ദുബായ്- കുവൈത്തിലെ ചാനൽ റിപോർട്ടറോട് എനിക്ക് ദുബായിലെ ബുർജ് ഖലീഫ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കുട്ടിയോട്, വാ മകനേ, കുടുംബത്തോടൊപ്പം വന്ന് എല്ലാം ആസ്വദിച്ച് പോകൂ എന്ന് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായോടുള്ള ആരാധന പ്രകടിപ്പിക്കുന്ന കുട്ടിയുടെ വീഡിയോ സമൂഹ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ കുവൈത്തിലെ ചാനൽ റിപ്പോർട്ടറോട് ദുബായിലെ ബുർജ് ഖലീഫ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കുട്ടിയോട്, വാ മകനേ, കുടുംബത്തോടൊപ്പം വന്ന് എല്ലാം ആസ്വദിച്ച് പോകൂയെന്ന് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായതിനെ തുടർന്ന് ബദർ എന്ന കുവൈത്തുകാരനായ കുട്ടിയെ കുടുംബത്തോടൊപ്പം ദുബായ് സന്ദർശിക്കാൻ കിരീടാവകാശി ക്ഷണിക്കുകയായിരുന്നു.

Read also: യുവതിയെ നിലത്തിട്ട് പെപ്പർ സ്പ്രേ പ്രയോഗിച്ച് യുഎസ് പൊലീസിന്‍റെ അതിക്രമം; വിഡിയോ വൈറൽ

ADVERTISEMENT

ബുർജ് ഖലീഫയും ദുബായിലെ മനോഹരമായ സ്ഥലങ്ങളും കാണാൻ താൻ അവനെയും കുടുംബത്തെയും ക്ഷണിക്കുന്നുവെന്ന് കുട്ടി ബദറിനെ അറിയുന്നവർ അവനോട് പറയണമെന്ന് ഷെയ്ഖ് ഹംദാൻ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ പറഞ്ഞു. ബദറിനെക്കുറിച്ചുള്ള വീഡിയോ എല്ലാ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലും പ്രചരിക്കുന്നുണ്ട്.

പിതാവിനൊപ്പം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ഥലത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ ബദറിനോട് ചോദിച്ചപ്പോഴായിരുന്നു ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫ കാണണമെന്ന ബദറിൻ്റെ മറുപടി. അതേസമയം, ഇത്തരം ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധ പതിപ്പിക്കുന്നതിന് സമൂഹമാധ്യമ ഉപയോക്താക്കൾ ഷെയ്ഖ് ഹംദാനെ പ്രശംസിക്കുകയും ചെയ്തു.

ADVERTISEMENT

ജീവിക്കാനും കുടുംബം പോറ്റാനും ഏറ്റവും മികച്ചതും സുരക്ഷിതവുമായ സ്ഥലമാണ് യുഎഇ എന്നതിൽ സംശയമില്ലെന്നാണ് മിക്കവരുടെയും അഭിപ്രായം.  ട്രിപ് അഡ്‌വൈസർ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിൽ തുടർച്ചയായ രണ്ടാം വർഷവും ഒന്നാം നമ്പർ ആഗോള ലക്ഷ്യസ്ഥാനമായി അടുത്തിടെ ദുബായ് എമിറേറ്റ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത് ലോകത്തിലെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന സ്ഥാനം ഉറപ്പിച്ചു. 

വിനോദസഞ്ചാരത്തിനും ബിസിനസിനും ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നായി ദുബായിയുടെ പദവി ഏകീകരിക്കുന്നതിനായി അടുത്തിടെ ആരംഭിച്ച ദുബായ് ഇക്കണോമിക് അജണ്ട ഡി33 ന്റെ ലക്ഷ്യത്തെ ഈ അംഗീകാരം പിന്തുണയ്ക്കുന്നു.  യുകെ ആസ്ഥാനമായുള്ള മാർക്കറ്റ് റിസർച്ച് കമ്പനിയായ യൂറോമോണിറ്റർ പുറത്തിറക്കിയ പുതിയ റിപോർട്ട് പ്രകാരം 2022 ലെ ലോകത്തിലെ ഏറ്റവും മികച്ച 100 നഗരങ്ങളിൽ മികച്ച 10 നഗരങ്ങളിൽ ദുബായ് എമിറേറ്റ് രണ്ടാം സ്ഥാനത്തെത്തി.  ഈ വർഷം 12 ദശലക്ഷത്തിലേറെ രാജ്യാന്തര വിനോദസഞ്ചാരികളുടെ വരവ് സാക്ഷ്യം വഹിച്ചതിനാൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം ഇരട്ടിയായി. 

ADVERTISEMENT

English Summary: Sheikh Hamdan invites Kuwaiti boy  to visit Dubai after his media interview goes viral.