വിദ്വേഷ പ്രസംഗ വീഡിയോ പോസ്റ്റ് ചെയ്‌ത യുവതിക്ക് 5 വർഷം തടവും 5 ലക്ഷം ദിർഹം പിഴയും; ശേഷം നാടുകടത്തൽ
അബുദാബി∙ വിദ്വേഷ പ്രസംഗമുള്ള വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്തതിന് പ്രതിയായ സ്ത്രീക്ക് അബുദാബി ക്രിമിനൽ കോടതി അഞ്ച് വർഷത്തെ തടവിനും അഞ്ച് ലക്ഷം ദിർഹം പിഴയും വിധിച്ചു. ശിക്ഷാ കാലയളവിന് ശേഷം നാടുകടത്തുകയും ചെയ്യും. പൊതു ധാർമ്മികതയ്ക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധമായി പുരുഷന്മാരെയും വീട്ടുജോലിക്കാരെയും

അബുദാബി∙ വിദ്വേഷ പ്രസംഗമുള്ള വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്തതിന് പ്രതിയായ സ്ത്രീക്ക് അബുദാബി ക്രിമിനൽ കോടതി അഞ്ച് വർഷത്തെ തടവിനും അഞ്ച് ലക്ഷം ദിർഹം പിഴയും വിധിച്ചു. ശിക്ഷാ കാലയളവിന് ശേഷം നാടുകടത്തുകയും ചെയ്യും.
പൊതു ധാർമ്മികതയ്ക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധമായി പുരുഷന്മാരെയും വീട്ടുജോലിക്കാരെയും അധിക്ഷേപിക്കുന്ന വാക്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പ് യുവതി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ സാന്നിധ്യത്തിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു; മൊബൈൽ ഫോണിൽ നിന്നും അത് പോസ്‌റ്റ് ചെയ്‌ത അക്കൗണ്ടിൽ നിന്നും സംശയാസ്‌പദമായ വീഡിയോ ക്ലിപ്പ് ഇല്ലാതാക്കുക, ഈ അക്കൗണ്ട് പൂർണമായും റദ്ദാക്കുക, കൂടാതെ ഏതെങ്കിലും വിവര ശൃംഖലയോ ഇലക്‌ട്രോണിക് വിവര സംവിധാനമോ മറ്റേതെങ്കിലും വിവര സാങ്കേതിക മാർഗമോ ഉപയോഗിക്കുന്നതിൽ നിന്ന് പ്രതിയെ ശാശ്വതമായി വിലക്കുക തുടങ്ങിയ നിർദേശങ്ങളും കോടതി പുറപ്പെടുവിച്ചു.
സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിച്ച വീഡിയോ ക്ലിപ്പിനെക്കുറിച്ച് അബുദാബിയിലെ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിക്കുകയും വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയും ചെയ്യുകയായിരുന്നു. അന്വേഷണങ്ങൾ പൂർത്തിയായതിനെത്തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ വിദ്വേഷ പ്രസംഗത്തിന് പ്രേരിപ്പിക്കുന്ന കുറ്റം ചുമത്തി. വിദ്വേഷം ഉണർത്തുന്ന ഒരു പ്രവൃത്തി ചെയ്താൽ കുറഞ്ഞത് അഞ്ച് വർഷത്തെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷിക്കപ്പെടും. കുറഞ്ഞത് 500,000 ദിർഹം പിഴയും ചുമത്തുമെന്നും കോടതി അറിയിച്ചു. പ്രതിയുടെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
English Summary: Hate Speech - Abu Dhabi court sentences woman to five years in jail, Dh500,000 fine