERTISEMENT

സമൂഹത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ക്യാംപെയ്ൻ. വൈസ് പ്രസിഡന്റ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശം അനുസരിച്ചാണ് പ്രത്യേക ബോധവൽക്കരണ ക്യാംപെയ്ൻ നടത്തിവരുന്നത്.സമൂഹമാധ്യമങ്ങളിലൂടെയും ബോധവൽക്കരണം ശക്തമാക്കും.

 

ADVERTISEMENT

സുരക്ഷിതമല്ലാത്ത വെബ്സൈറ്റ് ഉപയോഗിക്കുന്നതും തെറ്റായ ആശയവിനിമയ മാർഗങ്ങൾ അവലംബിക്കുന്നതും അപരിചിതരുമായി ചാറ്റ് ചെയ്യുന്നതുമെല്ലാം സൈബർ തട്ടിപ്പിന് ഇരയാകാനുള്ള സാധ്യത കൂട്ടും.

 

ADVERTISEMENT

ഇതുമൂലം വിലപ്പെട്ട വിവരങ്ങളും രേഖകളും പണവും നഷ്ടമാകുമെന്നും പറഞ്ഞു. വിലക്കുറവ്, വ്യാജ സമ്മാന വാഗ്ദാനം, വിവാഹ തട്ടിപ്പ്, ഷിപ്പിങ് തുടങ്ങി വ്യത്യസ്ത മാർഗങ്ങളിലൂടെ സൈബർ തട്ടിപ്പുകാർ സമീപിക്കുമെന്നും അതിൽ വഞ്ചിതരാകരുതെന്നും ഓർമപ്പെടുത്തി.

 

വ്യക്തിഗത, ബാങ്ക്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, രഹസ്യ കോഡ് എന്നിവ കൈമാറരുതെന്നും പറഞ്ഞു. വ്യാജ ഫോൺ, എസ്.എം.എസ്, ഇമെയിൽ എന്നിവയോട് പ്രതികരിക്കരുത്. സമൂഹമാധ്യമ അക്കൗണ്ടുകളുടെ വ്യാജ പകർപ്പുണ്ടാക്കിയുള്ള തട്ടിനെതിരെകരുതിയിരിക്കണമെന്നും പറഞ്ഞു. വ‍‍ഞ്ചിക്കപ്പെട്ടാൽ എത്രയും വേഗം പൊലീസിൽ പരാതിപ്പെടണമെന്നും ഓർമപ്പെടുത്തി.

English Summary: Abu Dhabi Judicial Department launches awareness campaign against cyber fraud.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT